Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

February 27, 2019


2018-19 വർഷത്തെ  MLA   മാരുടെ   പ്രത്യേക  വികസന നിധിയിൽ   നിന്നും മട്ടന്നൂർ നിയോജകമണ്ഡലം ഉൾപ്പെടുന്ന വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക്   പാലും  മുട്ടയും  നൽകുന്ന   പദ്ധതിയിനത്തിൽ രണ്ടാംഗഡു  തുക  ഫിബ്രവരി  മാസം  28 നു  മുൻപായി അക്കൗണ്ടിലേക്കു ട്രാൻസ്‌ഫർ  ചെയ്യുന്നതാണെന്നു കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചിട്ടുണ്ട്. ആയതിനാൽ തുക അക്കൗണ്ടിൽ  എത്തുന്നത് കാത്തുനിൽക്കാതെ   വിദ്യാർത്ഥികൾക്ക്   പാലും മുട്ടയും  നൽകുന്നത് തുടരേണ്ടതാണ്എന്നു  എല്ലാപ്രധാനാധ്യാപകരെയും   അറിയിക്കുന്നു 
ഹൈസ്കൂൾ  പ്രധാനാധ്യാപകർ ഇക്കാര്യത്തിൽ  പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌  .

February 26, 2019

ഉപ ജില്ലാ തല അറബിക് അദ്ധ്യാപക കോംപ്ലക്സ് 28 -02 -2019 ന് വ്യാഴം ഇരിട്ടി ബി ആർ സി യിൽ നടക്കുന്നു എല്ലാഅറബിക് അദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്

February 25, 2019

വിവരശേഖരണം 
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ  പ്രൈമറി,അപ്പര്‍പ്രൈമറി വിഭാഗം സ്ക്കൂളുകളിലും കമ്പ്യൂട്ടര്‍ ലാബുകള്‍ സ്ഥാപിക്കുന്നതിനു വേണ്ടി സ്ക്കൂളുകളില്‍ നിലവിലുള്ള ഹൈടെക്ക് ഉപകരണങ്ങളുടേയും ഭൗതിക സാഹചര്യങ്ങളുടേയും നിജസ്ഥിതി കണ്ടെത്തുന്നതിന് പ്രാഥമിക വിവരശേഖരണം നടത്തുവാന്‍ ഉത്തരവായിട്ടുണ്ട്.വിവരശേഖരണം സംബന്ധിച്ച സര്‍ക്കുലര്‍ അറ്റാച്ച് ചെയ്യുന്നു

February 23, 2019




February 22, 2019

എൽ. എസ്. എസ്  / യു. എസ്. എസ് പരീക്ഷ  - ഫെബ്രുവരി  2019                          
ചീഫ് സൂപ്രണ്ട്  / ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്  / ഇൻവിജിലേറ്റർമാർ എന്നിവർ  എൽ. എസ്.  എസ്  / യു. എസ്. എസ്.  പരീക്ഷ സംബന്ധിച്ച മാർഗ്ഗനിർദ്ദേശ്ശങ്ങൾ കർശ്ശനമായി പാലിക്കേണ്ടതാണ്. 23 / 02 / 2019 നു നടക്കുന്ന എൽ. എസ്. എസ്. / യു. എസ്. എസ്. പരീക്ഷയിൽ ഹാജരാകാത്ത (ABSENT)  വിദ്യാർഥികളുടെ രജിസ്റ്റർ നമ്പറും പേരും പരീക്ഷാദിവസം രാവിലെ 11 മണിക്ക് മുമ്പും  ഉച്ചകഴിഞ്ഞു 2 : 30 നു മുമ്പും  aeoiritty2016@gmail.com എന്ന ഇ- മെയിൽ അഡ്രസ്സിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ABSENT ആയിട്ടുള്ള വിദ്യാർഥികളുടെ രജിസ്റ്റർ നമ്പർ ചീഫ്  സൂപ്രണ്ട് , ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവർ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ഇ-മെയിൽ ചെയ്യാൻ പാടുള്ളുവെന്ന് പ്രത്യേകം ഓർമപ്പെടുത്തുന്നു.

