ഉച്ചഭക്ഷണ പരിപാടി
2016-17
2016 ജൂൺ മാസത്തെ എൻ.എം.പി
ജൂൺ 30 നു തന്നെ സമർപ്പിക്കേണ്ടതാണ്.പാചകത്തൊഴിലാളിയുടെ വേതനം കണ്ടിജന്റ് ചാർജ്ജിൽ നിന്നും പ്രധാനാദ്ധ്യാപകൻ നല്കേണ്ടതില്ല. പാചകത്തൊഴിലാളിയുടെ
വേതനം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു നല്കുന്നതാണ്.ഒന്നാം തിയതി തന്നെ പാചകത്തൊഴിലാളികളുടെ വേതനം സംബന്ധിച്ച വിശദാംശങ്ങൾ പൊതു വിദ്യാഭ്യാസ
ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അയച്ചുകൊടുക്കേണ്ടതും
അതിൻ പ്രകാരമാണ് പാചകത്തൊഴിലാളികളുടെ വേതനം ഇ-ട്രാൻസ്ഫർ വഴി ലഭിക്കുകയെന്നതിനാലും
സമയക്രമം കർശനമായി പാലിക്കേണ്ടതാണ്.
പാചകത്തൊഴിലാളിയുടെ വേതനം പ്രത്യേകം നല്കുന്നതിനാൽ
അംഗീകരിച്ച ഫീഡിംഗ് ലിസ്റ്റിലെ കുട്ടികളുടെ എണ്ണം പരിഗണിക്കാതെ ഒരു കുട്ടിക്ക് 5 രൂപ എന്ന നിരക്കിലായിരിക്കും
എല്ലാ സ്കൂളുകൾക്കും കണ്ടിജന്റ് ചാർജ്ജ് 1-6-2016
മുതൽ അനുവദിക്കുക. [150 ൽ താഴെ 5 രൂപ , 150 നു മുകളിൽ 6 രൂപ എന്നത് ഒഴിവാക്കിയിട്ടുണ്ട്]
എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റിൽ
പാചകക്കൂലി കാണിക്കേണ്ടതില്ല.