ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷൻ
എല്ലാ സ്കൂളുകളും അതാത് സ്കൂളിന് ലഭിച്ച ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ വാലിഡിറ്റി പരിശോധിക്കേണ്ടതും ,വാലിഡിറ്റി തീരുന്ന മുറയ്ക്ക് ആയത് പുതുക്കുന്നതിനുള്ള തുടർനടപടികൾ കൈക്കൊള്ളേണ്ടതും ആയതിന്റെ പകർപ്പ് ഓഫീസിൽ ഹാജരാക്കേണ്ടതുമാണ്.
എല്ലാ സ്കൂളുകളും 2017-18 വർഷത്തിൽ ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന വെള്ളം പരിശോധിച്ചതിന്റെ റിപ്പോർട്ട് , പാചകത്തൊഴിലാളിയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് 4-11-2017 നുള്ളിൽ ഓഫീസിൽ ഹാജരാക്കേണ്ടതാണ്. സ്കൂളുകളിൽ ഔദ്യോഗിക പാചകത്തൊഴിലാളിയെ സഹായിക്കുന്നതിനായി ആരെയെങ്കിലും പി.ടി.എ യുടെ സഹായത്തോടെ നിയമിച്ചിട്ടുണ്ടെങ്കിൽ , പ്രസ്തുത വ്യക്തിയുടേയും ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഹാജരാക്കേണ്ടതാണ്.
താഴെക്കൊടുത്തിരിക്കുന്ന സ്കൂളുകളുടെ ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഓഫീസിൽ ലഭിച്ചു കാണുന്നില്ല.ആയത് 4-11-2017 നുള്ളിൽ ഓഫീസിൽ ഹാജരാക്കേണ്ടതാണ്.
14033-ST.JOSEPHS H.S.PERAVOOR
14035-GOVT.H.S.SCHOOL, PALA
14054-G.H.S.S.ARALAM
14058-ST.JOSEPHS H.S.KUNNOTH
14832-ULIYIL SOUTH L.P.SCHOOL
14837-GOVERNMENT.L.P.S. PERUMPUNNA
14849-GHS ARALAM FARM
14853-P.P.R.M.U.P.SCHOOL, MUZHAKKUNNU
14856-GOVT.U.P.SCHOOL, THALAKKANI
14860-GOVT.U.P.SCHOOL,VILAKKODE
14878-THILLENKERRY AIDED U.P.SCHOOL
മേൽ പരാമർശിച്ചിട്ടുള്ള സ്കൂളുകൾ ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് 4-11-2017 നുള്ളിൽ ഹാജരാക്കിയിട്ടില്ലെങ്കിൽ രേഖാമൂലം വിശദീകരണം നല്കേണ്ടതാണ്.