ഉച്ചഭക്ഷണ പരിപാടി
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും അറിയിച്ചതനുസരിച്ച് ഓരോ സ്കൂളിന്റേയും നൂണ്മീൽ അക്കൗണ്ടിലെ 31-5-2017 ലെ ക്ലോസിംഗ് ബാലൻസ് തുകയും , 100 ദിവസത്തേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റും ഇതോടൊപ്പമുള്ള പട്ടികയിൽ കൊടുത്തിരിക്കുന്നു. എല്ലാ പ്രധാനാദ്ധ്യാപകരും പ്രസ്തുത പട്ടികയിൽ നല്കിയിട്ടുള്ള അലോട്ട്മെന്റ് തുക സ്കൂളിന്റെ അക്കൗണ്ടിൽ എത്തിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തി പ്രസ്തുത വിവരം (ലഭിച്ച തുകയുടെ വിശദാംശങ്ങൾ സഹിതം) രേഖാമൂലം 10-8-2017നുള്ളിൽ സെക്ഷനിൽ നല്കേണ്ടതാണ്.തുക ലഭ്യമായിട്ടില്ലെങ്കിൽ പ്രസ്തുത വിവരം അടിയന്തിരമായി ഓഫീസിൽ അറിയിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകൻ മാത്രമായിരിക്കും ഉത്തരവാദി.പട്ടികയിൽ അലോട്ട്മെന്റ് തുക പൂജ്യം ആയി കാണിച്ചിട്ടുള്ള സ്കൂളുകൾക്ക് 100 ദിവസത്തേക്ക് അക്കൗണ്ടിൽ നിലവിലുള്ള തുക തികയുമെന്നതിനാലാണ് തുക അനുവദിക്കാത്തത്. പ്രസ്തുത സ്കൂളുകൾ വിവരം ഓഫീസിൽ അറിയിക്കേണ്ടതില്ല.
10-8-2017 നു ശേഷം തുക ലഭിച്ചിട്ടില്ലായെന്ന പരാതി പരിഗണിക്കുന്നതല്ലായെന്നും ടി സ്കൂളിനു നേരെ കാണിച്ച തുക ടി സ്കൂളിന് ലഭിച്ചതായി കണക്കാക്കുമെന്നും അറിയിക്കുന്നു.
പട്ടികയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.