ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പ്
2018-19 വർഷത്തെ ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പിനുള്ള ഫ്രെഷ്/റിന്യൂവൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 31-10-2018 ലേക്ക് നീട്ടിയിട്ടുണ്ട്. എല്ലാ പ്രധാനാദ്ധ്യാപകരും ഇതുവരെ ലഭിച്ച അപേക്ഷകളുടെ വേരിഫിക്കേഷൻ ഉടൻ പൂർത്തിയാക്കേണ്ടതാണ്. അവസാന നിമിഷങ്ങളിലെ തിരക്ക് കാരണം സ്കോളർഷിപ്പ് സൈറ്റിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വേരിഫിക്കേഷൻ നീട്ടികൊണ്ടു പോകരുതെന്ന് ഓർമ്മിപ്പിക്കുന്നു.