November 30, 2017
ന്യൂമാറ്റ്സ് പരീക്ഷ 2017 സംബന്ധിച്ച അറിയിപ്പ്.
ന്യൂമാറ്റ്സ് ഗണിത പ്രതിഭ നിർണയ പരീക്ഷയുടെ ഇരിട്ടി ഉപജില്ലാ തല മത്സരം 2017 ഡിസംബർ 5 ചൊവ്വാഴ്ച രാവിലെ പത്തു മണി മുതൽ ഗവ. യു. പി. സ്കൂൾ, വിളക്കോട് ( GOVT . U P SCHOOL , VILAKKODE ) വെച്ച് നടത്തപ്പെടുന്നതാണ്.
* ന്യൂമാറ്റ്സ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ അന്നേദിവസം രാവിലെ 9 . 30 നു മുമ്പായി പരീക്ഷ കേന്ദ്രത്തിൽ എത്തേണ്ടതാണ്.
* ന്യൂമാറ്റ്സ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾ പ്രധാനാദ്ധ്യാപകരുടെ സാക്ഷ്യപത്രം നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.
പ്രത്യേക പരിഗണനയുള്ള വിദ്യാർത്ഥികളുടെ ( IEDC ) വിഭാഗത്തിൽ ന്യൂമാറ്റ്സ് പരീക്ഷയെഴുതുന്നതിനു. മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് നിരബന്ധമാകയാൽ പ്രസ്തുത സർട്ടിഫിക്കറ്റ് ഉള്ളവർക്കുമാത്രുമേ IEDC വിഭാഗത്തിൽ പരീക്ഷ എഴുതുവാൻ സാധിക്കുകയുള്ളു എന്ന് അറിയിക്കുന്നു.
എല്ലാ പ്രധാനാദ്ധ്യാപകരുടെയും പ്രത്യേക ശ്രെദ്ധക്കും സത്വര നടപടിക്കുമായി
വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ആധാർ/ UID No ലഭ്യമാണെന്നും ആയത് ' sampoorna ' -യിൽ കൃത്യമായി ചേർത്തിട്ടുണ്ടെന്നും എല്ലാ പ്രധാനാദ്ധ്യാപകരും ഉറപ്പു വരുത്തേണ്ടതാണ്.
ആധാർ/UID No ഇനിയും ലഭിക്കാത്ത വിദ്യാർത്ഥികൾ ഉണ്ടെങ്കിൽ എത്രയും വേഗം അക്ഷയ സെന്റർ മുഖേന എടുക്കേണ്ടതാണ്. ഇക്കാര്യത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കർശ്ശന നിർദേശമുളളതിനാൽ എല്ലാ പ്രധാനാദ്ധ്യാപകരും വ്യക്തിപരമായ ശ്രദ്ധ പതിപ്പിക്കേണ്ടതാണെന്ന് അറിയിക്കുന്നു. മുൻപ് നിരവധി തവണ ഈ വിഷയത്തിൽ നിർദേശം നൽകിയിട്ടും വിദ്യാലയങ്ങളിൽ ആധാർ/ UID No ഇല്ലാത്ത വിദ്യാർത്ഥികൾ ഉള്ളതായി ബോധ്യമായിട്ടുണ്ട്. ആയതിനാൽ 2017 ഡിസംബർ 8 നകം എല്ലാ വിദ്യാർത്ഥികൾക്കും ആധാർ / UID No ലഭിച്ചിട്ടുണ്ടെന്നും അത് കൃത്യമായി സമ്പൂർണ യിൽ ചേർത്തിട്ടുണ്ടെന്നുമുള്ള സാക്ഷ്യപത്രം ഓഫീസിൽ ഹാജരാക്കേണ്ടതാണ്. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന പ്രധാനാദ്ധ്യാപകർക്കെതിരെ നടപടി എടുക്കേണ്ടിവരുമെന്ന് ഓർമിപ്പിക്കുന്നു.
November 28, 2017
അറിയിപ്പ്
ജോലി സ്ഥലത്തെ സ്ത്രീകൾക്ക് എതിരെയുള്ള ലൈംഗിക പീഡനം (തടയൽ, നിരോധനം, പരിഹാരം) ആക്ട് 2013 - മായി ബന്ധപ്പെട്ട് എല്ലാ ഗവണ്മെന്റ് / എയ്ഡഡ് / അൺഎയ്ഡഡ് വിദ്യാലയങ്ങളിലും ഇൻറെനൽ കംപ്ലൈൻസ് കമ്മിറ്റി അടിയന്തിരമായി രൂപീകരിക്കേണ്ടതാന്നെന്ന് അറിയിക്കുന്നു. കമ്മിറ്റി യോഗം ചേർന്ന് ഇതു സംബന്ധിച്ച റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ ഇക്കാര്യത്തിൽ യാതൊരു വിധ കാലതാമസവും വരുത്തുവാൻ പാടുള്ളതല്ല എന്ന് ഓർമിപ്പിക്കുന്നു.
അറബി അദ്ധ്യാപക കോംപ്ലക്സ് സംബന്ധിച്ച അറിയിപ്പ്.
ഇരിട്ടി ഉപജില്ലയിലെ എൽ. പി. / യു. പി. / ഹൈസ്കൂൾ വിഭാഗം അറബിക് അദ്ധ്യാപകരുടെ ഏകദിന അക്കാഡമിക് കോംപ്ലക്സ് മീറ്റിംഗ് 04 - 12 - 2017 ( തിങ്കൾ) രാവിലെ 10 മണി മുതൽ വെളിയമ്പ്ര ബാഫഖി മെമ്മോറിയൽ എൽ. പി. സ്കൂളിൽ വെച്ച് നടക്കുന്നു. ഉപജില്ലയിലെ എല്ലാ എൽ. പി. / യു. പി. / ഹൈസ്കൂൾ വിഭാഗം അറബിക് അദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്.
ഇരിട്ടി ഉപജില്ലയിലെ എൽ. പി. / യു. പി. / ഹൈസ്കൂൾ വിഭാഗം അറബിക് അദ്ധ്യാപകരുടെ ഏകദിന അക്കാഡമിക് കോംപ്ലക്സ് മീറ്റിംഗ് 04 - 12 - 2017 ( തിങ്കൾ) രാവിലെ 10 മണി മുതൽ വെളിയമ്പ്ര ബാഫഖി മെമ്മോറിയൽ എൽ. പി. സ്കൂളിൽ വെച്ച് നടക്കുന്നു. ഉപജില്ലയിലെ എല്ലാ എൽ. പി. / യു. പി. / ഹൈസ്കൂൾ വിഭാഗം അറബിക് അദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്.