                        എൽ. എസ്. എസ്.  / യു. എസ്. എസ്.  പരീക്ഷ നടത്തിപ്പ് സംബന്ധിച്ചു എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ചീഫ് സൂപ്രണ്ട് / ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് ചുമതലയുള്ളവർ പ്രസ്‌തുത വിവരം ഉടൻതന്നെ എ. ഇ. ഓ. ആഫീസിൽ ഫോൺ മുഖേന അറിയിക്കേണ്ടതാണ്. 

എൽ. എസ്. എസ്. / യു. എസ്. എസ്. പരീക്ഷ ചീഫ്  സൂപ്രണ്ട് , ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് , ഇൻവിജിലേറ്റർ എന്നിവർക്കുള്ള അറ്റൻഡൻസ് ഷീറ്റ്, അക്വിറ്റൻസ് എന്നിവയുടെ മാതൃക ചുവടെ കൊടുത്തിരിക്കുന്നു. ആയതു കൃത്യമായി പൂരിപ്പിച്ചു ചീഫ് സൂപ്രണ്ട് സാക്ഷ്യപ്പെടുത്തി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 

എൽ. എസ്. എസ്.  /  യു. എസ്. എസ്. പരീക്ഷ -  ഫെബ്രുവരി  2019 

അറ്റൻഡൻസ്.

പരീക്ഷ കേന്ദ്രത്തിന്റെ പേര്  :
പരീക്ഷ കേന്ദ്രത്തിന്റെ കോഡ് :                         പരീക്ഷയുടെ പേര്: 

ക്രമ നം.    ഇനം    ചീഫ്/ ഡെപ്യൂട്ടി/ ഇൻവിജിലേറ്ററുടെ        തീയതി      ഒപ്പ്  
                                                    പേരും സ്ക്കൂളിന്റെ പേരും                              ( FN/AN )  



സ്ഥലം: -                      ഓഫീസ് സീൽ 
തീയ്യതി: -                                                                       ചീഫ് സൂപ്രണ്ടിന്റെ പേരും ഒപ്പും

*********************************************************************************





                                                                                             


   

 23 - 02 - 2019  (ശനിയാഴ്ച)  പ്രവർത്തിദിവസമായി നിശ്ചയിച്ചിരുന്നത് എൽ. എസ്. എസ്  /  യു. എസ്. എസ്.  പരീക്ഷയും സ്റ്റെപ്‌സ് ജില്ലാതല പരീക്ഷയും നടക്കുന്നതിനാൽ റദ്ദാക്കിയിട്ടുള്ളതായി കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചിട്ടുണ്ട്. ആയതിനാൽ പ്രധാനാദ്ധ്യാപകർ എൽ. എസ്. എസ് / യു. എസ്. എസ്. പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾ ഉച്ചഭക്ഷണം കൊണ്ടുവരേണ്ടതാണെന്നു നിർദ്ദേശം നൽകേണ്ടതാണ്. 
*********************************************************************************

February 21, 2019

പഠനോത്സവം 2019 

                     പഠനോത്സവം 2019  തുടർപ്രവർത്തനങ്ങൾ സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ സർക്കുലർ എല്ലാ പ്രധാനാദ്ധ്യാപകരുടെയും അറിവിലേക്കും അനന്തരനടപടികൾക്കുമായി നൽകുന്നു. പ്രസ്‌തുത സർക്കുലറിലെ നിർദ്ദേശ്ശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. 
 



February 19, 2019


ഫെബ്രുവരി 21 - ലോക മാതൃഭാഷാദിനം -  പ്രതിജ്ഞ 

   താഴെ കൊടുത്തിരിക്കുന്ന സർക്കുലറിലെ നിർദ്ദേശാനുസരണം ലോക മാതൃഭാഷാദിനമായ ഫെബ്രുവരി 21 (വ്യാഴാഴ്ച) നു എല്ലാ വിദ്യാലയങ്ങളിലും ഭാഷാ പ്രതിജ്ഞ എടുക്കേണ്ടതാണ്. 

