January 27, 2017
സ്പോർട്സ് സ്കൂൾ സെലക്ഷൻ
തിരുവനന്തപുരം ജി.വി രാജാ സ്പോർട്സ് സ്കൂളിലേക്കും കണ്ണുർ ജി.വി.എച്ച്.എസ്.എസ് (സ്പോർട്സ്)ലേക്കും കായിക താരങ്ങളെ തെരെഞ്ഞെടുക്കുന്നു. താൽപ്പര്യമുള്ള ഏഴാം ക്ളാസ്സിൽ പഠിക്കുന്നതും, 1/1/2004 നുശേഷം ജനിച്ചതുമായ കുട്ടികൾ പ്രധാനാദ്ധ്യാപകന്റെ സാക്ഷ്യപത്രം , മെറിറ്റ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം 31-1-2017 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കണ്ണുർ പോലീസ് ഗ്രൗണ്ടിൽ എത്തിച്ചേരേണ്ടതാണ്.
January 25, 2017
റിപ്പബ്ലിക് ദിനാഘോഷം
എല്ലാ അധ്യാപക-അനധ്യാപക ജീവനക്കാരും റിപ്പബ്ലിക് ദിനത്തിൽ നിർബന്ധമായും സ്കൂളിൽ ഹാജരാകേണ്ടതും ,റിപ്പബ്ളിക് ദിനം സമുചിതമായി ആഘോഷിക്കേണ്ടതുമാണ് .എല്ലാ ജീവനക്കാരും ആഘോഷത്തിൽ പങ്കെടുത്തുവെന്ന് പ്രധാനാധ്യാപകർ ഉറപ്പു വരുത്തേണ്ടതും ,ഇത് സംബന്ധിച്ച റിപ്പോർട്ട് aeoiritty2016@gmail.com എന്ന ഇ-മെയിൽ അഡ്ഡ്രസ്സിലേക്ക് മെയിൽ ചെയ്യേണ്ടതുമാണ്. ഓഫീസിന്റെ മറ്റ് ഇ-മെയിൽ അഡ്ഡ്രസ്സുകളിലേക്ക് ഇ-മെയിൽ ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്
റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട സർക്കാർ നിർദ്ദേശത്തിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
അറിയിപ്പ്
തസ്തിക നിർണ്ണയം
2016-17 വർഷത്തെ തസ്തിക നിർണ്ണയ പ്രൊപ്പോസലിനോടൊപ്പം സമർപ്പിച്ചിട്ടുള്ള കുട്ടികളുടെ യു.ഐ.ഡി ലിസ്റ്റ് സംബന്ധിച്ച നിർദ്ദേശങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.
1)എല്ലാ കുട്ടികൾക്കും യു.ഐ.ഡി/ഇ.ഐ.ഡി ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്
2)ക്ലാസ്സ്/ഡിവിഷൻ തിരിച്ചുള്ള പട്ടികയിൽ യു.ഐ.ഡി/ഇ.ഐ.ഡി നമ്പറുകൾ എഴുതിച്ചേർക്കാൻ പാടില്ല . യു.ഐ.ഡി/ഇ.ഐ.ഡി നമ്പറുകൾ എഴുതിച്ചേർത്തിട്ടുള്ള പട്ടികകളാണ് ഓഫീസിൽ സമർപ്പിച്ചിട്ടുള്ളതെങ്കിൽ ആയത് മാറ്റി പുതിയത് നല്കേണ്ടതാണ്.
3)യു.ഐ.ഡി/ഇ.ഐ.ഡി നമ്പറുകൾ എഴുതിച്ചേർക്കാത്തതും തിരുത്തലുകൾ വരുത്താത്തതുമായ പട്ടികകളുടെ മതിയായ കോപ്പികൾ സ്കൂളിൽ സൂക്ഷിക്കേണ്ടതും ആവശ്യപ്പെടുന്ന മുറയ്ക്ക് ഓഫീസിൽ ഹാജരാക്കേണ്ടതുമാണ്.