ഹരിത കേരള പുരസ്‌കാരം 2018
വീടുകളിൽ മാതൃക ഖര - ദ്രവ മാലിന്യസംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനും ഓർഗാനിക് ഫാമിംഗ് എന്ന കാഴ്‌ചപ്പാടോടുകൂടി പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതിയുമായി ഇണങ്ങി ജീവിക്കാൻ പ്രേരിപ്പിക്കുന്നതിനുമായി കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ " ഹരിതകേരള പുരസ്‌കാരം 2018 " ന് പരിഗണിക്കുന്നതിനുള്ള അപേക്ഷകൾ കേരള സംസ്ഥാന സർക്കാർ ജീവനക്കാരിൽ നിന്നും ക്ഷണിച്ചിട്ടുള്ളതായി എല്ലാവരെയും അറിയിക്കുന്നു. അപേക്ഷകൾ 30 - 11- 2017 - നു മുമ്പായി കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻറെ അതാതു ജില്ലാ ഓഫീസുകളിൽ സമർപ്പിക്കേണ്ടതാണ്.
November 24, 2017
kvIqÄ
D]PnÃm ItemÕhw A¸o lnbdnwKv
Iq¯p]d¼, Ccn«n, XetÈcn ku¯v D]PnÃIfnÂ
\nìw e`n¨ A¸nent·epÅ lnbdnwKv Xmsg ]dbpw {]Imcw 25þ11þ2017 i\nbmgvN XetÈcn
Kh.{_®³ lbÀ sk¡âdn kvIqfn sh¨v \S¯pì. lnbdn§n IrXykab¯v Xs¶ Bhiyamb
tcJIfpw cN\Ifpw klnXw lmPcmæhm³ _Ôs¸« kvIqfpIÄçw I¬ho\Àçw \nÀt±iw
\ÂtIണ്ടXmWv.
{Ia \¼À
|
aÕc C\w
|
kabw
|
1
|
Ad_nIv
]Zyw, Ad_nIv kwLKm\w, Ad_nIv kw`mjWw, h«¸m«v, am¸nf¸m«v, H¸\, tIm¡fn, Z^v
ap«v, Ad_\ ap«v, ]cnN ap«v
|
cmhnse 9.30
|
2
|
`cX\mSyw,
æ¨p¸pSn,\mtSmSn \r¯w, XnêhmXnc, tIcf \S\w, tamln\nbm«w, kwL\r¯w
|
cmhnse 9.30
|
3
|
IYm
{]kwKw, ssaw, tamtWm BÎv, \mSIw, anan{In
|
D¨ív 11 aWn
|
4
|
]Zy]mcmbWw
(aebmfw), efnXKm\w, kwLKm\w,IhnXmcN\ (aebmfw)
|
D¨ív 2 aWn
|
5
|
kwkvIrX
]Zyw, N¼p {]`mjWw, Km\mem]\w ( kwkvIrXw), htµ amXcw
|
D¨ív 2 aWn
|
6
|
Nn{XcN\
aÕc§Ä
|
D¨ív 2 aWn
|
7
|
Cw¥ojv
]Zyw sNmÃÂ, Cw¥ojv {]kwKw, Cw¥ojv kvInäv,
|
D¨ív 2.30
|
8
|
¢mkn¡Â
kwKoXw, , efnX Km\w, Kk Bem]\w, IYIfn kwKoXw
|
D¨ív 2.30
|
9
|
X_e,hben³
|
D¨ív 2.30
|
10
|
lnµn
]Zyw sNmÃÂ, lnµn {]kwKw DdpZp ]Zyw sNmÃÂ
|
D¨ív 3 aWn
|
11
|
h©n¸m«v,
\mS³ ]m«v, , tZi`ànKm\w, kwLKm\w,
|
D¨ív 3 aWn
|
(H¸v)
XetÈcn PnÃm
hnZym`ymk B^okÀ
25þ11þ2017 XetÈcn
വളരെ അടിയന്തിരം - TIME LIMIT -
ഉപജില്ലയിലെ എല്ലാ LP/UP/HS പ്രധാനാദ്ധ്യാപകരുടെയും സൊസൈറ്റി സെക്രട്ടറിമാരുടെയും സത്വര ശ്രെദ്ധയ്ക്കും തുടർനടപടിക്കുമായി .
മൂന്നാം വാള്യം പാഠപുസ്തകങ്ങൾ സൊസൈറ്റികളിലും സ്കൂളുകളിലും ലഭിച്ചതിന്റെ കൃത്യമായ എണ്ണം 24 - 11 - 2017 (വെള്ളി) ന് 4 pm നകം IT@School സൈറ്റിലെ ടെക്സ്റ്റ് ബുക്ക് സപ്ലൈ മോണിറ്ററിങ് സിസ്റ്റം 2017 എന്ന ലിങ്കിൽ നൽകേണ്ടതാണ്. ഡബിൾ എൻട്രി വരാതെ ശ്രെദ്ധിക്കേണ്ടതാണ്.
സൊസൈറ്റി സ്കൂളുകൾ സൊസൈറ്റി എൻട്രി യും സ്കൂൾ എൻട്രി യും കൃത്യമായി ചെയ്യേണ്ടതാണ്. click here for entry
ഇക്കാര്യത്തിൽ തിരുവനന്തപുരം, പാഠപുസ്തക ഓഫീസർ കർശ്ശനനിർദേശം നല്കിയിട്ടുള്ളതിനാൽ വീഴ്ച വരുത്തുന്ന പ്രധാനാദ്ധ്യാപകരുടെയും സൊസൈറ്റി സെക്രട്ടറിമാരുടെയും പേരിൽ നടപടി സ്വീകരിക്കുന്നതാണെന്ന് അറിയിക്കുന്നു.
November 23, 2017
ജില്ലാതല ചിത്രരചനാമത്സരം സംബന്ധിച്ച അറിയിപ്പ്
കൈത്തറി വസ്ത്ര പ്രചരണാർത്ഥം കൈത്തറി & ടെക്സ്സ്റ്റൈൽ വകുപ്പും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി എൽ. പി. / യു. പി. / ഹൈസ്കൂൾ കുട്ടികൾക്കായി 2017 നവംബര് 25 ന് രാവിലെ 9 : 30 മണിക്ക് കണ്ണൂർ ജവഹർ പബ്ലിക് ലൈബ്രറി ഹാളിൽ വെച്ച് ജില്ലാതല ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടിയിൽ സ്കൂളിൽ നിന്നും താല്പര്യമുള്ള വിദ്യാർഥികളെ പങ്കെടുപ്പിക്കുവാൻ പ്രധാനാദ്ധ്യാപകർ ശ്രെദ്ധിക്കേണ്ടതാണ് .
