വളരെ അടിയന്തിരം
CWSN GIRLS STUDENTS DATA
സവിശേഷ സഹായം ആവശ്യമുള്ള പെൺകുട്ടികൾക്ക് പ്രതിമാസ സ്റ്റൈപ്പൻഡ് അനുവദിക്കുന്നതിലേക്കായി അർഹരായ വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ ഇന്ന് (25-10-2016 ചൊവ്വാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി aeoiritty2016@gmail.com എന്ന അഡ്ഡ്രസ്സിലേക്ക് മാത്രം ഇ-മെയിൽ ചെയ്യേണ്ടതാണ്. ഓഫീസിന്റെ മറ്റ് മെയിൽ അഡ്ഡ്രസ്സുകളിലേക്ക് മെയിൽ ചെയ്യാൻ പാടില്ല. ആയതിന്റെ കോപ്പി ഓഫീസിൽ സമർപ്പിക്കേണ്ടതില്ല . തന്നിരിക്കുന്ന എക്സൽ ഫോർമാറ്റിൽ മാത്രമേ വിവരങ്ങൾ അയക്കാൻ പാടുള്ളൂ. ലഭിക്കുന്ന വിവരങ്ങൾ കൺസോളിഡേറ്റ് ചെയ്ത് 12.30 നു തന്നെ അയച്ചുകൊടുക്കേണ്ടതിനാൽ സമയക്രമം കർശനമായി പാലിക്കേണ്ടതാണ്. ഇ-മെയിൽ സൗകര്യം ലഭ്യമല്ലെങ്കിൽ ഫോൺ മുഖാന്തിരം വിവരം അറിയിക്കേണ്ടതാണ്.
പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.