അറിയിപ്പ്
ഉച്ചഭക്ഷണ പരിപാടി
അതാത് ദിവസങ്ങളിൽ ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണം കേന്ദ്ര സർക്കാരിന്റെ മോണിട്ടറിംഗ് സൈറ്റിൽ ഉച്ചയ്ക്ക് 2 മണിക്കുള്ളിൽ ഡാറ്റാ എൻട്രി നടത്തുവാൻ നിർദ്ദേശിച്ചിരുന്നു. സ്കൂൾ കോഡ് തന്നെ യൂസർനെയിമും പാസ്സ് വേർഡായും ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതും തുടർന്ന് പ്രൊഫൈലിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തി പുതിയ പാസ്സ് വേർഡ് നല്കേണ്ടതുമാണ്.
ഒരു ദിവസത്തെ ഡാറ്റാ എൻട്രി വിട്ടു പോയാൽ പിറ്റേ ദിവസം ആ എൻട്രി വരുത്താൻ സാധിക്കില്ലായെന്നതിനാൽ എല്ലാ ദിവസവും മുടക്കം കൂടാതെ ഡാറ്റാ എൻട്രി നടക്കുന്നുണ്ടെന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പ് വരുത്തേണ്ടതാണ്.