November 22, 2017
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സ്കൂൾ മാനേജർമാരുടേയും , പ്രധാനാദ്ധ്യാപകരുടേയും വിശദവിവരങ്ങൾ ശേഖരിച്ചു നല്കുവാൻ കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. ആയതിലേക്കായി നല്കിയ ഗൂഗിൾ ഫോം ഇതോടൊപ്പം നല്കുന്നു.ഇത് വരെ വിവരങ്ങൾ എന്റർ ചെയ്യാത്ത പ്രധാനാദ്ധ്യാപകർ 23 -11-2017 വ്യാഴാഴ്ച 10 മണിക്ക് മുമ്പായി ആവശ്യപ്പെട്ട വിവരങ്ങൾ പ്രസ്തുത ഗൂഗിൾ ഫോമിൽ ഉൾപ്പെടുത്തേണ്ടതാണ്. ഏറ്റവും പുതിയ വിവരങ്ങൾ ആയിരിക്കണം രേഖപ്പെടുത്തേണ്ടത്.അംഗീകരിച്ച മാനേജർ ഇല്ലെങ്കിൽ മാനേജരുടെ പേരിന്റെ സ്ഥാനത്ത് ആ വിവരം രേഖപ്പെടുത്തേണ്ടതാണ്.
വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
എയ്ഡഡ് സ്കൂൾ വളരെ അടിയന്തിരം
2017 -18 വർഷം സർവീസിൽ നിന്നും വിരമിക്കുന്ന എയ്ഡഡ് സ്കൂൾ അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും കെ എ എസ് ഇ പി എഫ് അക്കൗണ്ട് തീർപ്പാക്കുന്നതിനുള്ള അപേക്ഷ അടിയന്തിരമായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . കൂടാതെ ഈ വർഷം വിരമിക്കുന്നവരുടെ വിവരങ്ങൾ ഇതോടൊപ്പം കൊടുത്ത പ്രൊഫോർമയിൽ അടിയന്തിരമായി ചേർക്കേണ്ടതാണ് . ഇവിടെ ക്ലിക്ക് ചെയ്യുക .
November 21, 2017
സൊസൈറ്റികളിലും സ്കൂളുകളിലും അധികമുള്ള (Excess ) മൂന്നാം വാള്യം ഒന്ന് മുതൽ എട്ടു വരെയുള്ള ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ 22 - 11 - 2017 നുള്ളിൽ നിർബന്ധമായും ഓഫീസിൽ തിരിച്ചേൽപ്പിക്കേണ്ടതാണ്.
മൂന്നാം വാള്യം പാഠപുസ്തകങ്ങൾ കിട്ടാൻ ബാക്കിയുള്ളവർ (Shortage) അത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഓഫീസിൽ നാളിതു വരെയും സമർപ്പിച്ചിട്ടില്ലെങ്കിൽ 22 - 11 - 2017 (ബുധൻ) 2 pm നു മുമ്പായി സമർപ്പിക്കേണ്ടതാണ്. അല്ലാത്ത പക്ഷം മൂന്നാം ഘട്ട പാഠപുസ്തകങ്ങൾ ലഭിക്കുന്നതല്ലെന്നു ഓർമിപ്പിക്കുന്നു.
വളരെ അടിയന്തിരം -
പാഠപുസ്തക ഇൻഡന്റിങ് - 2018 - 19
2018 - 19 അധ്യയന വർഷത്തേക്ക് 1 മുതൽ 10 വരെയുള്ള ക്ലാസുകളിലേക്ക് പാഠപുസ്തകങ്ങളുടെ ഇൻഡന്റ് സ്കൂളുകളിൽ നിന്നും KITE (Kerala Infrastructure and Technology for Education - IT@School ) -ൽ ഓൺലൈനായി 2017 നവംബര് 22 മുതൽ ഡിസംബർ 3 വരെ ഒറ്റത്തവണ ചെയ്യേണ്ടതാണ്. സർക്കാർ / എയിഡഡ് സ്കൂളിൽ നിന്നും ഇൻഡന്റിങ് നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ ചുവടെ ചേർക്കുന്നു. മുൻ വർഷത്തെ പോലെ തന്നെ 2018 - 19 അധ്യയന വര്ഷത്തിലും ഓരോ സ്കൂളുകൾക്കും ആവശ്യമായ പാഠപുസ്തകങ്ങൾക്കുള്ള ഇൻഡന്റിങ് അതാതു സ്കൂളിൽ നിന്നും നേരിട്ട് www.kite.kerala.gov.in ലെ Text Book Supply Monitoring System 2018 എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അതാതു സ്കൂളുകൾക്കുള്ള സമ്പൂർണ യൂസർ നെയിമും പാസ്സ്‌വേർഡും ഉപയോഗിച്ചാണ് ലോഗിൻ ചെയ്യേണ്ടത്. അതിനു ശേഷം സ്കൂൾ ഏതു സൊസൈറ്റിയുടെ കീഴിലാണ് വരുന്നതെന്ന് ക്ലിക്ക് ചെയ്തു തിരഞ്ഞെടുക്കേണ്ടതാണ്. തുടർന്ന് ഇൻഡന്റ് ഫോം ലിങ്കിൽ ക്ലിക്ക് ചെയ്തു സ്റ്റാൻഡേർഡ് സെലക്ട് ചെയ്യുമ്പോൾ അതാതു സ്റ്റാൻഡേർഡിൽ വരുന്ന ടൈറ്റിലുകൾ ലഭ്യമാകും. ഇതിൽ No. of books required എന്ന കോളത്തിൽ ഓരോ ടൈറ്റിലിലും വേണ്ട ബുക്കുകളുടെ എണ്ണം എന്റർ ചെയ്തു സേവ് ചെയ്യേണ്ടതാണ്. Total students of Sampoorna എന്ന തലക്കെട്ടിൽ കാണുന്ന കുട്ടികളുടെ എണ്ണം സമ്പൂർണ പ്രകാരം 2018 - 19 വർഷത്തേക്ക് വരാവുന്ന കുട്ടികളുടെ എണ്ണമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാ സ്കൂളുകളും അവരുടെ സൊസൈറ്റി മാപ്പു ചെയ്തു എന്നത് ഉറപ്പുവരുത്തണം. സ്കൂൾ പ്രധാനാദ്ധ്യാപകർ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി മാത്രം പാഠപുസ്തകങ്ങളുടെ ഇൻഡന്റിങ് നടത്തുവാൻ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്. ഇൻഡന്റ് ചെയ്യുമ്പോൾ അതാതു സ്റ്റാൻഡേർഡിലേക്ക് ആവശ്യമായ ടൈറ്റിലുകളുടെ എണ്ണം കൃത്യമായി (Medium wise) രേഖപ്പെടുത്തേണ്ടതാണ്. 