Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

November 16, 2017


                              വളരെ അടിയന്തിരം  - പാഠപുസ്തകവിതരണം 2017 - 18 മൂന്നാം ഘട്ടം 

   ഇരിട്ടി ഉപജില്ലയിലെ  മൂന്നാം ഘട്ട പാഠപുസ്തക വിതരണം പൂർത്തീകരിച്ചിട്ടുള്ളതായി KBPS, കണ്ണൂർ ഓഫീസിൽ നിന്നും അറിയിച്ചിട്ടുണ്ട്. ആയതിനാൽ  ഇൻഡന്റ് ചെയ്തതു പ്രകാരം മൂന്നാം ഘട്ട പാഠപുസ്തകങ്ങൾ കൃത്യമായി ലഭിച്ചിട്ടില്ലെങ്കിൽ, ഇനിയും സ്കൂളിൽ ലഭിക്കേണ്ട പാഠപുസ്തകത്തിന്റെ കൃത്യമായ വിവരങ്ങൾ (ആറാം പ്രവർത്തിദിവസത്തെ കണക്കുപ്രകാരം വിദ്യാർത്ഥികൾ അധികമുണ്ടെങ്കിൽ, ആ എണ്ണം ഉൾപ്പെടെ)  താഴെ നിർദേശിച്ചത് പ്രകാരം
17 - 11 - 2017 ന് നിർബന്ധമായും ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്ന് എല്ലാ പ്രധാനാദ്ധ്യാപകരെയും സൊസൈറ്റി സെക്രട്ടറിമാരെയും അറിയിക്കുന്നു.

കൃത്യമായ വിവരങ്ങൾ യഥാസമയം നൽകാത്തവർക്ക് മൂന്നാം ഘട്ട  പാഠപുസ്തകങ്ങൾ ഈ ആഫീസിൽ നിന്നും നൽകുന്നതല്ലെന്നും വിദ്യാർത്ഥികൾക്ക് മൂന്നാം ഘട്ട പാഠപുസ്തകങ്ങൾ യഥാസമയത്ത് ലഭിക്കാതെ വന്നാൽ  ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ നടപടി നേരിടേണ്ടിവരുമെന്നും ഓർമിപ്പിക്കുന്നു .

മൂന്നാം ഘട്ട പാഠപുസ്തകവിതരണം പൂർത്തിയായവർ കംപ്ലീഷൻ സർട്ടിഫിക്കറ്റ് 17-11-2017 ന് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.


സ്‌കൂളുകളിൽ ലഭിച്ച അധികവും കുറവുള്ളതുമായ പുസ്തകങ്ങളുടെ വിവരം താഴെ കൊടുത്തിരിക്കുന്ന ഫോർമാറ്റിൽ 17 -11 -2017 നടക്കുന്ന കോണ്ഫറന്സില് കൊണ്ടുവരേണ്ടതാണ് 
പുസ്തകങ്ങളുടെ പേര് | ക്‌ളാസ്| അധികമുള്ളത്  |കുറവുള്ളത്