4) അറബിക് ,ഉറുദു , സംസ്ക്യതം തുടങ്ങിയ ഭാഷകൾ പഠിക്കുന്ന കുട്ടികളുടെ എണ്ണം ആറാം പ്രവ്യത്തി ദിവസത്തെ അംഗസംഖ്യ സംബന്ധിച്ച സ്റ്റേറ്റ്മെന്റിലും ക്ലാസ്സ് /ഡിവിഷൻ തിരിച്ചുള്ള പട്ടികയിലും ഒരു പോലെയായിരിക്കണം. വ്യത്യാസമുണ്ടെങ്കിൽ ആയത് മാറ്റി നല്കേണ്ടതാണ്.
“ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളിൽ First Language Part2ൽ Arabic(A)” എന്ന് ക്ലാസ്സ്/ഡിവിഷൻ തിരിച്ചുള്ള റിപ്പോർട്ടിൽ കാണിച്ചിട്ടുള്ള കുട്ടികളെ മാത്രമേ അറബിക് തസ്തിക അനുവദിക്കുന്നതിലേക്കായി പരിഗണിക്കുകയുള്ളൂ.അതു പോലെ അഞ്ചു മുതൽ ഏഴ് വരെ ക്ളാസ്സുകളിൽ First Language Part 1ൽArabic(A)/Sanskrit(A)/Urudu(A) എന്ന് ക്ലാസ്സ്/ഡിവിഷൻ തിരിച്ചുള്ള റിപ്പോർട്ടിൽ കാണിച്ചിട്ടുള്ള കുട്ടികളെ മാത്രമേ അറബിക്/സംസ്ക്യത/ഉറുദു തസ്തികകൾ അനുവദിക്കുന്നതിലേക്കായി പരിഗണിക്കുകയുള്ളൂ.
5)2016-17 വർഷത്തിൽ യു.ഐ.ഡി/ഇ.ഐ.ഡി ഇല്ലാത്ത ഒരു കുട്ടി പോലും ഉണ്ടാകാൻ പാടില്ല. അഥവാ യു.ഐ.ഡി / ഇ.ഐ.ഡി ഇല്ലാത്ത കുട്ടികളുണ്ടെങ്കിൽ യു.ഐ.ഡി/ഇ.ഐ.ഡി ഇല്ലാത്തതിനുള്ള/എടുക്കാത്തതിനുള്ള വ്യക്തമായ കാരണം സഹിതം ഇതോടൊപ്പമുള്ള പ്രൊഫോർമ പൂരിപ്പിച്ച് ക്ലാസ്സ് ടീച്ചർ , പ്രധാനാദ്ധ്യാപകൻ, മാനേജർ എന്നിവർ സാക്ഷ്യപ്പെടുത്തി നല്കേണ്ടതുമാണ്. (ശാരീരികമായ ന്യൂനതകൾ മൂലം യു.ഐ.ഡി എടുക്കാൻ സാധിക്കാത്ത കുട്ടികളെ മാത്രമേ ഈ ലിസ്റ്റിൽ ഉൾപ്പെടുത്താൻ പാടുള്ളൂ.അല്ലാത്ത കുട്ടികളെ ഉൾപ്പെടുത്തിയാൽ പ്രസ്തുത കുട്ടികളെ തസ്തിക നിർണ്ണയത്തിനായി പരിഗണിക്കുന്നതല്ല).
കുറിപ്പ്:അദ്ധ്യാപകരുടെ ജോലി സുരക്ഷയുമായി ബന്ധപ്പെട്ടതായതിനാൽ അടിയന്തിര പ്രാധാന്യത്തോട് കൂടി കാര്യങ്ങൾ ചെയ്യേണ്ടതാണ്. ഏതെങ്കിലും രേഖയിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ ആയതിന്റെ ശരിയായ കോപ്പി തപാൽ ബോക്സിൽ നിക്ഷേപിക്കാതെ നേരിട്ട് സെക്ഷനിൽ നല്കേണ്ടതാണ്.