03 - 12 - 2017 നു ശേഷം തിരുത്തലുകൾ വരുത്തുന്നതിനും എഡിറ്റിങ്ങിനും യാതൊരു കാരണവശാലും സമയം അനുവദിക്കുന്നതല്ല. ആയതിനാൽ അപ് ലോഡ് ചെയ്ത ഇൻഡന്റിന്റെ കൺഫേം ചെയ്തതിനു ശേഷമുള്ള പകർപ്പ് അതാതു പ്രധാനാദ്ധ്യാപകർ എടുത്തു ഒപ്പു വെച്ച് സൂക്ഷിക്കേണ്ടതും അതിന്റെ ഒരു കോപ്പി ഈ ആഫീസിൽ 03 - 12 - 2017 നകം സമർപ്പിക്കേണ്ടതുമാണ്. അതീവ ഗൗരവത്തോടെ കൃത്യമായി യഥാസമയത്ത് ഇൻഡന്റ് ചെയ്യാതിരിക്കുന്ന പ്രധാനാധ്യാപകർക്കെതിരെ കർശ്ശന നടപടി എടുക്കുന്നതാന്നെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിക്കുന്നു.
പാഠപുസ്തക ഇൻഡന്റ് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പ്രധാനാധ്യാപകർ വ്യക്തമായി മനസ്സിലാക്കേണ്ടതും പിഴവില്ലാതെ ഇൻഡന്റിങ് ചെയ്യേണ്ടതുമാണ്. പ്രധാനാദ്ധ്യാപകർക്ക് സ്കൂളിൽ ഐടി കൈകാര്യം ചെയ്യുന്ന അദ്ധ്യാപകന്റെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഇൻഡന്റ് കൃത്യമായി നൽകിയതിനുശേഷം പ്രിന്റ് എടുത്തു പ്രധാനാദ്ധ്യാപകർ പരിശോധിച്ച് ശരിയാണെന്നു ബോധ്യപ്പെട്ടതിനുശേഷം മാത്രം കൺഫേം ചെയ്യേണ്ടതാണ്.
ഓരോ ക്ലാസിലെയും എല്ലാ വിഷയങ്ങളുടെയും ( Language, General, English Medium ) പാഠപുസ്തകങ്ങൾ കൃത്യമായി ഇൻഡന്റ് ചെയ്യേണ്ടതും വിട്ടു പോകാതെ പ്രധാനാദ്ധ്യാപകർ പ്രത്യേകം ശ്രെദ്ധിക്കേണ്ടതുമാണ് . (സെക്ഷൻ ക്ലാർക്ക്, Mobile No 9446836781 )
November 16, 2017
വളരെ അടിയന്തിരം - പാഠപുസ്തകവിതരണം 2017 - 18 മൂന്നാം ഘട്ടം
ഇരിട്ടി ഉപജില്ലയിലെ മൂന്നാം ഘട്ട പാഠപുസ്തക വിതരണം പൂർത്തീകരിച്ചിട്ടുള്ളതായി KBPS, കണ്ണൂർ ഓഫീസിൽ നിന്നും അറിയിച്ചിട്ടുണ്ട്. ആയതിനാൽ ഇൻഡന്റ് ചെയ്തതു പ്രകാരം മൂന്നാം ഘട്ട പാഠപുസ്തകങ്ങൾ കൃത്യമായി ലഭിച്ചിട്ടില്ലെങ്കിൽ, ഇനിയും സ്കൂളിൽ ലഭിക്കേണ്ട പാഠപുസ്തകത്തിന്റെ കൃത്യമായ വിവരങ്ങൾ (ആറാം പ്രവർത്തിദിവസത്തെ കണക്കുപ്രകാരം വിദ്യാർത്ഥികൾ അധികമുണ്ടെങ്കിൽ, ആ എണ്ണം ഉൾപ്പെടെ) താഴെ നിർദേശിച്ചത് പ്രകാരം
17 - 11 - 2017 ന് നിർബന്ധമായും ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്ന് എല്ലാ പ്രധാനാദ്ധ്യാപകരെയും സൊസൈറ്റി സെക്രട്ടറിമാരെയും അറിയിക്കുന്നു.
കൃത്യമായ വിവരങ്ങൾ യഥാസമയം നൽകാത്തവർക്ക് മൂന്നാം ഘട്ട പാഠപുസ്തകങ്ങൾ ഈ ആഫീസിൽ നിന്നും നൽകുന്നതല്ലെന്നും വിദ്യാർത്ഥികൾക്ക് മൂന്നാം ഘട്ട പാഠപുസ്തകങ്ങൾ യഥാസമയത്ത് ലഭിക്കാതെ വന്നാൽ ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ നടപടി നേരിടേണ്ടിവരുമെന്നും ഓർമിപ്പിക്കുന്നു .
മൂന്നാം ഘട്ട പാഠപുസ്തകവിതരണം പൂർത്തിയായവർ കംപ്ലീഷൻ സർട്ടിഫിക്കറ്റ് 17-11-2017 ന് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
പുസ്തകങ്ങളുടെ പേര് | ക്‌ളാസ്| അധികമുള്ളത് |കുറവുള്ളത്
അറിയിപ്പ്
ഇരിട്ടി ഉപജില്ലാ കേരളസ്കൂള്‍ കലോത്സവം രജിസ്‌ട്രേഷൻ 17-11-2017 വെള്ളിയാഴ് 10മണിക്ക് ആരംഭിച്ച് വൈകുന്നേരം
5 മണിക്ക് അവസാനിക്കുന്നതായിരിക്കും.കഴിഞ്ഞവര്‍ഷങ്ങളില്‍
ജേതാക്കളായവര്‍ക്കു ലഭിച്ച റോളിംഗ് ട്രോഫിക്കള്‍ ട്രോഫി കമ്മറ്റിവശം
തിരിച്ചേല്പിക്കേണ്ടതാണ് അവിടെ നിന്ന് ലഭിക്കുന്ന NOC രജിസ്‌ട്രേഷൻ
സമയത്ത് ഹാജരാക്കേണ്ടതാണ്. സ്‌കൂൾ അഫിലിയേഷൻ ഫീ മാനുവൽ പ്രകാരം അടച്ച്
രശീത് കൈപ്പറ്റേണ്ടതാണ് .
