Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

October 16, 2019

സർ ,

        ഇരിട്ടി ഉപജില്ലാ ശാസ്ത്ര മേള ഒക്ടോബർ 18,19 തീയ്യതികളിൽഎടൂർ സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുകയാണ്.17.10.2019 ന് രാവിലെ 11 മണി മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കുന്നതാണ്.18.10.2019 ന് ഗണിതം,ശാസ്ത്രം .ഐ .ടി  എന്നീ മേളകളും 19.10.2019 ന് സാമൂഹ്യ ശാസ്ത്രം ,പ്രവൃത്തി പരിചയം എന്നിവയും നടക്കുന്നതാണ്.  

       2017 -18 വര്ഷം ശാസ്ത്ര മേളയിൽ വിജയികളായ സ്കൂളുകൾക്ക് ലഭിച്ച റോളിംഗ്    ട്രോഫികൾ    രജിസ്‌ട്രേഷൻ   സമയത്ത്   കമ്മിറ്റിയെ ഏല്പിക്കേണ്ടതാണ് .

  • ക്ലബ്ബ് അഫിലിയേഷൻ ഫീസിനത്തിൽ UP: Rs.75 ,HS : Rs.200  ,HSS :Rs.300 എന്ന നിരക്കിൽ (4 ക്ലബ്ബ്കൾക്കും )തുക രജിസ്‌ട്രേഷൻ സമയത്ത് അടക്കേണ്ടതാണ്.
  • മേളയുടെ നടത്തിപ്പിലേക്കായി ഒരു അദ്ധ്യാപകൻ 200 /-രൂപ നിരക്കിൽ എലാ സ്കൂളുകളും അധ്യാപക വിഹിതം രജിസ്ട്രേഷന് മുമ്പ് എ .ഇ .ഒ ഓഫീസിൽ അടക്കേണ്ടതാണ്.
  •  രജിസ്‌ട്രേഷൻ ഫീസിനത്തിൽ ഒരു കുട്ടിക്ക് 20 /-രൂപ ക്രമത്തിൽ (9,10,11,12 ക്‌ളാസ്സുകളിലെ കുട്ടികളിൽ നിന്ന് മാത്രം )തുകയും രജിസ്‌ട്രേഷൻ സമയത്ത് അടക്കേണ്ടതാണ് .
               മേളകളുടെ വിജയത്തിനായി എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.


ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ 
ഇരിട്ടി