മേൽ നിർദ്ദേശങ്ങളുടെ പി.ഡി.എഫ് ഫയലിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
നിർദ്ദേശം 5 ലെ പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക
January 24, 2017
അറിയിപ്പ്
2015-16 വർഷത്തേയും , 2016-17 വർഷത്തേയും ഒന്നു മുതൽ ഏഴ് വരെ ക്ലാസ്സുകളിലെ കുട്ടികളുടെ യു.ഐ.ഡി/ഇ.ഐ.ഡി നമ്പറുകൾ ഐ.ടി അറ്റ് സ്കൂളിന്റെ സൈറ്റിൽ ചേർക്കാൻ ബാക്കിയുള്ള പ്രധാനാദ്ധ്യാപകർ ആയത് 28-1-2017 നു മുമ്പായി ചേർത്ത് വിവരം ഓഫീസിൽ അറിയിക്കേണ്ടതാണ്. 2015-16 വർഷത്തെ വിവരങ്ങൾ പ്രസ്തുത വർഷത്തെ സൈറ്റിൽ വേണം ഉൾപ്പെടുത്താൻ. ആയതിന് sixth working day 2015-16 എന്ന് ഗൂഗിളിൽ സേർച്ച് ചെയ്താൽ മതിയാകും
January 22, 2017
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
കേരള സർക്കാർ ആവിഷകരിച്ച് നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഇരിട്ടി ഉപജില്ലയുടെ പരിധിയിലുള്ള വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകരേയും ജനപ്രതിനിധികളേയും ഉൾപ്പെടുത്തിയുള്ള മണ്ഡലം തല കമ്മിറ്റിയുടെ രൂപവത്കരണ യോഗം 23-1-2017 തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 2 മണിക്ക് ഇരിട്ടി ബ്ളോക്ക് ഓഫീസിൽ വച്ചു ചേരുന്നതാണ്.
ബഹു.എം.എൽ.എ ശ്രീ സണ്ണി ജോസഫ് , ജില്ലാ പഞ്ചായത്ത് അംഗം ശ്രീ തോമസ് വർഗ്ഗീസ് , ശ്രീമതി മാർഗരറ്റ് ജോസ് , മുനിസിപ്പൽ ചെയർമാൻ ശ്രീ.അശോകൻ , വൈസ് പ്രസിഡണ്ടുമാർ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്മാർ എന്നിവർ പങ്കെടുക്കുന്നതാണ്. എല്ലാ പൊതുവിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകരും (ഗവ/എയിഡഡ്) ക്യത്യ സമയത്ത് എത്തിച്ചേരേണ്ടതാണ്.
January 21, 2017
സംസ്കൃതം സ്കോളർഷിപ്
സംസ്കൃതം സ്കോളർഷിപ് പരീക്ഷ എൽ പി ,യു പി ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കുള്ള പരീക്ഷ ജനുവരി 28 ശനിയാഴ്ച രാവിലെ 11 മണി മുതൽ 12 മണി വരെ ഉപജില്ലാ തലത്തിൽ നടത്തുന്നതാണ് .എൽ പി വിഭാഗം വിദ്യാർത്ഥികളെ ക്ലാസ് അടിസ്ഥാനത്തിൽ പരീക്ഷയ്ക്കിരുത്തേണ്ടതാണ് . സ്കോളർഷിപ്പിന് അർഹത നേടിയിട്ടുള്ള വിദ്യാർത്ഥികളുടെ പേരും ലഭിച്ച സ്കോറും റാങ്ക് ക്രമമനുസരിച്ചു രേഖപെടുത്തി അന്ന് തന്നെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
VENUE : ST.JOHNS UP SCHOOL THONDIYIL.
ഉച്ച ഭക്ഷണം സ്കൂളിൽ ഉണ്ടായിരിക്കുന്നതാണ് . പരീക്ഷ നടത്തിപ്പിന് സംസ്കൃതാധ്യാപകർ നിർബന്ധമായും ഉണ്ടായിരിക്കണം
VENUE : ST.JOHNS UP SCHOOL THONDIYIL.