എൽ. എസ്. എസ്.  /   യു. എസ്. എസ്. പരീക്ഷ ഹാൾ ടിക്കറ്റ് 

                      പ്രധാനാദ്ധ്യാപകർ എൽ. എസ്. എസ്.  /   യു. എസ്. എസ്. പരീക്ഷ ഹാൾ ടിക്കറ്റ്  സ്കോളർഷിപ്പ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌തു പ്രിന്റ് എടുത്തു ഒപ്പും സീലും പതിച്ചു പരീക്ഷാകേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടിന്റെ ഒപ്പും സീലും  21 - 02 - 2019 (വ്യാഴാഴ്ച)  നകം വാങ്ങി വിദ്യാർഥികൾക്ക് വിതരണം ചെയ്യേണ്ടതാണെന്നു അറിയിക്കുന്നു
അറിയിപ്പ് 
എല്ലാ  ഗവഃ  സ്കൂൾ പ്രധാനാദ്ധ്യാപകരുടെയും ശ്രദ്ധയ്ക്ക് 

എല്ലാ  ഗവഃ  സ്കൂൾ പ്രധാനാദ്ധ്യാപകരും  തങ്ങളുടെ  വിദ്യാലയങ്ങളിൽ 2019  ഫിബ്രവരി  മുതൽ 2019  ഡിസംബർ 31  വരെയുള്ള കാലയളവിൽ  ഓഫീസിൽ അറ്റന്റന്റ്  തസ്തികയിൽ  പ്രതീക്ഷിക്കുന്ന സ്ഥിരം ഒഴിവുകൾ സംബന്ധിച്ച വിവരം  നാളെ യോഗത്തിനു വരുമ്പോൾ കൊണ്ടുവരേണ്ടതാണ്.   ഒഴിവുകൾ ഒന്നും വരാൻ സാധ്യതയില്ലെങ്കിൽ  ശൂന്യ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്  പി എസ്  സി  ക്കു 21 -02 -2019  നു റിപ്പോർട്ട്  സമർപ്പിക്കേണ്ടതിനാൽ  കാലതാമസം പാടില്ല എന്നറിയിക്കുന്നു. 

February 18, 2019


എൽ. എസ്. എസ്  / യു. എസ്. എസ് പരീക്ഷ  2018
 - 19 ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവർക്ക് പരീക്ഷ നടത്തിപ്പുമായി  ബന്ധപ്പെട്ട വിശദമായ പരീക്ഷ ഭവന്റെ  നിർദ്ദേശ്ശങ്ങൾ പരീക്ഷാകേന്ദ്രങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വിദ്യാലയങ്ങൾക്ക് ഇ. മെയിൽ മുഖേന ഈ കാര്യാലയത്തിൽ നിന്നും അയച്ചിട്ടുണ്ട്. പ്രസ്തുത നിർദ്ദേശ്ശങ്ങൾ ബന്ധപ്പെട്ടവർ കൃത്യമായി പാലിക്കേണ്ടതാണെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ കർശ്ശന  നടപടി സ്വീകരിക്കുന്നതാണെന്നും അറിയിക്കുന്നു.
പരീക്ഷാകേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവർ 20 / 02 / 2019 നു ഈ കാര്യാലയത്തിൽ നിന്നും ചോദ്യപേപ്പർ കൈപ്പറ്റേണ്ടതാണെന്നും കൈപ്പറ്റുരസീതി സമർപ്പിക്കേണ്ടതാണെന്നും അറിയിക്കുന്നു.


