Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

November 30, 2017

എല്ലാ പ്രധാനാദ്ധ്യാപകരുടെയും പ്രത്യേക ശ്രെദ്ധക്കും സത്വര നടപടിക്കുമായി 


          വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ആധാർ/ UID  No  ലഭ്യമാണെന്നും ആയത്  ' sampoorna ' -യിൽ കൃത്യമായി ചേർത്തിട്ടുണ്ടെന്നും  എല്ലാ പ്രധാനാദ്ധ്യാപകരും ഉറപ്പു വരുത്തേണ്ടതാണ്.
ആധാർ/UID  No  ഇനിയും ലഭിക്കാത്ത വിദ്യാർത്ഥികൾ ഉണ്ടെങ്കിൽ എത്രയും വേഗം അക്ഷയ സെന്റർ മുഖേന എടുക്കേണ്ടതാണ്. ഇക്കാര്യത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കർശ്ശന നിർദേശമുളളതിനാൽ എല്ലാ പ്രധാനാദ്ധ്യാപകരും വ്യക്തിപരമായ ശ്രദ്ധ പതിപ്പിക്കേണ്ടതാണെന്ന് അറിയിക്കുന്നു.   മുൻപ് നിരവധി തവണ ഈ വിഷയത്തിൽ  നിർദേശം നൽകിയിട്ടും വിദ്യാലയങ്ങളിൽ ആധാർ/ UID  No ഇല്ലാത്ത വിദ്യാർത്ഥികൾ ഉള്ളതായി ബോധ്യമായിട്ടുണ്ട്.
ആയതിനാൽ 2017 ഡിസംബർ 8 നകം  എല്ലാ വിദ്യാർത്ഥികൾക്കും  ആധാർ /  UID No  ലഭിച്ചിട്ടുണ്ടെന്നും അത് കൃത്യമായി സമ്പൂർണ യിൽ ചേർത്തിട്ടുണ്ടെന്നുമുള്ള സാക്ഷ്യപത്രം ഓഫീസിൽ ഹാജരാക്കേണ്ടതാണ്. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന പ്രധാനാദ്ധ്യാപകർക്കെതിരെ നടപടി എടുക്കേണ്ടിവരുമെന്ന് ഓർമിപ്പിക്കുന്നു.