ഉച്ച ഭക്ഷണം സ്കൂളിൽ ഉണ്ടായിരിക്കുന്നതാണ് . പരീക്ഷ നടത്തിപ്പിന് സംസ്കൃതാധ്യാപകർ നിർബന്ധമായും ഉണ്ടായിരിക്കണം
ഇൻകം ടാക്സ് 2016-17
ഗവ/എയിഡഡ് പ്രൈമറി പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
2016-17 വർഷത്തെ ഇൻകം ടാക്സ് പുതിയ ഡി.എ കൂടി ഉൾപ്പെടുത്തി കണക്കാക്കി ഇനിയും അടയ്ക്കാനുള്ള തുക 2017 ജനുവരി , ഫെബ്രുവരി മാസത്തെ ശമ്പള ബില്ലിൽ കുറവ് ചെയ്യണമെന്ന് എല്ലാ പ്രധാനാദ്ധ്യാപകരേയും അറിയിക്കുന്നു. ഇൻകം ടാക്സ് കാല്ക്കുലേഷൻ സ്റ്റേറ്റ്മെന്റിന്റെ ഒരു കോപ്പി 15-2-2017 നകം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതും , ഒരു കോപ്പി സ്കൂളിൽ പരിശോധനയ്ക്കായി സൂക്ഷിക്കേണ്ടതുമാണ്. ഭവന വായ്പയുടെ പലിശ കുറവ് വരുത്തുന്നതിന് ബാങ്ക് സ്റ്റേറ്റ്മെന്റ് , വീട് സ്വന്തം പേരിലാണെന്ന് തെളിയിക്കുന്നതിന് പഞ്ചായത്തിൽ കെട്ടിട നികുതി അടച്ച രശീതിന്റെ പകർപ്പ് എന്നിവ ഹാജരാക്കേണ്ടതാണ്.
ഇൻകം ടാക്സ് കാല്ക്കുലേറ്ററിനായി ഇവിടെ ക്ളിക്ക് ചെയ്യുക.January 20, 2017
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.
ബാനറിനായി ഇവിടെ ക്ളിക്ക് ചെയ്യുക
January 17, 2017
റിപ്പബ്ലിക് ദിനം 2017
2017 ജനുവരി 26 നു എല്ലാ സ്കൂളുകളിലും റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കേണ്ടതാണ് അന്നേ ദിവസം എല്ലാ വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും സ്കൂളിൽ ഹാജരായി ദേശീയ പതാക ഉയർത്തി ദേശഭക്തി ഗാനങ്ങൾ ആലപിക്കേണ്ടതാണ് കൂടാതെ മത്സരങ്ങൾ റാലികൾ സെമിനാറുകൾ തുടങ്ങിയവയും സംഘടിപ്പിക്കേണ്ടതാണ് . റിപ്പബ്ലിക് ദിന റിപ്പോർട്ട് 30 -01 -2017 നു ഓഫീസിൽ സമർപ്പിക്കേണ്ടതാണ്
വളരെ അടിയന്തിരം
2016 -17 വർഷത്തെ എയിഡഡ് സ്കൂളുകളിലെ സൗജന്യ യൂണിഫോം തുക അതാത് അക്കൗണ്ടുകളിലേക്ക് മാറിയിട്ടുണ്ട് . തുക പിൻവലിച്ചു എത്രയും പെട്ടന്ന് യൂണിഫോം വിതരണം ചെയ്യാൻ വേണ്ട നടപടി പ്രധാനാദ്ധ്യാപകർ സ്വീകരിക്കേണ്ടതാണ് . യൂണിഫോം വിതരണം ചെയ്തതിന്റെ അക്വിറ്റൻസും ധനവിനിയോഗപത്രവും 21 -01 -2017 നു മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
January 16, 2017
യു ഐ ഡി സംബന്ധിച്ച്
തസ്തിക നിർണ്ണയം നടത്തുന്നതിനായി മുഴുവൻ വിദ്യാർത്ഥികളുടെയും യു ഐ ഡി/ ഇ ഐ ഡി it @ school വെബ് സൈറ്റിൽ എന്റർ ചെയ്യണമെന്ന ബഹുഃ ഹൈകോടതിയുടെ നിർദേശം എല്ലാ പ്രധാനാദ്ധ്യാപകരും 31 / 01 /2017 വൈകിട്ട് 5 മണിക്ക് മുമ്പായി പ്രവർത്തികമാക്കേണ്ടതാണ് . ഈ കാര്യത്തിൽ അടിയന്തിര പ്രാധാന്യം നൽകണമെന്നും വീഴ്ചകൾ ഉണ്ടായാൽ ഉത്തരവാദി പ്രധാനാദ്ധ്യാപകർ മാത്രമായിരിക്കും എന്നും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു
