വളരെ അടിയന്തിരം
ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ഉപയോഗം ചില പ്രൈമറി വിദ്യാലയങ്ങളിൽ തീരെ കുറവാണെന്ന് കൈറ്റ് സ്റ്റേറ്റ് ഓഫീസിൽ നിന്നും അറിയിച്ചിട്ടുണ്ട്. അങ്ങിനെയുള്ള സ്ക്കൂളുകളുടെ പട്ടിക ഉപജില്ല തിരിച്ച് മെയിലിൽ അറ്റാച്ച് ചെയ്തിരിക്കുന്നു. അത്തരം സ്ക്കൂളുകളിലെ പ്രഥമാധ്യാപകർ ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്ന ഫോർമാറ്റ് പ്രിന്റെടുത്ത്, അവരുടെ സ്ക്കൂളിൽ ഇന്റർനെറ്റ് ഉപയോഗിക്കാത്തതിനുള്ള കാരണവും അനുബന്ധവിവരങ്ങളും കൃത്യമായി പൂരിപ്പിച്ച് പ്രധാനാധ്യാപകൻ ഒപ്പുവെച്ച് 15/03/2020 നു വൈകുന്നേരം 5 മണിക്ക് മുന്നേ കൈറ്റ് കണ്ണൂർ ജില്ലാ ഓഫീസിൽ നേരിട്ട് എത്തിക്കേണ്ടതാണ്.