പ്രസംഗ മത്സര വിഷയം
എൽ.പി മലയാളം : മണ്ണും മനുഷ്യനുംപ്രസംഗ മത്സര വിഷയം
എൽ.പി കന്നട : നമ്മ മലയാളം
എൽ.പി തമിഴ് : വീട്ടിലൊരു കായ്ക്കറി തോട്ടം
November 15, 2017
എൽ.പി.ജി കണക്ഷൻ
സ്കൂളുകളിൽ എൽ.പി.ജി കണക്ഷൻ എടുത്തതുമായി ബന്ധപ്പെട്ട് ഗൂഗിൾ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക. പ്രസ്തുത ഫോം 15-11-2017 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി പൂരിപ്പിച്ച് നല്കേണ്ടതാണ് .(നാളിതുവരെയായി എൽ.പി.ജി കണക്ഷൻ എടുക്കാത്ത സ്കൂളുകൾ മാത്രം ആയതിന്റെ വിശദീകരണം രേഖാമൂലം നല്കിയാൽ മതിയാകും)
November 14, 2017
വളരെ അടിയന്തിരം
പ്രതിദിന ഡാറ്റാ എൻട്രി
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട പ്രതിദിന ഡാറ്റാ എൻട്രി എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി പൂർത്തിയാക്കണമെന്ന് നിരന്തരം നിർദ്ദേശം നല്കിയിട്ടും മിക്ക സ്കൂളുകളും പ്രസ്തുത നിർദ്ദേശം പാലിച്ച് കാണുന്നില്ല. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന പ്രധാനാദ്ധ്യാപകരിൽ നിന്നും വിശദീകരണം തേടുവാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടേയും വിദ്യാഭ്യാസ ഉപഡയറക്ടറുടേയും കാര്യാലയത്തിൽ നിന്നും കർശ്ശന നിർദ്ദേശം നല്കിയിട്ടുണ്ട്. കൂടാതെ 14-11-2017 മുതൽ എല്ലാ ദിവസവും ഉച്ചയ്ക്ക് 2 മണി വരെയുള്ള ഓരോ മണിക്കൂറിലേയും സ്റ്റാറ്റസ് ഇ-മെയിൽ മുഖേന നല്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. ആയതിനാൽ പ്രതിദിന ഡാറ്റാ എൻട്രി എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി പൂർത്തിയാക്കണമെന്നും ഇക്കാര്യത്തിൽ ഇനിയും വീഴ്ച വരുത്തുന്നവർ തക്കതായ വിശദീകരണം രേഖാമൂലം നല്കേണ്ടതാണെന്നും കർശ്ശന നിർദ്ദേശം നല്കുന്നു.
വളരെ അടിയന്തിരം
സ്വച്ഛ വിദ്യാലയ പുരസ്കാരത്തിന് പരിഗണിക്കപ്പെടുവാൻ അപേക്ഷ നൽകേണ്ട അവസാന തിയ്യതി 15 - 11 - 2017 നാകയാൽ ( ഗവണ്മെന്റ് / എയ്ഡഡ് / പ്രൈവറ്റ് സ്കൂൾ) രജിസ്റ്റർ ചെയ്തില്ലാത്ത വിദ്യാലയങ്ങൾ http://mhrd.gov.in എന്ന വെബ്സൈറ്റിൽ അടിയന്തിരമായി രജിസ്റ്റർ ചെയ്യേണ്ടതും തുടർന്ന് അപേക്ഷ നൽകേണ്ടതും പ്രസ്തുത വിവരം ഈ ആഫീസിൽ സമർപ്പിക്കേണ്ടതുമാണ്.
സ്കൂൾ കലോത്സവം അപ്പീൽ ഹിയറിങ് 2017 - 18
അപ്പീൽ അനുവദിച്ചവരുടെ പേരുവിവരങ്ങൾ ചുവടെ കൊടുക്കുന്നു.
ഉത്തരവ് ഈ ഓഫീസിൽ നിന്നും 15 - 11 - 2017 നകം കൈപ്പറ്റേണ്ടതാണ്.
അപ്പീൽ അനുവദിച്ചവർ
1 ചന്ദന വി. , HSS , നാടോടിനൃത്തം (പെൺ), സാന്തോം HSS , കൊളക്കാട്.2 അലീന റോസ്, HS, നാടോടിനൃത്തം (പെൺ), GHS പെരിങ്കരി.
3 അനാമിക പദ്മനാഭൻ, UP , നാടോടിനൃത്തം (പെൺ), GHSS പാല.
4 വിസ്മയ പി പി , HS, മോഹിനിയാട്ടം (പെൺ), സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് EMHSS , കടത്തുംകടവ്.
5 ആൽഡോണാ ജോസഫ്, UP, മോഹിനിയാട്ടം (പെൺ), ലിറ്റിൽ ഫ്ലവർ EMHS, കേളകം
6 വിസ്മയ പി പി , HS, ഭരതനാട്യം (പെൺ), സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് EMHSS , കടത്തുംകടവ്.
7 അനന്യ കെ, UP, ഭരതനാട്യം (പെൺ), GUPS ഉളിയിൽ.
8 ദിനയ ദിനചന്ദ്രൻ , HSS, കവിത രചന (മലയാളം), GHSS പാല.
9 ദിനയ ദിനചന്ദ്രൻ , HSS, പ്രസംഗം (ഇംഗ്ലീഷ്) , GHSS പാല.
