ഉച്ചഭക്ഷണ പരിപാടി
ധനവിനിയോഗപത്രം
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ ഗ്യാസ് അടുപ്പ് , എൽ.പി.ജി കണക്ഷൻ എന്നിവ ലഭ്യമാക്കുന്നതിലേക്കായി ഏതാനും സ്കൂളുകൾക്ക് 5000/- രൂപാ വീതം അനുവദിച്ചിരുന്നു.ടി സ്കൂളുകൾ പ്രസ്തുത തുകയുടെ ധനവിനിയോഗപത്രം ഇനിയും സമർപ്പിച്ചതായി കാണുന്നില്ല.ആയതിനാൽ ഇതോടൊപ്പമുള്ള പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്കൂളുകൾ ധനവിനിയോഗപത്രത്തിന്റെ 2 കോപ്പി 16-11-2016 ബുധനാഴ്ച 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.ആയതിന്റെ ഒരു കോപ്പി 17-11-2016 ന് രാവിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലേക്ക് പ്രത്യേക ദൂതൻ മുഖേന കൊണ്ടു പോകേണ്ടതിനാൽ ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.വീഴ്ച വരുത്തുന്നവരുടെ പേര് വിവരങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അയച്ചുകൊടുക്കുന്ന തായിരിക്കും.
പട്ടികയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.