******************************************************


എൽ. എസ്. എസ്  / യു. എസ്. എസ് പരീക്ഷ ഇൻവിജിലേറ്റർ റിസർവ് ആയി നിയമിതരായിട്ടുള്ള താഴെ പേര് കൊടുത്തിരിക്കുന്ന അധ്യാപകർ 20 - 02 - 2019 (ബുധൻ) ഉച്ചകഴിഞ്ഞു 2 മണിക്ക് എ. ഇ. ഓ ആഫീസ്, കോൺഫറൻസ് ഹാളിൽ വെച്ച് നടത്തപ്പെടുന്ന പരിശീലനപരിപാടിയിൽ കൃത്യസമയത്തു പങ്കെടുക്കേണ്ടതാണെന്നു അറിയിക്കുന്നു. 

എൽ. എസ്. എസ് പരീക്ഷ (ഇൻവിജിലേറ്റർ റിസർവ്) 
1.  ഡെന്നി മാത്യു, സെന്റ്. സെബാസ്ററ്യൻസ് യു. പി. സ്കൂൾ, വീർപ്പാട്.
2.. ജിൻസി ജോസ്, സെന്റ്. ജോൺസ് യു. പി. സ്ക്കൂൾ, തൊണ്ടിയിൽ. 
3. സന്ദീപ് കെ, വെളിയമ്പ്ര എൽ. പി. സ്കൂൾ. 
4. രജീഷ് പി. വി, ഗവ. യു. പി. സ്ക്കൂൾ, ഉളിയിൽ. 

യു. എസ്. എസ് പരീക്ഷ (ഇൻവിജിലേറ്റർ റിസർവ്)
1. ഷാജി  കെ. പി, ഗവ. യു, പി. സ്ക്കൂൾ, വേക്കളം. 
2. ലിസ്സി  പി. എ, ഗവ. യു. പി. സ്ക്കൂൾ, ചുങ്കക്കുന്ന്. 

February 15, 2019

എ  ഇ  ഓ  കോൺഫെറൻസ്‌ (എൽ.പി / യു .പി .വിഭാഗം)
20 .02 .2019 (ബുധൻ ) രാവിലെ  കൃത്യം  10  മണിക്ക്  എൽ.പി / യു.   പി .വിഭാഗം പ്രധാനാദ്ധ്യാപകരുടെ  യോഗം  എ.ഇ.ഒ .ഓഫീസ്  കോൺഫറൻസ് ഹാളിൽ  വെച്ച്  നടത്തപ്പെടുന്നതാണ്. എല്ലാ  എൽ.പി / യു .പി വിഭാഗം പ്രധാനാദ്ധ്യാപകരും  പ്രസ്‌തുത യോഗത്തിൽ കൃത്യസമയത്തു തന്നെ  എത്തിച്ചേരേണ്ടതാണ്  എന്നറിയിക്കുന്നു 


20 .02 .2019 -ന്  ഉച്ച കഴിഞ്ഞു രണ്ട്  മണിക്ക്   എ.ഇ.ഒ .ഓഫീസ്   കോൺഫറൻസ് ഹാളിൽ നടക്കുന്ന  എൽ.എസ് .എസ് / യു .എസ്.എസ്  പരിശീലനപരിപാടിയിൽ താഴെക്കൊടുത്തിരിക്കുന്ന  ചീഫ് സൂപ്രണ്ട് / ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്  / ഇൻവിജിലേറ്റർമാർ എന്നിവർ  കൃത്യസമയത്തു തന്നെ  പങ്കെടുക്കേണ്ടതാണ്.


ശാസ്ത്ര ക്വിസ്

                              സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ചു 28 - 02 - 2019 (വ്യാഴാഴ്ച) രാവിലെ 10 മണിക്ക് എൽ. പി. /  യൂ. പി. വിഭാഗം വിദ്യാർഥികൾക്ക്  ഇരിട്ടി ബി. ആർ. സി ഹാളിൽ വെച്ച് ശാസ്ത്ര ക്വിസ് മത്സരം നടത്തുന്നതാണ്.   എൽ. പി.  /  യൂ. പി. വിഭാഗത്തിൽ നിന്നും യോഗ്യരായ ഓരോ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ പ്രധാനാദ്ധ്യാപകർ ശ്രെദ്ധിക്കേണ്ടതാണ്. 

February 14, 2019

 28 / 09 / 2018 ലെ ക്യു. ഐ. പി. മീററിംഗ് തീരുമാനപ്രകാരം തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ 2019 ഫെബ്രുവരി 16 ന് പ്രവർത്തിദിവസമായി തീരുമാനിച്ചിരുന്നു. 13 - 02 - 2019 ലെ ക്യു. ഐ. പി. മീററിംഗ് തീരുമാനപ്രകാരം 2019 ഫെബ്രുവരി 16 ന് തീരുമാനിച്ച പ്രവർത്തിദിവസം 2019 മാർച്ച് 16 ലേക്ക് മാറ്റിയിരിക്കുന്നതായി കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിക്കുന്നു. 

                           വായനയുടെ വസന്തം പരിപാടിയുടെ ഭാഗമായുള്ള പുസ്‌തകമേളയും വിതരണവും 16 - 02 - 2019 (ശനി) ന് കണ്ണൂർ മുൻസിപ്പൽ സ്‌ക്കൂളിൽ വെച്ച് രാവിലെ 10 മണി മുതൽ നടക്കുന്നതാണ്. ഇൻഡന്റ് നൽകിയ ലിസ്റ്റിന്റെ കോപ്പി സഹിതം കൃത്യസമയത്തുതന്നെ താഴെ കൊടുത്തിട്ടുള്ള വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകർ ഹാജരാകേണ്ടതാണ്.

1. ഗവ. യൂ. പി. സ്ക്കൂൾ, അടക്കാത്തോട്.
2. ഗവ. യൂ. പി. സ്ക്കൂൾ, ചെട്ടിയാംപറമ്പ്‌.
3. ഗവ. യൂ. പി. സ്ക്കൂൾ, ചുങ്കക്കുന്ന്.
4. ഗവ. യൂ. പി. സ്ക്കൂൾ, മേനച്ചോടി.
5. ഗവ. യൂ. പി. സ്ക്കൂൾ, മുഴക്കുന്ന്.
6. ഗവ. യൂ. പി. സ്ക്കൂൾ,പായം.
7. ഗവ. യൂ. പി. സ്ക്കൂൾ, തലക്കാണി.
8. ഗവ. യൂ. പി. സ്ക്കൂൾ, തില്ലങ്കേരി.
9. ഗവ. യൂ. പി. സ്ക്കൂൾ, ഉളിയിൽ.
10. ഗവ. യൂ. പി. സ്ക്കൂൾ, വേക്കളം.
11. ഗവ. യൂ. പി. സ്ക്കൂൾ, വിളക്കോട്.
12. ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ, ആറളം.
 

February 13, 2019

സാമൂഹ്യശാസ്ത്ര പ്രതിഭ പരിപോഷണ പരിപാടി ( STEPS ) ഉപജില്ലാതല പരീക്ഷയിൽ നിന്നും ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ പേരുവിവരങ്ങൾ ചുവടെ കൊടുക്കുന്നു. 

ക്രമ നം /   രജിസ്റ്റർ നം /  വിദ്യാർത്ഥിയുടെ പേര്  / വിഭാഗം/                                                                                                                                                                                                                                                                                                       വിദ്യാലയത്തിന്റെ പേര്  

1.  196   ജോയ്‌സ്  ജോസ്   ജനറൽ (ആൺ)       ഗവ. യൂ. പി. സ്ക്കൂൾ,                                                                                                                                                 തലക്കാണി 
2.  193   മരിയ ജോമോൻ   ജനറൽ (പെൺ)      മഞ്ഞളാം പുറം യൂ. പി.                                                                                                                                                     സ്ക്കൂൾ. 
3.  158  അനന്തു  പി.;          എസ്. സി.                      ഗവ. യൂ. പി. സ്ക്കൂൾ,                                                                                                                                                  ഉളിയിൽ.
4.  141  അർച്ചന ചന്ദ്രൻ      എസ്. ടി.                ഗവ. ഹയർ സെക്കണ്ടറി                                                                                                                                         സ്ക്കൂൾ, പാലാ 



