Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

October 26, 2018



നുമാറ്റ്സ് 2018-19

2018-19 വർഷത്തെ NuMATS പരീക്ഷയുമായി ബന്ധപ്പെട്ട് വിശദമായ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

       ആറാം ക്ലാസ്സിൽ  പഠിക്കുന്ന കുട്ടികളിൽ നിന്നും ഉന്നത നിലവാരമുള്ള 5 കുട്ടികളെ തെരഞ്ഞെടുത്ത് [ജനറൽ -2 , എസ്.സി-1 , എസ്.ടി-1 , വ്യത്യസ്തമായ കഴിവുള്ളവർ (Differently Abled)-1] അവരുടെ പേര്‌ വിവരം ഹെഡ്മാസ്റ്റർ സാക്ഷ്യപ്പെടുത്തി , ഓരോ കുട്ടിക്കും രജിസ്ട്രേഷൻ ഫീസായി 50 രൂപ സഹിതം 2018 ഒക്ടോബർ 30 നു മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.(ഏതെങ്കിലും കാറ്റഗറിയിൽ കുട്ടികൾ ഇല്ലെങ്കിൽ അത് ഒഴിച്ചിടണം)
         വ്യത്യസ്തമായി കഴിവുള്ളവർ ( Differently abled ) വിഭാഗത്തിൽപ്പെടുന്നവർ 40 % ൽ കൂടുതൽ വൈകല്യമുള്ളവരായിരിക്കണം. അതാത്  സ്ക്കൂൾ പ്രധാനാദ്ധ്യാപകർ ഇക്കാര്യം പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്. ഇതു തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ പകർപ്പ് പേര് കൊടുക്കുമ്പോൾ എ. ഇ. ഓ  ആഫീസിൽ സമർപ്പിക്കേണ്ടതാണ്.  ( ഉപജില്ലാതല പരീക്ഷ തീയ്യതി :2018 നവംബർ 24 )


******************************************************

വളരെ അടിയന്തിരം 

             ആരോഗ്യ ഇൻഷുറൻസ് പദ്ധതി 


                                     ആരോഗ്യ ഇൻഷുറൻസ് പദ്ധതി സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കുവാൻ പല തവണ  ആവശ്യപ്പെട്ടിട്ടും ഇനിയും സമർപ്പിച്ചിട്ടില്ലാത്ത വിദ്യാലയങ്ങൾ ആയത് 27 - 10 -  2018  ശനിയാഴ്ച രാവിലെ 10 മണിക്കുള്ളിൽ  സമർപ്പിക്കാത്ത പക്ഷം  ടി വിദ്യാലയങ്ങളെ ഒഴിവാക്കി കൊണ്ട് പ്രസ്തുത വിവരങ്ങൾ 10 : 30 നു കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർക്കു സമർപ്പിക്കുന്നതാണെന്ന് അറിയിക്കുന്നു.