പാഠപുസ്തകം-ഇൻഡന്റിംഗ്
രണ്ടാം വോള്യം
എല്ലാ പ്രധാനാദ്ധ്യാപകരും ആറാം സാധ്യായ ദിവസത്തെ കുട്ടികളുടെ എണ്ണം അനുസരിച്ച് നേരത്തേ നല്കിയ രണ്ടാം വോള്യം പാഠപുസ്തകങ്ങളുടെ ഇൻഡന്റ് 13-6-2016 നുള്ളിൽ പുതുക്കി നല്കേണ്ടതാണ്.നിശ്ചിത സമയത്തിനകം ഇൻഡന്റ് പുതുക്കി ഐ.ടി അറ്റ് സ്കൂൾ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യേണ്ടതാണ്. ഇൻഡന്റിന്റെ കോപ്പി ബന്ധപ്പെട്ട സൊസൈറ്റി സെക്രട്ടറിമാർക്ക് നല്കേണ്ടതും സെക്രട്ടറിമാർ തങ്ങളുടെ സൊസൈറ്റിയുടെ കീഴിലുള്ള എല്ലാ സ്കൂളുകളുടേയും ഇൻഡന്റ് നല്കിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുമാണ്.നാളിതുവരെ ഇൻഡന്റ് ചെയ്യാൻ കഴിയാതിരുന്ന എല്ലാ സർക്കാർ/എയ്ഡഡ്/അൺ എയ്ഡഡ്/ അംഗീക്യത സി.ബി.എസ്.ഇ സ്കൂളുകൾക്കും ഇൻഡന്റ് ചെയ്യാവുന്നതാണ്. അംഗീകാരമില്ലാത്ത ക്ളാസ്സുകളിലേക്ക് ഇൻഡന്റ് ചെയ്യാൻ പാടില്ല.യഥാർത്ഥ യു.ഐ.ഡി ഉള്ള കുട്ടികളെ മാത്രമേ ഇൻഡന്റിൽ ഉൾപ്പെടുത്താൻ പാടുള്ളു. രണ്ടാം വോള്യം ഇൻഡന്റിന്റെ ഒരു കോപ്പി ഈ ഓഫീസിൽ നല്കേണ്ടതാണ്.തെറ്റായ രീതിയിൽ ഇൻഡന്റ് ചെയ്താൽ ആയതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർക്ക് മാത്രമായിരിക്കും.