വളരെ പ്രധാനപ്പെട്ട അറിയിപ്പ്
ഉപജില്ലാതല ഗെയിംസ് മത്സരങ്ങളിൽ നിന്നും ജില്ലാതലത്തിലേക്ക് യോഗ്യത നേടിയ വിദ്യാർഥികളുടെ പേരുവിവരങ്ങൾ ചുവടെ ലിങ്കിൽ കൊടുത്തിരിക്കുന്നു.
*********************************************************************************
റവന്യൂ ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുന്ന സബ്ജില്ലാ ടീമുകൾക്ക് നിർബന്ധമായും ടീം മാനേജർമാരായി അധ്യാപകർ ഉണ്ടായിരിക്കേണ്ടതാണ്.
*********************************************************************************
ഉപജില്ലാതല ഗെയിംസ് മത്സരങ്ങളിൽ ഇനിയും നടത്തുവാനുള്ള ഗെയിംസ് ഇനങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈൻ മുഖേന 11 - 10 - 2019 (വെള്ളി) നു വൈകുന്നേരം 4 മണിക്ക് മുമ്പായി പൂർത്തീകരിക്കാൻ ഹെഡ്മാസ്റ്റർ / പ്രിൻസിപ്പാൾ ശ്രെദ്ധിക്കേണ്ടതാണ്. നിർദിഷ്ട സമയപരിധിക്കു ശേഷം പുതുതായി ഉൾപ്പെടുത്തിയിട്ടുള്ള ഗെയിംസ് ഇനങ്ങളുടെ ഓൺലൈൻ എൻട്രി ചെയ്യാൻ അവസരം ലഭിക്കുന്നതല്ല.
******************************************************
അത്‌ലറ്റിക്സ്
ഉപജില്ലാതല അത്‌ലറ്റിക്സ് മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈൻ മുഖേന 15 - 10 - 2019 (ചൊവ്വ) നു വൈകുന്നേരം 4 മണിക്ക് മുമ്പായി ചെയ്യേണ്ടതാണ്. ഓൺലൈൻ ചെയ്യുമ്പോൾ വിവരങ്ങളുടെ കൃത്യത ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ / പ്രിൻസിപ്പാൾ പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതാണ്.
******************************************************