വളരെ അടിയന്തിരം
ഒന്നാം വോള്യം പാഠപുസ്തകങ്ങൾ ടെസ്റ്റ് ബുക്ക് ഡിപ്പോയിൽ നിന്നും ബന്ധപ്പെട്ട സ്കൂൾ സൊസൈറ്റിയിലേക്ക് എത്തിച്ച വകയിൽ സ്കൂൾ വാഹനങ്ങൾക്ക് ഇന്ധനം നിറച്ച ഇനത്തിൽ ചിലവായ തുക അനുവദിച്ച് നൽകുന്നതിലേക്കയി സൊസൈറ്റി സെക്രട്ടറിമാർ ഇതോടൊപ്പമുള്ള രശീതി പൂരിപ്പിച്ച് ആയതിന്റെ അസ്സൽ രണ്ട് കോപ്പി ആമുഖ കത്ത് സഹിതം നാളെ (15-7-2020) ഉച്ചയ്ക്ക് 3 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഉപജില്ലാതലത്തിൽ അനുവദിച്ചു നൽകേണ്ട ആകെ തുകയുടെ കണക്ക് 3.30ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലേക്ക് അയച്ചു കൊടുക്കേണ്ടതിനാൽ ഇക്കാര്യത്തിൽ കാലതാമസം വരുത്തരുതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. ഒന്നിലധികം ദിവസങ്ങളിൽ ഹബ്ബിൽ പോയിട്ടുണ്ടെങ്കിൽ ഓരോ ദിവസത്തിനും പ്രത്യേകം രശീതി നൽകേണ്ടതാണ്.നിശ്ചിത സമയത്തിനുള്ളിൽ രശീതി ഹാജരാക്കിയിട്ടില്ലെങ്കിൽ തുക അനുവദിച്ചു നൽകുന്നതല്ലായെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.