ഗവ/എയിഡഡ് പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
ഓരോ ക്ളാസ്സിലേയും കുട്ടികളുടെ അഡ്മിഷൻ നമ്പർ ,പേര് , യു.ഐ.ഡി/ഇ.ഐ.ഡി നമ്പർ തുടങ്ങിയവ അടങ്ങുന്ന ഡിവിഷൻ തിരിച്ചുള്ള പട്ടിക സമ്പൂർണ്ണയിൽ നിന്നും ഡൗൺലോഡ് ചെയ്ത് ,പ്രസ്തുത പട്ടികയിലെ ക്രമം അനുസരിച്ച് കുട്ടികളുടെ യു.ഐ.ഡി/ഇ.ഐ.ഡി യുടെ പകർപ്പ് തുന്നിക്കെട്ടി സ്കൂളിൽ സൂക്ഷിക്കേണ്ടതും സന്ദർശനത്തിനു വരുന്ന വിദ്യാഭ്യാസ ഓഫീസർ മുമ്പാകെ പരിശോധനയ്ക്ക് ഹാജരാക്കേണ്ടതുമാണ്. ജൂൺ 29 മുതൽ വിദ്യാഭ്യാസ ഓഫീസറുടെ സ്കൂൾ സന്ദർശനം ആരംഭിക്കുമെന്നതിനാൽ പ്രസ്തുത പ്രവർത്തി അടിയന്തിരമായി പൂർത്തിയാക്കേണ്ടതാണ്.