വളരെ അടിയന്തിരം ഗെയിൻ പി എഫ്
ഗെയിൻ പി എഫുമായി ബന്ധപ്പെട്ട പ്രൊഫോര്മ യിൽ അറിയരുമായി ബന്ധപ്പെട്ട ഭാഗത്തു നിലവിൽ ക്രെഡിറ്റ് കാർഡിലെ ബാലൻസ് തുകയിൽ കുറവ് ചെയ്യേണ്ട എല്ലാ അറിയാറുകളും മാറിയ തിയ്യതിയും അതോടൊപ്പം 1 / 04 / 2016 നു ശഷം മെർജ് ചെയ്തിട്ടുള്ള പേ റിവിഷൻ അരിയർ ഉൾപ്പെട്ട എല്ലാ അറിയറുകളും പ്രഫോർമയിൽ നിർബന്ധമായും ചേർക്കേണ്ടതാണ് . ഏതെങ്കിലും കുടിശ്ശിക ഡി എ ഒഴിവായിപ്പോയിട്ടുണ്ടെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്വം പ്രധാനാദ്ധ്യാപകർക്കാണ്
അതോടൊപ്പം ഒന്നാം ഗഡു പേ റിവിഷനുമായി ബന്ധപ്പെട്ട പി എഫ് ഷെഡ്യൂളിൽ encash ചെയ്ത തിയ്യതി പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്
November 13, 2017
റൂബെല്ല വാക്‌സിൻ ഇതുവരെ ലഭിക്കാത്ത കുട്ടികൾക്ക് അടുത്തുള്ള ഗവ ഹോസ്പിറ്റലിൽ നിന്നോ താഴെ കൊടുത്തിരിക്കുന്ന പ്രൈവറ്റ് ഹോസ്പിറ്റലിൽ നിന്നോ നൽകാവുന്നതാണ് എല്ലാവരും ഈ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്
--------------------------------------------------------------------------------------------------------------------------
MR Private Hospital Session Dates
|
|||
Sl No
|
Hospital
|
Date of vaccination
|
Time
|
KANNUR
|
|||
1
|
Koyili Hospital ,
Kannur
|
15-11-2017 (Wednesday)
|
10:00 am to 2:00 pm
|
2
|
AKG Hospital,
Kannur
|
10-11-2017 (Friday) , 11-11-2017
(Saturday) &
18-11-2017(Saturday)
|
09:00 am to 4:00 pm
|
3
|
Dhanalakshmi
Hospital, Kannur
|
18-11-2017 ( Saturday)
|
09:00 am to 1:00 pm
|
4
|
Speciality
Hospital, Kannur
|
18-11-2017 ( Saturday )
|
09:00 am to 1:00 pm
|
THALASSERY
|
|||
5
|
Josegiri , Hospital
, Thalassery
|
11-11-2017(Saturday)
|
9:30 am to 1:00 pm
|
6
|
Tely Hospital,
Thalassery
|
11-11-2017 ( Saturday)
|
9:30 am to 1:00 pm
|
7
|
Indira Ghandi
Hospital, Thalassery
|
11-11-2017 (Saturday)
|
9:30 am to 1:00 pm
|
8
|
Co-operative
Hospital, Thalassery
|
11-11-2017 (Saturday)
|
9:30 am to 1:00 pm
|
MEDICAL COLLEGE
|
|||
9
|
Medical College ,
Pariyaram
|
11-11-2017 ( Saturday )15-11-2017 (Wednesday) , 18-11-2017 (Saturday)
|
10:00 am to 12:00 noon
|
10
|
Medical College ,
Anjarakandi
|
11-11-2017 ( Saturday )15-11-2017 (Wednesday) ,
18-11-2017 (Saturday)
|
10:00 am to 12:00 noon
|
അറിയിപ്പ്
ഇരിട്ടി ഉപജില്ലകലോത്സവം എല്‍പി വിഭാഗം മലയാളം പ്രസംഗവിഷയം :മണ്ണും മനുഷ്യനും
കേരള സ്കൂള്‍ ശാസ്ത്രോതസവം സംസ്ഥാന തല മത്സരത്തിലേക്ക് തിരഞ്ഞടുക്കപ്പെട്ട ഉപജില്ലയിലെ വിദ്യാര്‍ത്ഥികള്‍ ആരെങ്കിലും കരിക്കോട്ടക്കരിയില്‍ വെച്ച് നടക്കുന്ന ഇരിട്ടി ഉപജില്ല കലോത്സവത്തിലെ മത്സരാര്‍ത്ഥിയാണെങ്കില്‍ അവരുടെ പേരുവിവരം 13/11/17ന് 4മണിക്കു മുമ്പ് പ്രോഗ്രാം കണ്‍വീനറെ അറിയിക്കേണ്ടതാണ്
ഫോണ്‍ നമ്പര്‍ 9605061782
കലോത്സവം മത്സരസമയക്രമം ഇവിടെ ക്ലിക് ചെയ്യുക
സ്കൂൾ കലോത്സവം
2017-18 വർഷത്തെ ഇരിട്ടി ഉപജില്ലാതല സ്കൂൾ കലോത്സവം നവംബർ 21 മുതൽ നടക്കുകയാണ്. 41ഓളം സ്കൂളുകൾ ഇനിയും തുക അടക്കാൻ ബാക്കിയുണ്ട്. ഈ സ്കൂളുകൾ 14-11-2017 ന് വൈകുന്നേരം 5 മണിക്കുള്ളിൽ ഈ ഓഫീസിൽ തുക അടച്ച് രശീതി കൈപ്പറ്റേണ്ടതാണ്. ജില്ലാ വിഹിതം അടിയന്തിരമായി അടയ്ക്കേണ്ടതിനാൽ ഇക്കാര്യത്തിൽ ഇനിയും വീഴ്ച വരുത്തരുതെന്ന് ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകരെ ഒരിക്കല്ക്കൂടി ഓർമ്മിപ്പിക്കുന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സ്കൂൾ മാനേജർമാരുടേയും , പ്രധാനാദ്ധ്യാപകരുടേയും വിശദവിവരങ്ങൾ ശേഖരിച്ചു നല്കുവാൻ കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. ആയതിലേക്കായി നല്കിയ ഗൂഗിൾ ഫോം ഇതോടൊപ്പം നല്കുന്നു.എല്ലാ പ്രധാനാദ്ധ്യാപകരും 16-11-2017 വ്യാഴാഴ്ച 12 മണിക്ക് മുമ്പായി ആവശ്യപ്പെട്ട വിവരങ്ങൾ പ്രസ്തുത ഗൂഗിൾ ഫോമിൽ ഉൾപ്പെടുത്തേണ്ടതാണ്. ഏറ്റവും പുതിയ വിവരങ്ങൾ ആയിരിക്കണം രേഖപ്പെടുത്തേണ്ടത്.അംഗീകരിച്ച മാനേജർ ഇല്ലെങ്കിൽ മാനേജരുടെ പേരിന്റെ സ്ഥാനത്ത് ആ വിവരം രേഖപ്പെടുത്തേണ്ടതാണ്.
വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
November 10, 2017
അറിയിപ്പ്
പാചകത്തൊഴിലാളികളുടെ വേതനം
ഫണ്ടിന്റെ അപര്യാപ്തത മൂലം പാചകത്തൊഴിലാളികളുടെ 2017 ഒക്ടോബർ മാസത്തെ വേതനത്തിൽ 1000/- രൂപയുടെ കുറവുണ്ട് എന്നും ടി തുക രണ്ടാം ഘട്ട അലോട്ട്മെന്റ് ലഭിക്കുന്ന മുറയ്ക്ക് 2017 നവംബർ മാസത്തെ വേതനത്തോടൊപ്പം നല്കുന്നതാണെന്നും അറിയിക്കുന്നു. എല്ലാ പ്രധാനാദ്ധ്യാപകരും പ്രസ്തുത വിവരം പാചകത്തൊഴിലാളികളുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ് .
വളരെ അടിയന്തിരം EXPENDITURE സ്റ്റേറ്റ്മെൻറ്
2017 ഫെബ്രുവരി മുതൽ ഒക്ടോബർ 2017 വരെയുള്ള EXPENDITURE സ്റ്റേറ്റ്മെൻറ് 13 -11 -2017 നു 5 മണിക്ക് മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . ഓരോഎൻട്രിക്കും നേരെ TRNO ചേർക്കേണ്ടതാണ് .TR NO ലഭിക്കുന്നതിനായി ഓരോ സ്കൂളിന്റെയും bims തുറന്നു RECONCILATION എന്ന മെനുവിൽ നിന്നും ഓരോ ബില്ലിന്റെയും TRNO ലഭിക്കുന്നതാണ് അടിയന്തിര പ്രാധാന്യത്തോടുകൂടി ഈ കാര്യം പരിഗണിക്കേണ്ടതാണെന്നു അറിയിക്കുന്നു . തരുന്ന പ്രഫോർമയിൽ TRNO കൂടി ചേർക്കേണ്ടതാണ് .ടി വിവരങ്ങൾ ഒറ്റ ഷീറ്റിൽ കൊള്ളു മെങ്കിൽ താഴെ താഴെ എഴുതിയാൽ മതി TRNO ന്റെ അവസാന ഡിജിറ്റുകൾ എഴുതിയാൽ മതി ഉദാ 0000375 ആണെങ്കിൽ 375 എന്ന് എഴുതിയാൽ മതി
November 09, 2017
വളരെ അടിയന്തിരം
പാഠപുസ്തക വിതരണം മൂന്നാം ഘട്ടം പൂർത്തീകരിച്ചാലുടൻ തന്നെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഓഫിസിൽ സമർപ്പിക്കേണ്ടതാണ്. കൂടാതെ സൊസൈറ്റികളിലും സ്കൂളുകളിലും മൂന്നാം ഘട്ട പാഠപുസ്തകങ്ങൾ ലഭിക്കുന്ന അന്ന് തന്നെ ഓൺലൈൻ ആയി ലഭിച്ച പാഠപുസ്തകങ്ങളുടെ വിവരങ്ങൾ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.
മൂന്നാം ഘട്ട പാഠപുസ്തകങ്ങൾ EXCESS / SHORTAGE സംബന്ധിച്ച വിവരങ്ങൾ 10 - 11 - 2017 ന് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
മുൻപ് ഇൻഡന്റ് ചെയ്തതുപ്രകാരം മൂന്നാം ഘട്ട പാഠപുസ്തകങ്ങൾ ലഭിക്കുന്ന തിനാൽ നിലവിൽ സ്കൂളിലെ വിദ്യാർഥികളുടെ എണ്ണം അനുസരിച്ചു കൂടുതൽ പാഠപുസ്തകങ്ങൾ ആവശ്യമുണ്ടെങ്കിൽ നിർബന്ധമായും പ്രസ്തുത വിവരം 10 - 11 - 2017 നു തന്നെ രേഖാമൂലം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
ഓ ബി സി പ്രീമെട്രിക് സ്കോളർഷിപ്പ് 2017 - 18 വിജ്ഞാപനം സംബന്ധിച്ച അറിയിപ്പ്.
സംസ്ഥാനത്തെ സർക്കാർ / എയിഡഡ് സ്കൂളുകളിൽ 1 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന പിന്നോക്ക സമുദായങ്ങളിൽ പെടുന്ന ( ഓ ബി സി വിഭാഗം) വിദ്യാർത്ഥികൾക്ക് 2017 - 18 വർഷത്തെ ഓ ബി സി പ്രീ മെട്രിക് സ്കോളര്ഷിപ്പിനായുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 24 - 11 - 2017 ആണ് . അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ പൂർണ്ണമായും ശരിയാണ് എന്ന് പ്രധാനാധ്യാപകർ ഉറപ്പു വരുത്തേണ്ടതാണ് . ലഭ്യമാകുന്ന അപേക്ഷകരുടെ വിവരങ്ങൾ ( 2017 നവംബർ 13 മുതൽ ഡിസംബർ 5 വരെ ) www.scholarship.itschool.gov.in എന്ന വെബ്സൈറ്റ് വഴി പ്രധാനാദ്ധ്യാപകർ ഓൺലൈൻ ആയി രേഖപ്പെടുത്തേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്ക് www.bcdd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
മീസിൽസ് റൂബെല്ല വാക്‌സിനേഷൻ സംബന്ധിച്ച സുപ്രധാന അറിയിപ്പ്.
കണ്ണൂർ ജില്ലയിൽ മീസിൽസ് റൂബെല്ല വാക്‌സിനേഷൻ 100 % ലക്‌ഷ്യം നവംബര് 9 നകം കൈവരിക്കുന്നതിനായി സമ്മതപത്രം നിർബന്ധമാക്കാതെ മുഴുവൻ വിദ്യാർഥികളെയും പങ്കാളികളാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഹെഡ്മാസ്റ്റർ മാർ വ്യക്തിഗത ശ്രദ്ധ പതിപ്പിക്കേണ്ടതാന്നെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ നിർദ്ദേശ്ശിക്കുന്നു.