January 13, 2017
അറിയിപ്പ്
അൻപത്തിയേഴാമത് കേരളാ സ്കൂൾ കലോത്സവത്തിന്റെഭാഗമായി . ഉപജില്ലയിൽ നിന്നും ആവശ്യപ്പെട്ട ഉത്പന്നങ്ങൾ ജനുവരി 16 തിങ്കളാഴ്ച രാവിലെ 11 മണിക്ക് മുൻപായി തന്നെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ്. ഉപജില്ലയിൽ നിന്നും സംഭരിച്ച വിഭവങ്ങൾ അന്നേ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ.സണ്ണി ജോസഫിന്റേയും , ഇരിട്ടി മുനിസിപ്പൽ ചെയർമാൻ ശ്രീ.അശോകന്റേയും സാന്നിദ്ധ്യത്തിൽ ജില്ലയ്ക്ക് കൈമാറുകയാണ്. തദവസരത്തിൽ ഏവരുടേയും സാന്നിദ്ധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
ഇരിട്ടി
സ്‌കൂൾ SITC മാരുടെ വിവരം ഇതോടൊപ്പമുള്ള google form പൂരിപ്പിച്ച് ഇവിടെ ക്ലിക്ക് ഇന്നുതന്നെ(13 -01 -2017 ) 5 മണിക്ക് മുൻപായി എ ഇ ഓ ആഫീസിൽ സബ്മിറ്റ് ചെയ്യേണ്ടതാണ്
January 12, 2017
ഇൻസ്പയർ അവാർഡ്
ഇൻസ്പയർ അവാർഡ് നോമിനേഷന്റെ അവസാന തിയ്യതി 28/ 02 -2017 നു അവസാനിക്കന്നതാണ്
ഇൻസ്പയർ അവാർഡ് ഓൺലൈൻ നോമിനേഷൻ 6 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളെയാണ് ഉൾപെടുത്തേണ്ടത് നോമിനേഷനോടൊപ്പം ഇൻസ്പയർ എക്സിബിഷണനിൽ അവതരിപ്പിക്കാനുദ്ദേശിക്കുന്ന പ്രോജക്ടിന്റെ സംക്ഷിപ്ത രൂപം pdf ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ് . ഇതുവരെ നോമിനേഷൻഎടുക്കാത്ത സ്കൂളുകൾ എത്രയും പെട്ടന്ന് ഇ -മിയാസ് എന്ന വെബ് സൈറ്റിൽ രജിസ്‌ട്രേഷൻ എടുക്കേണ്ടതാണ് .
January 11, 2017
2017 ജനുവരി 16 മുതൽ 22 വരെയായി കണ്ണൂരിൽ വെച്ച് നടക്കുന്ന
57- മത് കേരള സ്ക്കൂൾ കലോത്സവത്തിൽ കണ്ണൂർ റവന്യു ജില്ലയെ
പ്രതിനിധികരിച്ച് പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ ഒരു യോഗം
12-01-17 ന് രാവിലെ 11 മണിക്ക് കണ്ണൂർ ശിക്ഷക് സദനിൽ വെച്ച്
ചേരുന്നു. ബന്ധപ്പെട്ട വിദ്യാർത്ഥികളും എസ്കോർട്ടിങ് ടീച്ചർമാരും
ഈ യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.തദവസരത്തിൽ ഫോട്ടോ പതിച്ച,
പ്രധാനാധ്യാപകൻ / പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തിയ ഐഡന്റിറ്റി
കാർഡിന്റെ 2 പകർപ്പ് യോഗത്തിൽ നിർബന്ധമായും കൊണ്ടു
വരേണ്ടതാണ്. ഐഡന്റിറ്റി കാർഡിന്റെ മാതൃക ഇതോടൊപ്പം
ഉള്ളടക്കം ചെയ്യുന്നു. കൂടാതെ www.ddekannur.in എന്ന ബ്ലോഗിലും
ലഭ്യമാണ്.
