സുപ്രധാന അറിയിപ്പ് - എല്ലാ പ്രധാനാദ്ധ്യാപകരുടെയും സത്വര ശ്രെദ്ധയ്ക്ക്
ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പ് - സ്കൂളുകളുടെ പുതിയ രജിസ്‌ട്രേഷൻ
മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ചുവടെ ലിങ്കിൽ നൽകിയിരിക്കുന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിലെ നിർദ്ദേശ്ശ പ്രകാരം എല്ലാ സർക്കാർ / എയ്ഡഡ് / മറ്റു പ്രൈവറ്റ് സ്കൂളുകളും 2019 ഓഗസ്റ്റ് 20 നു മുമ്പ് നിർബദ്ധമായും നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ ( NSP 2.0 ) പുതുതായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരുന്ന മുഴുവൻ സ്കൂളുകളുടെയും പ്രാഥമിക വിവരങ്ങൾ പോർട്ടലിൽ നിന്നും നീക്കം ചെയ്തിട്ടുള്ളതിനാലാണ് സ്കൂളുകൾ പുതുതായി രജിസ്റ്റർ ചെയ്യാൻ നിർദ്ദേശ്ശിച്ചിട്ടുള്ളത്.
ആയതിനാൽ ചുവടെ ലിങ്കിൽ കൊടുത്തിരിക്കുന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 22 / 07 / 2019 ലെ എൻ 2 / 13980 / 2019 / ഡി. ജി. ഇ. നമ്പർ സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം പ്രധാനാദ്ധ്യാപകർ സ്കൂളുകളുടെ രജിസ്‌ട്രേഷൻ പുതുക്കേണ്ടതാണ്. സമയബന്ധിതമായി പ്രസ്തുത രജിസ്‌ട്രേഷൻ പുതുക്കാതെ അർഹരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കാത്ത സാഹചര്യമുണ്ടാകുന്നപക്ഷം ബന്ധപ്പെട്ട വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർക്കെതിരെ കർശ്ശന നടപടി സ്വീകരിക്കുന്നതാണ്.
സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക
സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക