എയിഡഡ് പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
ഗെയിൻ പി.എഫുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ ഇതോടൊപ്പം കൊടുത്തിരിക്കുന്നു. എല്ലാ പ്രധാനാദ്ധ്യാപകരും അവരവരുടെ സ്കൂളുകളിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ പി.എഫ് അക്കൗണ്ട് നമ്പർ സേവനപുസ്തകത്തിൽ രേഖപ്പെടുത്തിയത് തന്നെയാണ് സ്പാർക്കിലും ഗെയിൻ പി.എഫ് സൈറ്റിലും ഉള്ളത് എന്ന് ഉറപ്പു വരുത്തേണ്ടതാണ് .
സർക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതും ടി സർക്കുലർ എല്ലാ അദ്ധ്യാപകർക്കും ,പ്രൊട്ടക്ടഡ് അദ്ധ്യാപകർക്കും (ബി.ആർ.സികളിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന) ഉൾപ്പെടെ എല്ലാ കെ.എ.എസ്.ഇ.പി.എഫ് വരിക്കാർക്കും ലഭിച്ചുവെന്നും ഉറപ്പു വരുത്തേണ്ടതാണ്. കൂടാതെ തങ്ങളുടെ സ്കൂളിലെ എല്ലാ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടേയും പി.എഫ് അക്കൗണ്ട് നമ്പർ അവരവരുടെ സേവന പുസ്തകത്തിലും , സ്പാർക്കിലും , ഗെയിൻ പി.എഫ് സൈറ്റിലും ഒന്നാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള സാക്ഷ്യപത്രം 25-11-2016 നു ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.