ഒപ്പ്/-
വിദ്യാഭ്യാസ ഉപ ഡയറക്ടര്‍
കണ്ണൂര്‍
കണ്ണൂര്‍- 670002
January 10, 2017
അറിയിപ്പ്
2016 ഡിസംബറിൽ നടന്ന പൊതുപരീക്ഷയുടെ വിശദാംശങ്ങൾ ചുവടെ കൊടുത്തിരിക്കുന്ന ഫോർമാറ്റിൽ ചേർത്ത് ജനുവരി 16 നകം aeoiritty2016@gmail.com എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.
(ഫോർമാറ്റിൽ ഒരു തരത്തിലുമുള്ള മാറ്റവും വരുത്താതിരിക്കുവാൻ ശ്രദ്ധിക്കുമല്ലോ)
ഫോർമാറ്റിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
അറിയിപ്പ്
പ്രിയമുള്ളവരേ,
അൻപത്തിയേഴാമത് കേരളാ സ്കൂൾ കലോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ തക്യതിയായി നടക്കുകയാണ്. പൂർവ്വാധികം ഭംഗിയായി മേള വിജയിപ്പിക്കുവാൻ നമുക്കു കഴിയണം. ഉപജില്ലയിൽ നിന്നും ആവശ്യപ്പെട്ട വിഭവങ്ങൾ ആവശ്യപ്പെട്ടതിലും കൂടുതൽ അളവിൽ നല്കാൻ നാം ശ്രമിക്കണം. ആയത് ജനുവരി 16 തിങ്കളാഴ്ച രാവിലെ തന്നെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ്. ഉപജില്ലയിൽ നിന്നും സംഭരിച്ച വിഭവങ്ങൾ അന്നേ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ.സണ്ണി ജോസഫിന്റേയും , ഇരിട്ടി മുനിസിപ്പൽ ചെയർമാൻ ശ്രീ.അശോകന്റേയും സാന്നിദ്ധ്യത്തിൽ ജില്ലയ്ക്ക് കൈമാറുകയാണ്. ഏവരുടേയും സാന്നിദ്ധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർഇരിട്ടി
പാഠപുസ്തകം-ഇൻഡന്റിംഗ്
2017-18 വർഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങൾക്കായുള്ള ഇൻഡന്റിംഗ് നടത്തുന്നതിനുള്ള സമയം 13-1-2017 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. ഇനിയും ഇൻഡന്റിംഗ് പൂർത്തിയാക്കാത്തവർ ആയത് നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കി പ്രിന്റൗട്ട് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
ഇതിനോടകം ഇൻഡന്റിംഗ് പൂർത്തിയാക്കിയ ,എല്ലാ പ്രധാനാദ്ധ്യാപകരും ആയത് ഒരിക്കൽ കൂടി പരിശോധിച്ച് ശരിയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. എന്തെങ്കിലും തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ "ഇൻഡന്റ് റീസെറ്റ്" ചെയ്യുന്നതിനായി ഓഫിസിലേക്ക് ഫോൺ മുഖാന്തിരം ബന്ധപ്പെടാവുന്നതാണ്.
തെറ്റായ ഇൻഡന്റിംഗ് മൂലം ഏതെങ്കിലും പാഠപുസ്തകം ലഭിക്കാതെ വന്നാൽ ആയതിന്റെ പൂർണ്ണ ഉത്തരവാദിത്വം ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകനായിരിക്കുമെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.
