Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

November 10, 2016

അറിയിപ്പ്
ഉച്ചഭക്ഷണ പരിപാടി
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ പാചകത്തിനു എൽ.പി.ജി ഉപയോഗിക്കണമെന്നും നിലവിൽ എൽ.പി.ജി ഉപയോഗിക്കാത്ത സ്കൂളുകളിലെ പ്രധാനാദ്ധ്യാപകരിൽ നിന്നും ഈ അദ്ധ്യയന വർഷത്തിൽ തന്നെ  പാചകത്തിന്‌ എൽ.പി.ജി ഉപയോഗിക്കുന്നതാണ്‌ എന്ന രേഖാമൂലം ഉറപ്പ് നല്കുന്ന വർക്ക് മാത്രമേ  5-9-2016 ലെ ഉത്തരവ് പ്രകാരമുള്ള വർദ്ധിപ്പിച്ച നിരക്ക് നല്കാവൂ എന്നും  10-11-2016 ലെ എൻ.എം(എ)3/66270/2016/ഡി.പി.ഐ നമ്പർ സർക്കുലർ പ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്.
                              ആയതിനാൽ പാചകത്തിന്‌ നിലവിൽ എൽ.പി.ജി ഉപയോഗിക്കാത്ത എല്ലാ സ്കൂളുകളും 2017 ഫെബ്രുവരി മാസത്തോട് കൂടി പാചകത്തിന്‌ എൽ.പി.ജി ഉപയോഗിക്കേണ്ടതും ടി വിവരം മാർച്ച് മാസം ആദ്യ  വാരത്തിൽ തന്നെ രേഖാമൂലം ഓഫീസിൽ അറിയിക്കേണ്ടതുമാണ്‌.പ്രസ്തുത സ്കൂളുകൾ ഇതോടൊപ്പമുള്ള സാക്ഷ്യപത്രം പൂരിപ്പിച്ച് 16-11-2016 ന്‌ 5 മണിക്കുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്‌.സാക്ഷ്യപത്രം നല്കാത്ത സ്കൂളുകൾക്ക് 5-9-2016 ലെ ഉത്തരവ് പ്രകാരമുള്ള വർദ്ധിപ്പിച്ച നിരക്കിലുള്ള കണ്ടിജൻസി ചാർജ്ജ് അനുവദിച്ച് നല്കുന്നതല്ല.മാത്രവുമല്ല ഇതിനോടകം കൈപ്പറ്റിയ വർദ്ധിപ്പിച്ച നിരക്കിലുള്ള തുക തിരിച്ചടയ്ക്കേണ്ടതായി വരുമെന്നും ഓർമ്മിപ്പിക്കുന്നു.
                  എല്ലാ സംസ്ഥാനങ്ങളിലേയും സ്കൂളുകളിൽ ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന്‌ വിറകിന്‌ പകരം എൽ.പി.ജി. ഉപയോഗിക്കണമെന്ന് കേന്ദ്ര മാനവ വിഭവശേഷി  വികസന  വകുപ്പ് മന്ത്രാലയത്തിന്റെ കർശന നിർദ്ദേശമുണ്ട് എന്ന കാര്യവും അറിയിക്കുന്നു.
                      
                            സാക്ഷ്യപത്രത്തിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
പി.ഡി.എഫ് ഫയൽ :ഇവിടെ ക്ളിക്ക് ചെയ്യുക