വളരെ അടിയന്തിരം
സ്ക്കൂൾ ലൈബ്രറി പദ്ധതി 2018 - 19
സംസ്ഥാനത്തെ സർക്കാർ യൂ. പി. / ഹൈസ്കൂളുകൾക്കു ലൈബ്രറി പുസ്‌തകങ്ങൾ നൽകുന്നതിനുള്ള സംവിധാനം ഒരുക്കുകയും നടപടി ക്രമങ്ങൾ വിശദീകരിച്ചുകൊണ്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ നൽകുകയും ചെയ്തിരുന്നു. എന്നാൽ പ്രധാനാധ്യാപകർ ഈ വിഷയത്തിൽ അലംഭാവം പുലർത്തുകയും കൃത്യമായി ഇൻഡൻറ് ചെയ്യുന്നതിൽ വീഴ്ച വരുത്തുകയും ചെയ്‌തിട്ടുള്ളതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്. ആയതിനാൽ നാളിതുവരെ ഇൻഡൻറ് നൽകിയിട്ടില്ലാത്ത സർക്കാർ യൂ. പി. / ഹൈസ്ക്കൂൾ വിഭാഗം വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ 25 - 10 - 2018 (വ്യാഴാഴ്ച) വൈകുന്നേരം 5 മണിക്ക് മുമ്പായി കൃത്യമായി ഇൻഡന്റ് നൽകേണ്ടതാണെന്നു അറിയിക്കുന്നു. കൂടാതെ സർക്കാർ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ ഈ വിഷയത്തിൽ വ്യക്തിപരമായി ശ്രെദ്ധ പുലർത്തേണ്ടതാണെന്നും സ്ക്കൂൾ ലൈബ്രറി പദ്ധതി 2018 - 19 പ്രകാരം കൃത്യമായി ഇൻഡൻറ് നൽകുവാൻ വീഴ്ച വരുത്തിയാൽ കർശ്ശനമായ നടപടി നേരിടേണ്ടി വരുമെന്നും അറിയിക്കുന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ യു.പി സ്കൂളുകളിൽ 5,6,7 ക്ലാസ്സുകളിൽ തയ്യാറാക്കുന്ന ക്ലാസ്സ് റൂം ലൈബ്രറികളിലും സർക്കാർ ഹൈസ്കൂളുകളിൽ പൊതുലൈബ്രറികളിലും പുസ്തകം വാങ്ങി നല്കുന്നതിലേക്കായി 25 - 10 - 2018 (വ്യാഴാഴ്ച) 5 pm നുള്ളിൽ ഓൺലൈൻ ഇൻഡന്റ് നല്കേണ്ടതാണ്. വിശദാംശങ്ങൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.