Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

August 26, 2017

അറിയിപ്പ്
സ്പെഷ്യൽ അരി വിതരണത്തിന്റെ അക്വിറ്റൻസ് പ്രത്യേകം രജിസ്റ്ററിൽ തയ്യാറാക്കി സൂക്ഷിക്കേണ്ടതാണ്‌. അക്വിറ്റൻസിൽ കുട്ടികളുടെ യു.ഐ.ഡി/ഇ.ഐ.ഡി നമ്പർ രേഖപ്പെടുത്തേണ്ടതാണ്‌. വിതരണം പൂർത്തിയാക്കിയതിനുശേഷം അബ്സ്ട്രാക്റ്റ് എഴുതി സൂക്ഷിക്കേണ്ടതാണ്‌.അബ്സ്ട്രാക്റ്റിൽ  അരി ലഭിച്ച തീയതി , വിതരണം ചെയ്ത തീയതി, ലഭിച്ച അരിയുടെ അളവ് , വിതരണം ചെയ്ത അരിയുടെ അളവ് , ബാലൻസുള്ള അരിയുടെ അളവ് തുടങ്ങിയ വിശദാംശങ്ങൾ ഉൾപ്പെടുത്തിയിരിക്കണം.വിതരണം പൂർത്തിയാക്കിയതിനുശേഷം അരി ബാലൻസുണ്ടെങ്കിൽ ആയത് റഗുലർ സ്റ്റോക്കിൽ (കെ2 രജിസ്റ്ററിൽ) ഉൾപ്പെടുത്തേണ്ടതും , കെ2 രജിസ്റ്ററിൽ ഉൾപ്പെടുത്തിയ അതേ തീയതിയിൽ തന്നെ നീക്കിയിരിപ്പുള്ള അരി റഗുലർ സ്റ്റോക്കിൽ ഉൾപ്പെടുത്തിയതായി അക്വിറ്റൻസിലും രേഖപ്പെടുത്തേണ്ടതാണ്‌.
               മുൻ വർഷങ്ങളിലെ വാർഷിക പരിശോധനയിൽ , അരി കൈപ്പറ്റിയ വിദ്യാർത്ഥികൾ അക്വിറ്റൻസിൽ ഒപ്പിട്ടില്ലായെന്ന കാരണത്താൽ പല സ്കൂളുകളും അരിയുടെ വില തിരിച്ചടയ്ക്കേണ്ടതായി വന്നിട്ടുണ്ട്.ആയതിനാൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.ഓഡിറ്റ് ഒബ്ജക്ഷൻ ഉന്നയിച്ചതിനുശേഷം ഒപ്പിടാൻ വിട്ടുപോയതാണ്‌ , ഇപ്പോൾ ഒപ്പിട്ടിട്ടുണ്ട്  തുടങ്ങിയ വാദങ്ങളൊന്നും തന്നെ സ്വീകാര്യമല്ല. ഈ വർഷത്തെ സ്പെഷ്യൽ അരിയുടെ വില കിലോയ്ക്ക് 36 രൂപയാണെന്ന് പ്രധാനാദ്ധ്യാപകരെ ഓർമ്മിപ്പിക്കുന്നു.