വളരെ വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് 1-4-2016 ലെ നീക്കിയിരിപ്പ് തുക സംബന്ധിച്ച് വിശദാംശങ്ങൾ നല്കുവാൻ ആവശ്യപ്പെട്ടിരുന്നു. വിവിധ സ്കൂളുകളിൽ നിന്നും ലഭിച്ച മറുപടികൾ പരിശോധിച്ചപ്പോൾ പലതും യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതും ആയത് കൺസോളിഡേറ്റ് ചെയ്യാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ആയതിനാൽ എല്ലാ പ്രധാനാദ്ധ്യാപകരും നൂണ്മീൽ പാസ്സ്ബുക്കിന്റെ/അക്കൗണ്ട് സ്റ്റേറ്റ്മെന്റിന്റെ കോപ്പി (1-3-2016 മുതൽ 2017 മാർച്ചിലെ കണ്ടിജൻസി ചാർജ്ജ് പിൻ വലിച്ചതിനുശേഷം ബാങ്കിലെ നീക്കിയിരിപ്പ് തുക സംബന്ധിച്ച വിശദാംശങ്ങൾ വരെ ഉള്ളത്) അടിയന്തിരമായി 17-4-2017 തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി നൂണ്മീൽ സെക്ഷനിൽ എത്തിക്കേണ്ടതാണ്.