അറിയിപ്പ്
ഉച്ചഭക്ഷണ പരിപാടി
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് ,ഓരോ ദിവസവും ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണം അതേ ദിവസം 2 മണിക്കുള്ളിൽ കേന്ദ്ര സർക്കാരിന്റെ സൈറ്റിൽ എൻട്രി ചെയ്യണമെന്നുള്ള നിർദ്ദേശം ഇതിനോടകം നല്കിയിട്ടുള്ളതാണ്. എന്നാൽ 10% സ്കൂളുകൾ മാത്രമാണ് ഈ നിർദ്ദേശം പാലിക്കുന്നതെന്നും ,ആയതിനാൽ 6-2-2017 മുതൽ എല്ലാ സ്കൂളുകളും പ്രസ്തുത ഡാറ്റാ എൻട്രി ക്യത്യമായി ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്തുവാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ കർശ്ശന നിർദ്ദേശം നല്കിയിട്ടുണ്ട്.
മേൽസാഹചര്യത്തിൽ ഓഫീസ് ബ്ളോഗിലെ ലിങ്ക് ഉപയോഗിച്ച് ഓരോ ദിവസവും ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണം കേന്ദ്ര സർക്കാരിന്റെ മോണിട്ടറിംഗ് സൈറ്റിൽ അതാത് ദിവസം 2 മണിക്കുള്ളിൽ ഡാറ്റാ എൻട്രി നടത്തിയതായി എല്ലാ പ്രധാനാദ്ധ്യാപകരും ഉറപ്പ് വരുത്തേണ്ടതാണ്. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നവരുടെ വിശദാംശങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അയച്ചു കൊടുക്കുന്നതാണ്