Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

October 30, 2018

അറിയിപ്പ്

ഈ വര്‍ഷത്തെ ശിശുദിന സ്റ്റാമ്പ്‌ നു അനുയോജ്യമായ ചിത്രം തിരഞ്ഞെടുക്കുന്നതിന് 9 മുതല്‍ 17  വരെ പ്രായമുള്ള ( നാലു മുതല്‍ പ്ലസ്‌ ടു വരെയുള്ള) കുട്ടികളില്‍ നിന്ന് ചിത്ര രചനകള്‍ ക്ഷണിക്കുന്നു.
"നവ കേരള സൃഷ്ടിക്കായി നമുക്കൊരുമിക്കാം" എന്നതാണ് ആശയം.
ചിത്രങ്ങള്‍ 15 X 12 cm അനുപാതത്തില്‍ ജലച്ചായം , പോസ്റ്റര്‍ കളര്‍ , ക്രയോണ്‍സ് , ഓയില്‍ പെയിന്റ്റ്‌ ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് വരക്കാവുന്നതാണ്.തിരഞ്ഞെടുക്കുന്ന ചിത്രം വരയ്ക്കുന്ന വിദ്യാര്‍ത്ഥിക്ക് സമ്മാനം ഉണ്ടായിരിക്കും
വിദ്യാര്‍ത്ഥിയുടെ  പേര് ക്ലാസ് വയസ്സ് സ്കൂളിന്റെയും വിദ്യാര്‍ഥിയുടെ വീടിന്‍റെയും ഫോണ്‍ നമ്പര്‍ സഹിതമുള്ള വിലാസം എന്നിവ ചിത്രത്തിന്‍റെ പിറകു  വശത്ത് രേഖപ്പെടുത്തി പ്രധാനാധ്യാപകന്‍ സീല്‍ പതിച്ചു സാക്ഷ്യപ്പെടുത്തണം.
ചിത്രങ്ങള്‍ അയക്കേണ്ട വിലാസം :
ജനറല്‍സെക്രട്ടറി ,  കേരള സംസ്ഥാന ശിശുക്ഷേമ സമിതി ,  തൈക്കാട് , തിരുവനന്തപുരം-14 എന്നാ വിലാസത്തില്‍ തപാല്‍ മാര്‍ഗമായോ നേരിട്ടോ എത്തിക്കാവുന്നതാണ്.