തസ്തിക നിർണ്ണയ പ്രൊപ്പോസൽ 2016-17
2016-17
വർഷത്തെ തസ്തിക നിർണ്ണയത്തിനുള്ള പ്രൊപ്പോസൽ 15-6-2016 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
താഴെക്കൊടുത്തിരിക്കുന്ന രേഖകൾ പ്രൊപ്പോസലിനോടൊപ്പം സമർപ്പിക്കേണ്ടതാണ്.
1)തസ്തിക നിർണ്ണയ പ്രൊപ്പോസൽ -1 കോപ്പി
2)സ്കൂൾ കെട്ടിടത്തിന്റെ സ്കെച്ച്
പ്ളാൻ- ഓരോ കെട്ടിടത്തിന്റേയും
ആകെ അളവ് , ഓരോ റൂമിന്റേയും അളവ് ,റൂമുകൾ ഏതൊക്കെ
ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു എന്നും സ്കെച്ച് പ്ളാനിൽ രേഖപ്പെടുത്തിയിരിക്കണം.
3)സ്റ്റാഫ് സ്റ്റേറ്റ്മെന്റ് -1 കോപ്പി
-എച്ച്.എം , യു.പി.എസ്.എ , എൽ.പി.എസ്.എ , ഭാഷാദ്ധ്യാപകർ,സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ
,ഓഫീസ് അറ്റൻഡന്റ്,പി.ടി.സി.എം എന്നീ ക്രമത്തിൽ രേഖപ്പെടുത്തണം.തിരുത്തലുകൾ ഒഴിവാക്കണം
4)കെട്ടിടത്തിന്റെ 2016-17 വർഷത്തിലെ
ഫിറ്റ്നെസ്സ് സർട്ടിഫിക്കറ്റ്
5)ആറാം പ്രവർത്തി ദിവസത്തെ അംഗസംഖ്യ-ഓൺലൈൻ ചെയ്ത കോപ്പി-1
6)സമ്പൂർണ്ണയിൽ നിന്നും എടുത്ത
കുട്ടികളുടെ പട്ടിക- ആറാം
പ്രവർത്തി ദിവസത്തെ അംഗസംഖ്യയുമായി ടാലി ആകണം.ആറാം പ്രവർത്തി ദിവസത്തിനുശേഷം കുട്ടികൾ
പുതുതായി വരികയോ ടി.സി വാങ്ങി പോകുകയോ ചെയ്താൽ ആയത് പ്രസ്തുത ക്ളാസ്സിന്റെ പട്ടികയിൽ
പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. ക്ളാസ്സ് ടീച്ചർ ,ഹെഡ്മാസ്റ്റർ എന്നിവർ പട്ടികയിൽ
ഒപ്പ് വയ്ക്കേണ്ടതാണ്.
7)റീ അഡ്മിറ്റ് ചെയ്ത കുട്ടികളുടെ പട്ടിക , ആറാം
പ്രവർത്തി ദിവസത്തിനു ശേഷം ചേർന്ന കുട്ടികളുടെ പട്ടിക
8)അധിക തസ്തിക ഉണ്ടെങ്കിൽ മാനേജരുടെ
അപേക്ഷ
9)യു.ഐ.ഡി ഇല്ലാത്ത കുട്ടികളുടെ
ക്ളാസ്സ് തിരിച്ചുള്ള പട്ടിക-കുട്ടിയുടെ
പേര് ,അഡ്മിഷൻ നമ്പർ , ജനനത്തിയതി ജാതി രക്ഷിതാവിന്റെ പേര് , മേൽ വിലാസം തുടങ്ങിയവ
രേഖപ്പെടുത്തി ,പ്രസ്തുത പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികൾ തന്റെ ക്ളാസ്സിൽ പഠിക്കുന്ന കുട്ടികൾ തന്നെയാണെന്നും പ്രസ്തുത കുട്ടികളെ ഉൾപ്പെടുത്തുന്നതു മൂലം സാമ്പത്തിക ബാധ്യത ഉണ്ടാകുകയാണെങ്കിൽ ആയതിന് താൻ ഉത്തരവാദിയായിരിക്കുമെന്ന് എഴുതി ക്ളാസ്സ് ടീച്ചർ ഒപ്പിടേണ്ടതും, ഹെഡ്മാസ്റ്റരും , മാനേജരും സാക്ഷ്യപ്പെടുത്തേണ്ടതാണ്.
10)ഭാഷ പഠിക്കുന്ന കുട്ടികളുടെ
ക്ളാസ്സ് തിരിച്ചുള്ള പട്ടിക-ഭാഷാദ്ധ്യാപകനും
ഹെഡ്മാസ്റ്ററും സാക്ഷ്യപ്പെടുത്തേണ്ടതാണ്.
മേൽ നിർദ്ദേശങ്ങൾ പാലിക്കാത്ത പ്രൊപ്പോസലുകൾ തിരിച്ചയക്കുന്നതാണ്