സ്പെഷ്യൽ അരി വിതരണം
ഓണത്തിനോടനുബന്ധിച്ച് സ്പെഷ്യൽ അരി വിതരണം ചെയ്യുന്നതിലേക്കായി സ്കൂളുകളിലെ നിലവിലെ ഫീഡിംഗ് സ്ട്രെങ്ങ്ത് ഇതോടൊപ്പം കൊടുത്തിരിക്കുന്നു. പട്ടിക പരിശോധിച്ച് ഏതെങ്കിലും സ്കൂളിന്റെ ഫീഡിംഗ് സ്ട്രെങ്ങ്തിൽ മാറ്റമുണ്ടെങ്കിൽ പ്രസ്തുത വിവരം 16-8-2017 ബുധനാഴ്ച 4 മണിക്കുള്ളിൽ സെക്ഷനിൽ ഫോൺ മുഖാന്തിരം അറിയിക്കേണ്ടതാണ്.
പട്ടികയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.
സ്പെഷ്യൽ അരി വിതരണവുമായി ബന്ധപ്പെട്ട് മേൽ കത്തിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
സ്പെഷ്യൽ അരി വിതരണത്തിന് പ്രത്യേകം രജിസ്റ്റർ സൂക്ഷിക്കേണ്ടതാണ്.രജിസ്റ്ററിൽ അബ്സ്ട്രാക്ട് എഴുതി സൂക്ഷിക്കേണ്ടതാണ്. വിതരണം പൂർത്തിയാക്കിയാൽ ഉടൻ സ്പെഷ്യൽ അരി വിതരണവുമായി ബന്ധപ്പെട്ട് പ്രത്യേകം എൻ.എം.പി1 ,എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ്(2 കോപ്പി) എന്നിവ കവറിംഗ് ലെറ്റർ സഹിതം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. കൂടാതെ മേൽ കത്തിലെ പ്രൊഫോർമ 26-8-2017 നു 12 മണിക്കു മുമ്പായി aeoiritty2016@gmail.com ലേക്ക് ഇ-മെയിൽ ചെയ്തു നല്കേണ്ടതും പ്രിന്റൗട്ട് സ്പെഷ്യൽ അരി വിതരണവുമായി ബന്ധപ്പെട്ട എൻ.എം.പി 1 , എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് എന്നിവയോടൊപ്പം സമർപ്പിക്കേണ്ടതുമാണ്.