Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

March 20, 2020

വളരെ പ്രധാനപ്പെട്ട അറിയിപ്പ്                                    
-  സമയബന്ധിതം  - 

എല്ലാ എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരുടെയും സത്വര ശ്രെദ്ധയ്ക്ക്


                        കെ. എ. എസ്. ഇ. പി. എഫ്. ക്രെഡിറ്റ് കാർഡ് ഓൺലൈൻ  വെരിഫിക്കേഷൻ സംബന്ധിച്ച കണ്ണൂർ അസിസ്റ്റൻറ്  പ്രൊവിഡൻറ് ഫണ്ട് ഓഫീസറുടെ കത്ത് ചുവടെ ലിങ്കിൽ കൊടുത്തിരിക്കുന്നു. എല്ലാ എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരും ടി കത്തിലെ നിർദ്ദേശാനുസരണം സ്കൂളിലെ എല്ലാ അധ്യാപകരും അതാത് അധ്യാപകരുടെ ഐഡികളിൽ നിന്നും individual  online  veriification  നടത്തിയതിനു ശേഷം പ്രധാനാധ്യാപകർ തങ്ങളുടെ ഐഡികളിൽ നിന്നും Report  - CC   Verification  Report  പ്രിന്റ് എടുത്തു വരിക്കാരുടെ ഒപ്പു വാങ്ങി പ്രത്യേക കവറിങ് ലെറ്റർ സഹിതം 25 - 03 - 2020 (ബുധൻ) നു മുമ്പായി കണ്ണൂർ അസിസ്റ്റൻറ്  പ്രൊവിഡൻറ് ഫണ്ട് ഓഫീസറുടെ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്. 
                       മുൻപ് നിരവധി തവണ നിർദ്ദേശം നൽകിയിട്ടും individual  online  veriification ചില വിദ്യാലയങ്ങൾ നടത്തിയിട്ടില്ലെന്നും ഇനിയും വെരിഫിക്കേഷൻ പൂർത്തിയാക്കാത്ത സ്കൂളുകളുടെ വിവരങ്ങൾ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യുന്നതാണെന്നും കണ്ണൂർ അസിസ്റ്റൻറ്  പ്രൊവിഡൻറ് ഫണ്ട് ഓഫീസർ  അറിയിച്ചിട്ടുണ്ട്. 

                       ആയതിനാൽ  എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകർ യാതൊരു കാരണവശാലും ഈ വിഷയത്തിൽ വീഴ്ച വരുത്തുവാൻ പാടുള്ളതല്ല. വീഴ്ച വരുത്തുന്നവർക്കെതിരെ കർശ്ശന നടപടി സ്വീകരിക്കുന്നതാണ്.