ഉപജില്ലയിലെ എല്ലാ പ്രധാനാദ്ധ്യാപകരുടെയും സ്കൂൾ മാനേജർമാരുടെയും പ്രത്യേക ശ്രെദ്ധക്ക്
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശ പ്രകാരം നിയമപരമായി ഇംഗ്ലീഷ് ഭാഷയും സംസ്ഥാനത്തെ ന്യൂന പക്ഷ ഭാഷകളായ തമിഴ്, കന്നഡ എന്നിവയും ഉപയോഗിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ള സംഗതികളിലൊഴികെ , പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലും മറ്റു വിദ്യാഭ്യാസ ഓഫീസുകളിലും സ്കൂളുകളിലും സമർപ്പിക്കപ്പെടുന്ന ഹർജികളും കത്തുകളും മറ്റും മാതൃഭാഷയായ മലയാളത്തിൽ തന്നെയായിരിക്കണമെന്ന് അറിയിക്കുന്നു.
ഗൈൻ പി എഫ് വളരെ അടിയന്തിരം
എല്ലാ എയ്ഡഡ് പ്രധാനാധ്യാപകരും ഗൈൻ പി എഫ് സംബന്ധിച്ച
സർക്കുലർ ഡൌൺലോഡ് ചെയ്ത്(ഡൌൺലോഡ് ചെയ്യുന്നതിനായി സ്‌കൂൾ ഇമെയിൽ
പരിശോധിക്കുക എല്ലാ സ്‌കൂളിനും മെയിൽ അയച്ചിട്ടുണ്ട്) ഇതിലെ നിർദേശങ്ങൾ
കൃത്യമായി പാലിക്കേണ്ടതാണ് കൂടാതെ എല്ലാ എയ്ഡഡ് ജീവനക്കാരുടെയും 2016 -17
വർഷത്തെ എബിസിഡി സ്റ്റേറ്റുമെന്റും ഒബി ലോൺ ഓപ്പണിങ് ബാലൻസ് എന്നിവ എന്റർ
ചെയ്ത് വെരിഫൈ ചെയ്യേണ്ടതാണ് . ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിനായി ഇതോടൊപ്പമുള്ള പ്രൊഫോര്മ പൂരിപ്പിച്ചു 10 -11 -2017 നുള്ളിലായി എ ഇ ഓ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .ഈ കാര്യത്തിൽ ഒരു വീഴ്ചയും വരുത്തരുതെന്നു ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു .ഇവിടെ ക്ലിക്ക് ചെയ്യുക നിർദേശം ,proforma
November 08, 2017
എല്ലാ എയ്ഡഡ് പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക
2016 -17 വർഷത്തെ ക്രഡിറ് കാർഡ് തയ്യാറാക്കുന്നതിനായി ഗൈൻ പി എഫ് സൈറ്റിൽ എല്ലാ കെ എ എസ് ഇ പി എഫ് വരിക്കാരുടെയും 2016 -17 വർഷത്തെഓപ്പണിങ് ബാലൻസും കുറവ് ചെയ്യേണ്ട ഡി എ അരിയറുകളും ഓ ബി ലോൺ വിവരങ്ങളും 2 ദിവസത്തിനകം അപ്പ് ഡേറ്റ് ചെയ്യേണ്ടതാണ് .അതിനുശേഷം റിപ്പോർട്ട് ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
വളരെ അടിയന്തിരം
പാർട്ട് ടൈം / പാർട്ട് ടൈം വിത്ത് ഫുൾ ടൈം ബെനെഫിറ് ഉള്ള അദ്ധ്യാപകരുടെ വിവരങ്ങൾ ഇന്ന് 2 മണിക്ക് മുമ്പായി E സെക്ഷനെ ഫോൺ മുഖാന്തിരം അറിയിക്കേണ്ടതാണ് .പ്രൊഫോര്മയ്ക്കു ഇവിടെ ക്ലിക്ക് ചെയ്യുക .
November 07, 2017
എല്ലാ എയ്ഡഡ് പ്രധാനാധ്യാപകരും ഗൈൻ പി എഫ് സംബന്ധിച്ച സർക്കുലർ ഡൌൺലോഡ് ചെയ്ത്(ഡൌൺലോഡ് ചെയ്യുന്നതിനായി സ്‌കൂൾ ഇമെയിൽ പരിശോധിക്കുക എല്ലാ സ്‌കൂളിനും മെയിൽ അയച്ചിട്ടുണ്ട്) ഇതിലെ നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ് കൂടാതെ എല്ലാ എയ്ഡഡ് ജീവനക്കാരുടെയും 2016 -17 വർഷത്തെ എബിസിഡി സ്റ്റേറ്റുമെന്റും ഒബി ലോൺ ഓപ്പണിങ് ബാലൻസ് എന്നിവ എന്റർ ചെയ്ത് വെരിഫൈ ചെയ്യേണ്ടതാണ്
November 06, 2017
2017 -18 വർഷത്തെ IED scholasrship ന് അർഹരായവരുടെ പട്ടിക ഇതോടൊപ്പം നൽകുന്നു താഴെകൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക് ചെയ്ത് ആവശ്യമായ വിവരങ്ങൾ രേഖ പ്പെടുത്തിയാൽ മതി udise code catogory adhar no bank account ബ്രാഞ്ച് നെയിം ifsc code എന്നിവ എന്റർ ചെയ്താൽ മാത്രം മതി കൊടുത്തിട്ടുള്ള വിവരങ്ങളിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ ആ വിവരം ഓഫീസി; രേഖാമൂലം അറിയിക്കേണ്ടതാണ് ബാങ്ക് അക്കൗണ്ട് പാസ്സ്‌ബുക്കിന്റെ പകർപ്പ് എ ഇ ഓ ആഫീസിൽ 8 11 2017 ന് മുൻപായി സമർപ്പിക്കേണ്ടതാണ് വിവരങ്ങൾ എന്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
November 03, 2017
വളരെ അടിയന്തിരം
15 വയസ്സ് വരെയുള്ള മുഴുവൻ സ്കൂൾ വിദ്യാർത്ഥികളും 2017 നവംബർ 9 നുള്ളിൽ മീസിൽസ് റൂബെല്ല വാക്സിൻ നടത്തി എന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പു വരുത്തേണ്ടതാണെന്നും , തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായും ആരോഗ്യവകുപ്പുമായും ബന്ധപെട്ടു ഈ കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണെന്നും വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിക്കുന്നു .
Subscribe to:
Posts (Atom)