********************* വിജയികൾക്ക് അഭിനന്ദനങ്ങൾ **************************
                                                        വളരെ അടിയന്തിരം
പ്രോപ്പർട്ടി സ്റ്റേറ്റ് മെൻറ്


                          പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ 28 - 01 - 2019 ലെ വി എ 3 / 68100  / 2018 / ഡി. പി. ഐ.  നമ്പർ സർക്കുലർ പ്രകാരം ഡിസംബർ 2018 ( 2018 കലണ്ടർ വർഷം) ലെ പ്രോപ്പർട്ടി സ്റ്റേറ്റ് മെൻറ് ഉടൻ തന്നെ സമർപ്പിക്കുവാൻ നിർദ്ദേശിച്ചിട്ടുണ്ട്. ആയതിനാൽ ഈ ഉപജില്ലയിലെ എല്ലാ സർക്കാർ എൽ. പി , യൂ. പി. സ്ക്കൂൾ പ്രധാനാദ്ധ്യാപകരും തങ്ങളുടെ വിദ്യാലയങ്ങളിലെ ലാസ്റ്റ് ഗ്രേഡ് ഒഴികെയുള്ള ജീവനക്കാരിൽ നിന്നും പ്രോപ്പർട്ടി സ്റ്റേറ്റ് മെൻറ് വാങ്ങി ഓഫീസിൽ സൂക്ഷിക്കേണ്ടതും ഇങ്ങനെ സൂക്ഷിച്ചിട്ടുണ്ട് എന്നുള്ള സാക്ഷ്യപത്രവും, സർക്കാർ എൽ. പി , യൂ. പി. സ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെ പ്രോപ്പർട്ടി സ്‌റ്റേറ്റ് മെന്റും പ്രത്യേകം കവറുകളിലാക്കി സീൽ ചെയ്‌ത്‌ 15  - 02 - 2019 (വെള്ളിയാഴ്ച) നു വൈകുന്നേരം 4 മണിക്ക് മുമ്പായി ഈ കാര്യാലയത്തിലെ ' എ ' സെക്ഷനിൽ നേരിട്ട് സമർപ്പിക്കേണ്ടതുമാണ്. 2018 കലണ്ടർ വർഷത്തിൽ സ്വന്തമാക്കിയതോ, കൈമാറ്റം ചെയ്‌തതോ ആയ എല്ലാ സ്ഥാവര ജംഗമ വസ്‌തുവകകളുടെയും വിവരങ്ങൾ അനുബന്ധം - സി ഫോറത്തിൽ സമർപ്പിക്കേണ്ടതാണ്. വസ്‌തുക്കൾ ഒന്നും സ്വന്തമാക്കുകയോ, കൈമാറ്റം ചെയ്യാത്തതോ ആയ ജീവനക്കാർ സാക്ഷ്യപത്രം സമർപ്പിക്കേണ്ടതാണ്. രണ്ടു ഫോറങ്ങളുടെയും മാതൃക ചുവടെ ലിങ്കിൽ കൊടുത്തിരിക്കുന്നു.

