വളരെ പ്രധാനപ്പെട്ട അറിയിപ്പ്
സമ്പൂർണ്ണ
2018-19 അധ്യയന വർഷത്തെ ആറാം പ്രവ്യത്തി ദിനം അടിസ്ഥാനമാക്കിയുള്ള വിദ്യാർത്ഥികളുടെ കണക്കെടുപ്പിനുശേഷം ഓരോ സ്കൂളിലും പുതുതായി വന്നു ചേർന്ന കുട്ടികളെ ഉൾപ്പെടുത്തിയും , വിടുതൽ ചെയ്ത കുട്ടികളെ ഒഴിവാക്കിയും 2018 സെപ്തംബർ 30 അടിസ്ഥാനമാക്കി കുട്ടികളുടെ അന്തിമ കണക്ക് നിശ്ചയിക്കേണ്ടതുണ്ട്. ആയതിനാൽ കുട്ടികളെ സംബന്ധിച്ച വിവരങ്ങൾ ക്യത്യമായും പൂർണ്ണമായും സമ്പൂർണ്ണയിൽ 12-10-2018 നുള്ളിൽ ഉൾപ്പെടുത്തേണ്ടതാണ്.
കൂടാതെ വിദ്യാലയങ്ങളെ സംബന്ധിച്ച് നല്കിയിട്ടുള്ള അടിസ്ഥാന വിവരങ്ങളിലെ പിഴവുകളും , മീഡിയം , അഡീഷണൽ ലാംഗ്വേജ് മുതലായ രേഖപ്പെടുത്തലുകളിലെ പിഴവുകളും ഇപ്പോൾ തിരുത്താവുന്നതാണ്. എല്ലാ പ്രധാനാദ്ധ്യാപകരും പ്രസ്തുത അവസരം പൂർണ്ണമായും വിനിയോഗിക്കേണ്ടതാണെന്നു അറിയിക്കുന്നു.