സബ്ജില്ലാ തല ഗെയിംസ് മത്സരങ്ങൾ
നിർദ്ദേശങ്ങൾ:
1)എല്ലാ സ്കൂളുകളും അതാത് മത്സര ഇനങ്ങളുടെ നടത്തിപ്പ് തിയതിക്ക് 2 ദിവസം മുമ്പായി www.schoolsports.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്തേണ്ടതാണ്. യൂസർനെയിമും പാസ്സ് വേർഡും അതാത് സ്കൂളുകളുടെ സ്കൂൾ കോഡ് തന്നെയാണ്. മത്സരങ്ങളുടെ സുഗമമായ നടത്തിനുവേണ്ടി എല്ലാ സ്കൂളുകളും ഓൺലൈൻ രജിസ്ട്രേഷൻ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കേണ്ടതാണ്.
2)എല്ലാ മത്സരങ്ങൾക്കും ഓൺലൈൻ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഓൺലൈൻ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ഇല്ലാത്ത മത്സരാർത്ഥികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതല്ല.