മാതൃകാഫോറത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

എക്സ് പെൻഡിച്ചർ  സ്റ്റേറ്റ്മെന്റ്  

ഡിസംബർ ,ജനുവരി  മാസങ്ങളിലെ എക്സ് പെൻഡിച്ചർ  സ്റ്റേറ്റ്മെന്റ്   ഇതുവരെയായും ഓൺലൈൻ ചെയ്യാത്ത സ്കൂൾ പ്രധാനാദ്ധ്യാപകർ  ഇന്ന് തന്നെ  ഓൺലൈൻ ചെയ്യേണ്ടതാണ്. ഡിസംബർ മാസത്തിലെ സ്റ്റേറ്റ്മെന്റ്   ഇന്ന് 2  മണിക്ക് മുമ്പായും  ഓൺലൈൻ ചെയ്യേണ്ടതാണ്. ഡി സംബർ മാസത്തിൽ  ഓൺലൈൻ ചെയ്യാത്ത സ്കൂൾ ലിസ്റ്റ് താഴെ കൊടുക്കുന്നു. 
Govt.U.P.S, Chettiyamparamba
Govt.U.P.S,Payam
Govt.U.P.S,Thillenkery
Govt.U.P.S,Uliyil
Govt.U.P.S, Vekkalam
Govt.L.P.S, Edavely
Govt.L.P.S,Kavumpadi
Govt.L.P.S,Padikkachal
Manhalampuram U.P.School
Meethale Punnad U.P.School
Perumparamba U.P.School
St.George UPS, Kacherikadavu
St.Sebastian's UPS, Kappad
Thillenkery U.P.School
Vazhunnavars UPS, Keezhur
Vekkalam UPS
Edakkanam LPS
IIMALPS, Iritty
Madathil LPS
Manoharavilasam LPS, Thillenkeri
MIMLPS, Aralam
Mundayamparamba Devaswam LPS
Payanchery LPS
Poolikuty ALPS
Sree Janardhana LPS, Muringodi

February 08, 2019

' ശ്രെദ്ധ '  പദ്ധതി 2018 - 19 
സർക്കാർ വിദ്യാലയങ്ങളിലെ (എൽ. പി. / യൂ. പി. വിഭാഗം) പ്രധാനാദ്ധ്യാപകരുടെ യോഗം 

                                     ഈ അധ്യയന വർഷത്തെ ' ശ്രെദ്ധ ' പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ വിദ്യാലയങ്ങളിലെ (എൽ. പി. / യൂ. പി. വിഭാഗം) പ്രധാനാദ്ധ്യാപകരുടെ യോഗം 11 - 02 - 2019 (തിങ്കൾ) ഉച്ചകഴിഞ്ഞു 3 മണിക്ക് എ. ഇ. ഓ. ആഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നതാണ്. സർക്കാർ വിദ്യാലയങ്ങളിലെ (എൽ. പി. / യൂ. പി. വിഭാഗം) പ്രധാനാദ്ധ്യാപകർ കൃത്യസമയത്തു തന്നെ യോഗത്തിൽ പങ്കെടുക്കേണ്ടതാണെന്നു അറിയിക്കുന്നു. 

അറിയിപ്പ്
എല്ലാ യു.പി.സ്കൂളുകളിലേയും ഗണിത / ശാസ്ത്ര / സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ 2018-19 അധ്യയന വർഷത്തിൽ  സ്കൂൾ തലത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ  വിശദമായ റിപ്പോർട്ട് 15-2-2019 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.ഓരോ ക്ലബ്ബിനും പ്രത്യേകം റിപ്പോർട്ടുകൾ സമർപ്പിക്കേണ്ടതാണ്‌.
ജൈവ വൈവിധ്യ പാർക്ക് 2018-19
        ചുവടെ കൊടുത്തിരിക്കുന്ന വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകർ 11 - 02 - 2019 (തിങ്കൾ) ഉച്ചകഴിഞ്ഞു 2 : 30 മണിക്ക് എ. ഇ. ഓ ആഫീസ് കോൺഫറൻസ് ഹാളിൽ ചേരുന്ന യോഗത്തിൽ കൃത്യസമയത്തുതന്നെ പങ്കെടുക്കേണ്ടതാണെന്നു അറിയിക്കുന്നു. 
ചുവടെ കൊടുത്തിരിക്കുന്ന സ്കൂളുകൾക്ക് ജൈവ വൈവിധ്യ പാർക്കുകൾ നിർമ്മിക്കുന്നതിന്‌ 10000/- (പതിനായിരം)  രൂപാ വീതം അനുവദിച്ചിട്ടുണ്ട്. നിർമ്മാണപ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തിയാക്കി ബില്ലുകളും വൗച്ചറുകളും 15-2-2019 നുള്ളിൽ ഓഫീസിൽ ഹാജരാക്കേണ്ടതാണ്‌.
ക്രമ നം
സ്കൂൾ കോഡ്
സ്കൂളിന്റെ പേര്‌
1
14848 
ഗവ. യൂ. പി. സ്ക്കൂൾ, അടക്കാത്തോട് 
2
14871 
ഗവ. യൂ. പി. സ്ക്കൂൾ, മുഴക്കുന്ന്.
3
14854 
ഗവ. യൂ. പി. സ്ക്കൂൾ, പായം.
4
14858 
ഗവ. യൂ. പി. സ്ക്കൂൾ, ഉളിയിൽ.
5
14859 
ഗവ. യൂ. പി. സ്ക്കൂൾ, വേക്കളം. 
6
14808 
ഗവ. എൽ. പി. സ്ക്കൂൾ, പെരിങ്ങാനം. 
7
14809 
ഗവ. എൽ. പി. സ്ക്കൂൾ, വായന്നൂർ. 
8
14872 
സെന്റ് ആന്റണിസ്  യു.പി സ്കൂൾ പേരട്ട. 
9
14868 
സെന്റ്. ജോസഫ്‌സ് യൂ. പി. സ്ക്കൂൾ, കുന്നോത്ത്.
10
14865 
സെന്റ്. സെബാസ്ററ്യൻസ് യൂ. പി. സ്ക്കൂൾ, കാപ്പാട്. 