ഉച്ചഭക്ഷണ പരിപാടി
കിച്ചൺ കം സ്റ്റോർ , പാചക പാത്രങ്ങൾ എന്നിവ ആവശ്യമുള്ള സ്കൂളുകൾ ഇതോടൊപ്പമുള്ള പ്രൊഫോർമ പൂരിപ്പിച്ച് ഇന്ന് (10-1-2017) ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി aeoiritty2016@gmail.com എന്ന ഇ-മെയിൽ അഡ്ഡ്രസ്സിലേക്ക് മെയിൽ ചെയ്ത് തരികയോ അല്ലെങ്കിൽ നേരിട്ട് ഓഫീസിൽ എത്തിക്കുകയോ ചെയ്യേണ്ടതാണ്.
ഓഫീസിന്റെ മറ്റ് ഇ-മെയിൽ അഡ്ഡ്രസ്സുകളിലേക്ക് പ്രൊഫോർമ അയക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
എക്സൽ ഫയലിനായി ഇവിടെ ക്ളിക്ക് ചെയ്യുക.ഓഫീസിന്റെ മറ്റ് ഇ-മെയിൽ അഡ്ഡ്രസ്സുകളിലേക്ക് പ്രൊഫോർമ അയക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പി.ഡി.എഫ് ഫയലിനായി ഇവിടെ ക്ളിക്ക് ചെയ്യുക
January 06, 2017
ഇരിട്ടി ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും 100 വാര ചുറ്റളവിൽ പുകയില ഉത്പന്നങ്ങൾ വിൽക്കാൻ പാടില്ല എന്ന ബോർഡ് സ്ഥാപിക്കുകയും കുട്ടികൾക്കിടയിലെ പുകയില ഉപയോഗം തടയുന്നതിനായി സ്കൂൾ പ്രൊട്ടക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും ചെയ്യേണ്ടതാണ് എന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു .ഈ കാര്യങ്ങൾ 9447791775 എന്ന മൊബൈൽ നമ്പറിലേക്ക് വിളിച്ചറിയിക്കേണ്ടതാണ് .
January 05, 2017
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതി മിഷൻ സംബന്ധിച്ച സർക്കുലർ ഇതോടൊപ്പം കൊടുക്കുന്നു സർക്കുലർ പ്രകാരമുള്ള റിപ്പോർട്ട് 9-1-2017 നു മുൻപായി എ ഇ ഓ ആഫീസിൽ സമർ പ്പിക്കേണ്ടതാണ് സർക്കുലർ വായിക്കുക
January 03, 2017
അറിയിപ്പ്
ഉച്ചഭക്ഷണ പരിപാടി
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് പ്രധാനാദ്ധ്യാപകരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ ജനപ്രിയ അക്കൗണ്ട് അല്ലെങ്കിൽ credit limit set ചെയ്തിട്ടുള്ള അക്കൗണ്ടുകൾ അല്ലായെന്ന് ഉറപ്പ് വരുത്തി പ്രസ്തുത വിവരം 4-1-2017ന് വൈകുന്നേരം 5 മണിക്കുള്ളിൽ ഓഫീസിൽ അറിയിക്കേണ്ടതാണ്.
ജനപ്രിയ അക്കൗണ്ട് അല്ലെങ്കിൽ credit limit set ചെയ്ത അക്കൗണ്ടുകളാണെങ്കിൽ പ്രസ്തുത അക്കൗണ്ടുകളിലേക്ക് തുക credit ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത് എന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുള്ളതിനാൽ ബാങ്കുമായി ബന്ധപ്പെട്ട് പ്രസ്തുത സ്കീമിൽ നിന്നും മാറുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടതാണ്.
ജനപ്രിയ അക്കൗണ്ട് അല്ലെങ്കിൽ credit limit set ചെയ്ത അക്കൗണ്ടുകളാണെങ്കിൽ പ്രസ്തുത അക്കൗണ്ടുകളിലേക്ക് തുക credit ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത് എന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുള്ളതിനാൽ ബാങ്കുമായി ബന്ധപ്പെട്ട് പ്രസ്തുത സ്കീമിൽ നിന്നും മാറുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടതാണ്.
വളരെ അടിയന്തിരം
Subscribe to:
Posts (Atom)