വളരെ അടിയന്തിരം
2004 , 2009 ശമ്പള പരിഷ്‌കരണത്തിൽ ഓഡിറ്റ് തടസ്സവാദം മുഖേന കുറവ് വന്നവർക്കു റീ ഓപ്ഷന് അവസരം നൽകിയതിന്റെ ഭാഗമായി 2004 , 2009 ശമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള ശമ്പള നിർണ്ണയ പരിശോധന പൂർത്തിയാക്കുവാൻ സർക്കാർ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ വിദ്യാലയങ്ങളിലെ അദ്ധ്യാപക - അദ്ധ്യാപകേതര ജീവനക്കാരുടെ സേവന പുസ്‌തകം 2018 ജൂലൈ 30 നകം ഓഫീസിൽ ഹാജരാക്കുവാൻ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. ആയതിനാൽ എല്ലാ പ്രധാനാധ്യാപകരും ജീവനക്കാരുടെ സേവനപുസ്തകം 2018 ജൂലൈ 30 നകം എ. ഇ. ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ്.
(1) ഗവൺമെന്റ്. സ്ക്കൂൾ പ്രധാനാദ്ധ്യാപകർ എല്ലാ ജീവനക്കാരുടെയും സേവനപുസ്തകം ഹാജരാക്കേണ്ടതാണ്.
(2) എയ്‌ഡഡ് പ്രൈമറി / ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകർ 2009 നു ശേഷം സർവീസിൽ പ്രവേശിച്ച ജീവനക്കാരുടെയും , 2020 വരെ ശമ്പള ഫിക്‌സേഷൻ ഡി. ഡി. ഇ. അംഗീകരിച്ച ജീവനക്കാരുടെയും സേവന പുസ്‌തകം പരിശോധനയ്ക്ക് ഹാജരാക്കേണ്ടതില്ല. ബാക്കി മുഴുവൻ ജീവനക്കാരുടെയും സേവനപുസ്തകം നിർബന്ധമായും ഹാജരാക്കേണ്ടതാണെന്ന് അറിയിക്കുന്നു.