ടി തുക ചുവടെ കൊടുത്തിരിക്കും പ്രകാരം വിനിയോഗം ചെയ്യാവുന്നതാണ്‌.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ  21-06-2017 ക്യു.ഐ.പി (2) / 39562/17/ഡി.പി.ഐ നമ്പർ ഉത്തരവ് പ്രകാരമുള്ള ധനവിനിയോഗം സംബന്ധിച്ച വിശദാംശങ്ങൾ
ക്രമ നമ്പർ
ഇനം
അനുവദിച്ച തുക
1
നിലമൊരുക്കൽ
3000/-രൂപ
2
വിത്തുകളും സസ്യ ഇനങ്ങളും ശേഖരിക്കൽസസ്യങ്ങൾ നട്ടു പിടിപ്പിക്കുകയും പരിപാലിക്കുകയും ഭൗതിക സൗകര്യങ്ങൾ അനുകൂലമാക്കൽ
15000/-രൂപ
3
ഹരിത സമിതി രൂപീകരണം വിദ്യാലയ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കൽ , ജൈവ വൈവിധ്യ ഉദ്യാനം പ്രസക്തിയും പ്രയോഗവും-വിദഗ്ധരുടെ ക്ലാസ്സ്
5000/-രൂപ
4
പ്ലാസ്റ്റിക് വിമുക്ത വിദ്യാലയ പ്രവർത്തനങ്ങൾ ആരംഭിക്കൽ പ്രതിമാസ അവലോകന യോഗങ്ങൾ
2000/-രൂപ

February 06, 2019

 വളരെ അടിയന്തിരം 
    ഉച്ചഭക്ഷണ അക്കൗണ്ടുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടിന്റെ 1 -04 -18 മുതൽ 30 -06 -2018  വരെ ഉള്ള സ്റ്റെമെന്റ്റ് ഇതുവരെ സമർപ്പിക്കാതെ സ്‌കൂളുകൾ ഇന്ന് തന്നെ എ ഇ ഓ (6 -02 -2018 ) ആഫീസിൽ അറിയിക്കേണ്ടതാണ്

February 01, 2019

2019-20   അധ്യയന വർഷം ഗവ പ്രൈമറി സ്‌കൂളുകളിൽ പ്രധാനാധ്യാപകരായി ഉദ്യാഗകയറ്റം വഴി നിയമനം നൽകുന്നതിന് യോഗ്യരായവരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിന് നിർദിഷ്ട പ്രൊഫോർമ 10 -02 -2018 നു മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ് പ്രൊഫർമ 2 കോപ്പി വീതം സേവന പുസ്തകം സഹിതം നൽകേണ്ടതാണ് click here to download proforma