വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി
നിർദ്ദേശങ്ങൾ
1)ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ കുട്ടികൾക്കും 31-8-2017 നുള്ളിൽ യു.ഐ.ഡി/ഇ.ഐ.ഡി ലഭിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതും ബ്ളോഗിൽ നല്കിയിട്ടുള്ള പ്രൊഫോർമ പൂരിപ്പിച്ച് 31-8-2017 ന് എൻ.എം.പി യോടൊപ്പം നല്കേണ്ടതാണ്.യു.ഐ.ഡി/ഇ.ഐ.ഡി ലഭിക്കാത്ത കുട്ടികൾ ഇനിയും ഉണ്ടെങ്കിൽ പ്രസ്തുത കുട്ടികൾക്ക് 31-8-2017 നുള്ളിൽ ആധാർ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.
2)2017 ആഗസ്ത് മാസത്തെ എൻ.എം.പി 31-8-2017 നു തന്നെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.തുടർച്ചയായുള്ള അവധി കണക്കിലെടുത്ത് ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന് ഓർമ്മിപ്പിക്കുന്നു.
3)പാചകത്തൊഴിലാളികളുടെ ഉത്സവ ബത്ത 1300/- രൂപ ഇതിനോടകം അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇ-ട്രാൻസ്ഫർ ചെയ്ത് നല്കിയിട്ടുണ്ട്.
4)പാചകത്തൊഴിലാളികളുടെ 2017 ആഗസ്ത് മാസത്തെ വേതനം മുൻകൂറായി നല്കുവാൻ സർക്കാർ നിർദ്ദേശിച്ചിട്ടുള്ളതിനാൽ ആഗസ്ത് മാസത്തിൽ ഉച്ചഭക്ഷണം വിതരണം ചെയ്ത ആകെ ദിവസങ്ങളുടെ എണ്ണം 26-8-2017 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്കുള്ളിൽ ഓഫീസിൽ അറിയിക്കേണ്ടതാണ്.കൂടാതെ അധികമായി തുക കൈപ്പറ്റുന്ന സാഹചര്യം ഉണ്ടായാൽ ആയത് സെപ്തംബർ മാസത്തെ ശമ്പളത്തിൽ നിന്നും തിരികെ പിടിക്കുമെന്നതിനുള്ള ഒരു സമ്മതപത്രം ആഗസ്ത് മാസത്തെ എൻ.എം.പി യോടൊപ്പം നല്കേണ്ടതാണ്.തുക കുറഞ്ഞു പോയാൽ ആയത് കുടിശ്ശികയായി സെപ്തംബർ മാസത്തെ ശമ്പളത്തോടൊപ്പം നല്കുന്നതാണ്.
5)സ്പെഷ്യൽ അരിയുടെ ഇൻഡന്റ് മാവേലി സ്റ്റോറിൽ നല്കിയിട്ടുണ്ട്.മാവേലി സ്റ്റോറിൽ നിന്നും അരി ലഭിച്ചാലുടൻ സെക്ഷനിൽ വിവരം അറിയിക്കേണ്ടതും വിതരണം പൂർത്തിയാക്കിയാലുടൻ ബ്ലോഗിൽ നല്കിയ പ്രൊഫോർമ പൂരിപ്പിച്ച് ഓഫീസിൽ നല്കേണ്ടതാണ്.
6)2017 സെപ്തംബർ 10 നുള്ളിൽ പാചകം പൂർണ്ണമായും ഗ്യാസിലേക്ക് മാറേണ്ടതാണ്.
7)ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത സ്കൂളുകൾ ആയത് അടിയന്തിരമായി പൂർത്തിയാക്കി സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഓഫീസിൽ ഹാജരാക്കേണ്ടതാണ്.സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഇതിനോടകം ഓഫീസിൽ ഹാജരാക്കിയ സ്കൂളുകൾ ആയത് വീണ്ടും നല്കേണ്ടതില്ല.