എയിഡഡ് പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
2015-16 വര്‍ഷത്തെ കെ എ എസ് ഇ പി
എഫ് ക്രഡിറ്റ് കാര്‍ഡുകളുടെ ജോലികളും എത്രയും പെട്ടെന്നു തന്നെ
പൂര്‍ത്തിയാക്കി ആയത് കൃത്യതയോടെ നല്‍കുന്നതിനായി ഓരോ വരിക്കാരുടെയും 2015
ഏപ്രില്‍ മുതല്‍ 2016 മാര്‍ച്ച് വരെ ക്യാഷ് ചെയ്ത (2015 മാര്‍ച്ച് ശമ്പളം
മുതല്‍ 2016 ഫെബ്രുവരി ശമ്പളം വരെ) വരിസംഖ്യ, തിരിച്ചടവ് , ക്ഷാമബത്ത കുടിശ്ശിക, വായ്പകള്‍ എന്നിവ ലോണിന് നല്‍കുമ്പോള്‍ ഉപയോഗിക്കാറുള്ള അനക്സര്‍ സ്റ്റേറ്റ്മെന്‍റ് പ്രിന്‍റഡ് ഫോറത്തില്‍ തന്നെ തയാറാക്കി (A.
വരിസംഖ്യ, തിരിച്ചടവ് , ആകെ, തീയതി B. ക്ഷാമബത്ത കുടിശ്ശിക,
കാലയളവ്, ഉത്തരവ് നമ്പര്‍, മെര്‍ജ്ജ് ചെയ്ത തീയതി C വായ്പകള്‍ , വായ്പ
കൈപ്പറ്റിയ തീയതി) എന്നിവ രേഖപ്പെടുത്തിയ സ്റ്റേറ്റ്മെന്‍റ് കെ. എ എസ് ഇ പി എഫ് സ്ക്കൂള്‍ കോഡ് ചേര്‍ത്ത്
27/06/2016 ന് മുമ്പായി ഈ ഓഫീസില്‍ എത്തിക്കേണ്ടതാണ്. സ്റ്റേറ്റ്മെന്റ് പ്രിന്‍റഡ് ഫോറത്തില്‍ തന്നെ തയ്യാറാക്കേണ്ടതാണ്.
ഗെയിന്‍ പി.എഫ് സംവിധാനത്തില്‍ നിലവില്‍ 2014 15 ക്രഡിറ്റ് കാര്‍ഡ് ബാലന്‍സ് ചേര്‍ത്താല്‍ മാത്രമാണ് പി.എഫ് ലോണിന് അപേക്ഷിക്കാന്‍ സാധിക്കുന്നത്.
അത് ഉടന്‍ തന്നെ 2015-16 ആയി മാറും. അതിനു മുമ്പ് 2015-16 വര്‍ഷത്തെ
പി.എഫ് ക്രഡിറ്റ് കാര്‍ഡുകള്‍ ചെയ്തു തീര്‍ക്കേണ്ടതുണ്ട്. ആയതിനാല്‍ മേല്‍
സൂചിപ്പിച്ച തീയതിക്കുള്ളില്‍ തന്നെ സ്റ്റേറ്റ്മെന്റുകള്‍
ഈ ഓഫീസില്‍ എത്തിക്കുന്നതിന് പ്രത്യേക ശ്രദ്ധ പതിക്കേണ്ടതാണ്..