Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

January 25, 2017

അറിയിപ്പ്
തസ്തിക നിർണ്ണയം
2016-17 വർഷത്തെ തസ്തിക നിർണ്ണയ പ്രൊപ്പോസലിനോടൊപ്പം സമർപ്പിച്ചിട്ടുള്ള കുട്ടികളുടെ യു.ഐ.ഡി ലിസ്റ്റ് സംബന്ധിച്ച നിർദ്ദേശങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.
1)എല്ലാ കുട്ടികൾക്കും യു.ഐ.ഡി/ഇ.ഐ.ഡി ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്‌
2)ക്ലാസ്സ്/ഡിവിഷൻ തിരിച്ചുള്ള പട്ടികയിൽ യു.ഐ.ഡി/ഇ.ഐ.ഡി നമ്പറുകൾ എഴുതിച്ചേർക്കാൻ പാടില്ല . യു.ഐ.ഡി/ഇ.ഐ.ഡി  നമ്പറുകൾ എഴുതിച്ചേർത്തിട്ടുള്ള പട്ടികകളാണ്‌ ഓഫീസിൽ സമർപ്പിച്ചിട്ടുള്ളതെങ്കിൽ ആയത് മാറ്റി പുതിയത് നല്കേണ്ടതാണ്‌.
3)യു.ഐ.ഡി/ഇ.ഐ.ഡി  നമ്പറുകൾ എഴുതിച്ചേർക്കാത്തതും തിരുത്തലുകൾ വരുത്താത്തതുമായ പട്ടികകളുടെ മതിയായ കോപ്പികൾ സ്കൂളിൽ സൂക്ഷിക്കേണ്ടതും ആവശ്യപ്പെടുന്ന മുറയ്ക്ക് ഓഫീസിൽ ഹാജരാക്കേണ്ടതുമാണ്‌.
4) അറബിക് ,ഉറുദു , സംസ്ക്യതം തുടങ്ങിയ ഭാഷകൾ പഠിക്കുന്ന കുട്ടികളുടെ എണ്ണം ആറാം പ്രവ്യത്തി ദിവസത്തെ അംഗസംഖ്യ സംബന്ധിച്ച  സ്റ്റേറ്റ്മെന്റിലും ക്ലാസ്സ് /ഡിവിഷൻ തിരിച്ചുള്ള പട്ടികയിലും ഒരു പോലെയായിരിക്കണം. വ്യത്യാസമുണ്ടെങ്കിൽ ആയത് മാറ്റി നല്കേണ്ടതാണ്‌.
“ഒന്നു മുതൽ നാല്‌ വരെ ക്ലാസ്സുകളിൽ  First Language Part2ൽ  Arabic(A)” എന്ന്  ക്ലാസ്സ്/ഡിവിഷൻ തിരിച്ചുള്ള റിപ്പോർട്ടിൽ കാണിച്ചിട്ടുള്ള  കുട്ടികളെ മാത്രമേ അറബിക് തസ്തിക അനുവദിക്കുന്നതിലേക്കായി പരിഗണിക്കുകയുള്ളൂ.അതു പോലെ അഞ്ചു മുതൽ ഏഴ് വരെ ക്ളാസ്സുകളിൽ First Language Part 1ൽArabic(A)/Sanskrit(A)/Urudu(A) എന്ന് ക്ലാസ്സ്/ഡിവിഷൻ തിരിച്ചുള്ള റിപ്പോർട്ടിൽ കാണിച്ചിട്ടുള്ള  കുട്ടികളെ മാത്രമേ അറബിക്/സംസ്ക്യത/ഉറുദു തസ്തികകൾ അനുവദിക്കുന്നതിലേക്കായി പരിഗണിക്കുകയുള്ളൂ.
5)2016-17 വർഷത്തിൽ യു.ഐ.ഡി/ഇ.ഐ.ഡി ഇല്ലാത്ത ഒരു കുട്ടി പോലും ഉണ്ടാകാൻ പാടില്ല. അഥവാ യു.ഐ.ഡി / ഇ.ഐ.ഡി ഇല്ലാത്ത കുട്ടികളുണ്ടെങ്കിൽ യു.ഐ.ഡി/ഇ.ഐ.ഡി ഇല്ലാത്തതിനുള്ള/എടുക്കാത്തതിനുള്ള  വ്യക്തമായ കാരണം സഹിതം ഇതോടൊപ്പമുള്ള പ്രൊഫോർമ പൂരിപ്പിച്ച് ക്ലാസ്സ് ടീച്ചർ , പ്രധാനാദ്ധ്യാപകൻ, മാനേജർ എന്നിവർ സാക്ഷ്യപ്പെടുത്തി നല്കേണ്ടതുമാണ്‌. (ശാരീരികമായ ന്യൂനതകൾ മൂലം യു.ഐ.ഡി എടുക്കാൻ സാധിക്കാത്ത കുട്ടികളെ മാത്രമേ ഈ ലിസ്റ്റിൽ ഉൾപ്പെടുത്താൻ പാടുള്ളൂ.അല്ലാത്ത കുട്ടികളെ ഉൾപ്പെടുത്തിയാൽ പ്രസ്തുത കുട്ടികളെ തസ്തിക നിർണ്ണയത്തിനായി പരിഗണിക്കുന്നതല്ല).

കുറിപ്പ്:അദ്ധ്യാപകരുടെ ജോലി സുരക്ഷയുമായി ബന്ധപ്പെട്ടതായതിനാൽ അടിയന്തിര പ്രാധാന്യത്തോട് കൂടി കാര്യങ്ങൾ ചെയ്യേണ്ടതാണ്‌. ഏതെങ്കിലും രേഖയിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ ആയതിന്റെ ശരിയായ കോപ്പി തപാൽ ബോക്സിൽ നിക്ഷേപിക്കാതെ നേരിട്ട് സെക്ഷനിൽ നല്കേണ്ടതാണ്‌.

മേൽ നിർദ്ദേശങ്ങളുടെ പി.ഡി.എഫ് ഫയലിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
നിർദ്ദേശം 5 ലെ പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക