Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

October 31, 2018

സമ്പൂര്‍ണ്ണ ഡാറ്റ UPDATION അടിയന്തിര ശ്രദ്ധയ്ക്ക്‌.

31 / 10 / 2018 (ബുധൻ) 4 pm നു മുമ്പായി എല്ലാ പ്രധാനാദ്ധ്യാപകരും താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശാനുസരണം സമ്പൂർണ ഡാറ്റ updation നിർബന്ധമായും ചെയ്തിരിക്കേണ്ടതാണ്.
എല്ലാ വിദ്യാലയങ്ങളിലെയും പുതുതായി ചേര്‍ന്ന അധ്യാപകരെ സംബന്ധിച്ച വിവരങ്ങള്‍, സമ്പൂര്‍ണ്ണ അറാം പ്രവൃത്തി ദിവസത്തെ കണക്കെടുപ്പിനു ശേഷം ഓരോ സ്കൂളിലും പുതുതായി വന്ന കുട്ടികളെ ഉള്‍പ്പെടുത്തിയും വിടുതല്‍ ചെയ്ത കുട്ടികളെ ഒഴിവാക്കിയും ഉള്ള വിവരങ്ങള്‍ എന്നിവ  പൂര്‍ണ്ണമായും സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പു വരുത്തിയ ശേഷം സ്കൂള്‍ തലത്തില്‍ CONFIRMATION ഇന്ന് തന്നെ പൂര്‍ത്തിയാക്കെണ്ടതാണ്. DATA UPDATION ഒന്നും ഇല്ലാത്ത വിദ്യാലയങ്ങളും CONFIRMATION നടത്തേണ്ടതാണ്.
ഗവ .സ്കൂളിൽ    daily      wages  ന്  ജോലി   ചെയ്യുന്ന  അധ്യാപകർ / അനധ്യാപകരുടെ  വിവരങ്ങൾ  താഴെ  കൊടുത്ത  പ്രൊഫോർമയിൽ              31 -10 -18  (ബുധൻ) വൈകുന്നേരം  5  മണിക്ക്  മുൻപായി aeoiritty2016@gmail.com എന്ന അഡ്രസ്സിൽ  E mail     ചെയ്യേണ്ടതാണ് . കൂടാതെ ആയതിന്റെ ഹാർഡ് കോപ്പിയും ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 


t]cv

XkvXnI

P\\ XobXn

tbmK-yX

tPmen-bn {]th-in¨ XobXn

\nb-an¨ D¯-chv XobXn









നവകേരള നിർമ്മിതി
നവംബർ 1 കേരളപ്പിറവി ദിനത്തിൽ നടത്തുന്ന കുട്ടികൾക്കായുള്ള കാമ്പയിൻ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
കിക്കോഫ്
2007 ലും 2008 ലും ജനിച്ച കുട്ടികൾക്കായുള്ള “കിക്കോഫ്” ഫുട്ബോൾ പരിശീലന പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി 31-10-2018 ആണ്‌.വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

October 30, 2018

അറിയിപ്പ് 

ഉപജില്ലാ ശാസ്ത്രമേളയുടെ രജിസ്ട്രേഷൻ 1 / 11 / 2018  നു വെള്ളിയാഴ്ച  രാവിലെ 10  മണി മുതൽ ഗവഃ ഹയർ സെക്കന്ററി സ്കൂൾ പാലാ  യിൽ വച്ച് നടക്കുന്നതാണ്. ക്ലബ് അഫിലിയേഷൻ ഫീ താഴെ കൊടുക്കുന്നു .

ഹയർ സെക്കന്ററി              :    300 /- 
ഹൈ സ്കൂൾ                               :    200 /- 
participation  fee                            :      10 /-

ഒക്ടോബർ  31 ദേശീയ പുനരർപ്പണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും രാവിലെ 10.15 മുതൽ 10.17 വരെ 2 മിനുട്ട് മൗനം ആചരിക്കേണ്ടതാണ്. തുടർന്ന് ഇതോടൊപ്പം സർക്കുലറിൽ കൊടുത്തിരിക്കുന്ന പ്രതിജ്ഞ ചൊല്ലേണ്ടതാണ്. തുടർന്ന്   ദേശീയഗാനം ആലപിക്കേണ്ടതാണ്.    സർക്കുലർ 

അറിയിപ്പ്

ഈ വര്‍ഷത്തെ ശിശുദിന സ്റ്റാമ്പ്‌ നു അനുയോജ്യമായ ചിത്രം തിരഞ്ഞെടുക്കുന്നതിന് 9 മുതല്‍ 17  വരെ പ്രായമുള്ള ( നാലു മുതല്‍ പ്ലസ്‌ ടു വരെയുള്ള) കുട്ടികളില്‍ നിന്ന് ചിത്ര രചനകള്‍ ക്ഷണിക്കുന്നു.
"നവ കേരള സൃഷ്ടിക്കായി നമുക്കൊരുമിക്കാം" എന്നതാണ് ആശയം.
ചിത്രങ്ങള്‍ 15 X 12 cm അനുപാതത്തില്‍ ജലച്ചായം , പോസ്റ്റര്‍ കളര്‍ , ക്രയോണ്‍സ് , ഓയില്‍ പെയിന്റ്റ്‌ ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് വരക്കാവുന്നതാണ്.തിരഞ്ഞെടുക്കുന്ന ചിത്രം വരയ്ക്കുന്ന വിദ്യാര്‍ത്ഥിക്ക് സമ്മാനം ഉണ്ടായിരിക്കും
വിദ്യാര്‍ത്ഥിയുടെ  പേര് ക്ലാസ് വയസ്സ് സ്കൂളിന്റെയും വിദ്യാര്‍ഥിയുടെ വീടിന്‍റെയും ഫോണ്‍ നമ്പര്‍ സഹിതമുള്ള വിലാസം എന്നിവ ചിത്രത്തിന്‍റെ പിറകു  വശത്ത് രേഖപ്പെടുത്തി പ്രധാനാധ്യാപകന്‍ സീല്‍ പതിച്ചു സാക്ഷ്യപ്പെടുത്തണം.
ചിത്രങ്ങള്‍ അയക്കേണ്ട വിലാസം :
ജനറല്‍സെക്രട്ടറി ,  കേരള സംസ്ഥാന ശിശുക്ഷേമ സമിതി ,  തൈക്കാട് , തിരുവനന്തപുരം-14 എന്നാ വിലാസത്തില്‍ തപാല്‍ മാര്‍ഗമായോ നേരിട്ടോ എത്തിക്കാവുന്നതാണ്. 

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്‌


സ്കൂള്‍ യൂണിഫോം ഒന്നാം ഘട്ടം ആയി അനുവദിച്ച തുകയുടെ ധനവിനിയോഗ പത്രം നല്‍കാത്ത വിദ്യാലയങ്ങള്‍ ധനവിനിയോഗ പത്രം 31 /10/18 നു 5 മണിക്ക് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്.

 പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക്


October  25  മുതൽ  നവംബർ  1  വരെ   സംസ്ഥാനത്ത്  ഡിവോർമിങ്  ടാബ്ലറ്റ്   വിതരണം  നടത്തുന്നതിനുള്ള വിവരങ്ങൾ  അടങ്ങിയ   circular  താഴെ  കൊടുക്കുന്നു.

സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക
വളരെ അടിയന്തിരം 

എല്ലാ എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകർക്കും 

നിയമനംഗീകാരം ലഭിക്കുന്നവരുടെ 29 / 01 / 2016  വരെയുള്ള കുടിശിഖ  ശമ്പളം  പ്രോവിഡന്റ് ഫണ്ടിൽ ഇനിയും നിക്ഷേപിക്കാത്ത അദ്ധ്യാപകർ ഉണ്ടെങ്കിൽ പേരുവിവരം നിശ്ചിത പ്രഫോർമയിൽ എ ത്രീ ഷീറ്റിൽ 31 / 10 / 2018  നു 5  മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . പേര് ഉൾപെടുത്താത്തവരുണ്ടെങ്കിൽ  അതിനുള്ള വ്യക്തമായ കാരണവും  വിശദീകരണവും സഹിതം സമർപ്പിക്കേണ്ടതാണ് . പൊതുവിദ്യാഭ്യാസ ഡിറക്ടർക്കു  സമർപ്പിക്കേണ്ടതായതിനാൽ കാലതാമസം ഒഴിവാക്കേണ്ടതാണ്  പ്രൊഫോര്മയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

October 26, 2018



നുമാറ്റ്സ് 2018-19

2018-19 വർഷത്തെ NuMATS പരീക്ഷയുമായി ബന്ധപ്പെട്ട് വിശദമായ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

       ആറാം ക്ലാസ്സിൽ  പഠിക്കുന്ന കുട്ടികളിൽ നിന്നും ഉന്നത നിലവാരമുള്ള 5 കുട്ടികളെ തെരഞ്ഞെടുത്ത് [ജനറൽ -2 , എസ്.സി-1 , എസ്.ടി-1 , വ്യത്യസ്തമായ കഴിവുള്ളവർ (Differently Abled)-1] അവരുടെ പേര്‌ വിവരം ഹെഡ്മാസ്റ്റർ സാക്ഷ്യപ്പെടുത്തി , ഓരോ കുട്ടിക്കും രജിസ്ട്രേഷൻ ഫീസായി 50 രൂപ സഹിതം 2018 ഒക്ടോബർ 30 നു മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.(ഏതെങ്കിലും കാറ്റഗറിയിൽ കുട്ടികൾ ഇല്ലെങ്കിൽ അത് ഒഴിച്ചിടണം)
         വ്യത്യസ്തമായി കഴിവുള്ളവർ ( Differently abled ) വിഭാഗത്തിൽപ്പെടുന്നവർ 40 % ൽ കൂടുതൽ വൈകല്യമുള്ളവരായിരിക്കണം. അതാത്  സ്ക്കൂൾ പ്രധാനാദ്ധ്യാപകർ ഇക്കാര്യം പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്. ഇതു തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ പകർപ്പ് പേര് കൊടുക്കുമ്പോൾ എ. ഇ. ഓ  ആഫീസിൽ സമർപ്പിക്കേണ്ടതാണ്.  ( ഉപജില്ലാതല പരീക്ഷ തീയ്യതി :2018 നവംബർ 24 )


******************************************************

വളരെ അടിയന്തിരം 

             ആരോഗ്യ ഇൻഷുറൻസ് പദ്ധതി 


                                     ആരോഗ്യ ഇൻഷുറൻസ് പദ്ധതി സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കുവാൻ പല തവണ  ആവശ്യപ്പെട്ടിട്ടും ഇനിയും സമർപ്പിച്ചിട്ടില്ലാത്ത വിദ്യാലയങ്ങൾ ആയത് 27 - 10 -  2018  ശനിയാഴ്ച രാവിലെ 10 മണിക്കുള്ളിൽ  സമർപ്പിക്കാത്ത പക്ഷം  ടി വിദ്യാലയങ്ങളെ ഒഴിവാക്കി കൊണ്ട് പ്രസ്തുത വിവരങ്ങൾ 10 : 30 നു കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർക്കു സമർപ്പിക്കുന്നതാണെന്ന് അറിയിക്കുന്നു. 


28.09.2018se Iyp.-sF.-]n. tbmK  Xocp-am-\-{]-Imcw ap³ \nÝ-bn-¨-Xp-t]mse 27/10/2018 i\n-bmgvN {]hÀ¯n-Zn-h-k-am-bn-cn-¡p-sa¶v Adn-bn-¡p-¶p.



സാമൂഹ്യ ശാസ്ത്ര മേള അറിയിപ്പ് 

1.[10/26, 10:44 AM] ‪+91 94957 67404‬: പൊതു വിദ്യാഭ്യാസ വകുപ്പ് സാമൂഹ്യ ശാസ്ത്രകൗൺസിലിന്റെ ബാനറിൽ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന ജില്ലാതല വാർത്താ വായനാ മത്സരം നവംബർ ഒന്നാം തീയ്യതി വ്യാഴാഴ്ച രാവിലെ 9.30ന് ചൊവ്വ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്നതാണ്. സബ് ജില്ലാതല വാർത്താ വായനമത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാർത്ഥികൾ അതത്AEO / സബ് ജില്ലാ സെക്രട്ടറിമാരുടെ സാക്ഷ്യപത്രവുമായി കൃത്യ സമയത്ത് എത്തിച്ചേരേണ്ടതാണ്.


2.[10/26, 10:44 AM] ‪+91 94957 67404‬: ജില്ലാതല വാർത്താ വായനാ മത്സരത്തിന്റെ മുന്നോടിയായി സബ് ജില്ലാ മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനം നേടിയവ വിദ്യാർത്ഥികൾക്ക് ഒരു പരിശീലന ക്ലാസ്സ് ജില്ലാ സാമൂഹ്യ ശാസ്ത്രകൗൺസിൽ സംഘടിപ്പിക്കുന്നു. 29.10-18ന് തിങ്കളാഴ്ച രാവിലെ 9.30ന് കണ്ണൂർ നോർത്ത് BRC ഹാളിൽ നടക്കുന്ന പരിശീലന ക്ലാസ്സിൽ മുഴുവൻ സബ് ജില്ലാ വിജയികളും (ഒന്നും രണ്ടും സ്ഥാനക്കാർ ) പങ്കെടുക്കേണ്ടതാണ്


3.[10/26, 10:44 AM] ‪+91 94957 67404‬ : 29 -10 - 18 ന് തിങ്കളാഴ്ച 2 മണിക്ക്ജില്ലാ സാമുഹ്യ ശാസ്ത്രകൗൺസിൽ യോഗം കണ്ണൂർ  DD Office കോമ്പൗണ്ടിൽ നടക്കുന്നതാണ് മുഴുവൻ സബ് ജില്ലാ സെക്രട്ടറിമാരും യോഗത്തിൽ കൃത്യസമയത്ത് തന്നെ പങ്കെടുക്കേണ്ടതാണ്.

4.[10/26, 10:44 AM] ‪+91 94957 67404‬: 2018-19 ലെ ശാസ്ത്രോത്സവ സംഘാടക സമിതി 29-10-18ന് രാവിലെ 11മണിക്ക് കണ്ണർ ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരുന്നു. മുഴുവൻ സബ് ജില്ലാ സെക്രട്ടറി മാരും സംഘാടക സമിതി യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹ്യ ശാസ്ത്രകൗൺസിലിനു വേണ്ടി അഭ്യർത്ഥിക്കുന്നു.
               
                                                                    ഒപ്പ്/-

                                             വിദ്യാഭ്യാസ ഉപ ഡയറക്ടര്‍
                                                                   കണ്ണൂര്‍
                                                             കണ്ണൂര്‍- 670002
                                                       ഫോണ്‍ : 04972-705149

അറിയിപ്പ്
പുതിയ നൂണ്മീൽ സോഫ്റ്റ്.വെയർ സംബന്ധിച്ച് പ്രധാനാദ്ധ്യാപകർ നേരിടുന്ന ബുദ്ധിമുട്ടുകൾ dpinoonmeal@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്  മൊബൈൽ നമ്പർ സഹിതം അയച്ചു കൊടുത്താൽ  ആയത് പരിഹരിച്ച് നല്കുന്നതാണ്‌. 

October 25, 2018

2018 നവംബർ മാസത്തെ സ്‌കൂൾ ഇൻസ്‌പെക്ഷൻ വിവരങ്ങൾ ഇതോടൊപ്പം കൊടുക്കുന്നു

October 23, 2018

വളരെ അടിയന്തിരം

സ്ക്കൂൾ ലൈബ്രറി പദ്ധതി 2018 - 19 

               സംസ്ഥാനത്തെ സർക്കാർ യൂ. പി. /  ഹൈസ്കൂളുകൾക്കു ലൈബ്രറി പുസ്‌തകങ്ങൾ നൽകുന്നതിനുള്ള സംവിധാനം ഒരുക്കുകയും നടപടി ക്രമങ്ങൾ വിശദീകരിച്ചുകൊണ്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ നൽകുകയും ചെയ്തിരുന്നു. എന്നാൽ പ്രധാനാധ്യാപകർ ഈ വിഷയത്തിൽ അലംഭാവം പുലർത്തുകയും കൃത്യമായി ഇൻഡൻറ് ചെയ്യുന്നതിൽ വീഴ്ച വരുത്തുകയും ചെയ്‌തിട്ടുള്ളതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്. ആയതിനാൽ നാളിതുവരെ  ഇൻഡൻറ് നൽകിയിട്ടില്ലാത്ത സർക്കാർ യൂ. പി. / ഹൈസ്ക്കൂൾ വിഭാഗം വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ 25 - 10 - 2018 (വ്യാഴാഴ്ച) വൈകുന്നേരം 5 മണിക്ക് മുമ്പായി കൃത്യമായി ഇൻഡന്റ് നൽകേണ്ടതാണെന്നു അറിയിക്കുന്നു. കൂടാതെ സർക്കാർ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ ഈ വിഷയത്തിൽ വ്യക്തിപരമായി ശ്രെദ്ധ പുലർത്തേണ്ടതാണെന്നും  സ്ക്കൂൾ ലൈബ്രറി പദ്ധതി 2018 - 19 പ്രകാരം കൃത്യമായി ഇൻഡൻറ് നൽകുവാൻ വീഴ്ച വരുത്തിയാൽ കർശ്ശനമായ നടപടി നേരിടേണ്ടി വരുമെന്നും  അറിയിക്കുന്നു. 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ യു.പി സ്കൂളുകളിൽ 5,6,7 ക്ലാസ്സുകളിൽ തയ്യാറാക്കുന്ന ക്ലാസ്സ് റൂം ലൈബ്രറികളിലും സർക്കാർ ഹൈസ്കൂളുകളിൽ പൊതുലൈബ്രറികളിലും പുസ്തകം വാങ്ങി നല്കുന്നതിലേക്കായി 25 - 10 - 2018 (വ്യാഴാഴ്ച) 5 pm  നുള്ളിൽ ഓൺലൈൻ ഇൻഡന്റ് നല്കേണ്ടതാണ്. വിശദാംശങ്ങൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

അറിയിപ്പ് 

ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ പൊതു പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ട്രാന്‍സ് ജെന്‍ഡര്‍  / മറ്റുള്ളവര്‍  എന്ന് രേഖപ്പെടുത്തുന്നതിന് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ലിങ്കില്‍ കൊടുക്കുന്നു. 




നവംബര്‍ 1 കേരളപിറവി ദിനത്തില്‍ ഓഫിസുകളി
ലും സ്കൂളുകളിലും നടത്തേണ്ട പ്രതിജ്ഞകളും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച സര്‍ക്കുലര്‍ ലിങ്കില്‍ കൊടുക്കുന്നു. സ്കൂളുകളില്‍ നടന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച റിപ്പോർട്ട് നവംബർ  3 നകം ഓഫിസില്‍ സമർപ്പിക്കേണ്ടതാണ്
സര്‍ക്കുലര്‍

October 20, 2018

സ്മാർട്ട് എനർജി പ്രോഗ്രാം സംബന്ധിച്ച അറിയിപ്പ് ചുവടെ കൊടുത്തിരിക്കുന്നു. എല്ലാ പ്രധാനാദ്ധ്യാപകരും പ്രസ്‌തുത നിർദ്ദേശ്ശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണെന്നു അറിയിക്കുന്നു. 

ഐ.ടി മത്സരം
ഉപജില്ല/റവന്യൂ ജില്ലാതലങ്ങളിൽ ഐ.ടി മത്സരങ്ങൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക. സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.
അറിയിപ്പ്
ഉച്ചഭക്ഷണ പരിപാടി
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ പാചകത്തിന്‌ വെളിച്ചെണ്ണ ഉപയോഗിക്കുമ്പോൾ കഴിവതും സർക്കാർ ഏജൻസികൾ ഉല്പാദിപ്പിക്കുന്ന മായം കലരാത്ത  ബ്രാൻഡഡ് വെളിച്ചെണ്ണ ഉപയോഗിക്കണമെന്ന് അറിയിക്കുന്നു.

October 17, 2018

വളരെ അടിയന്തിരം 

                  ആരോഗ്യ  ഇൻഷൂറൻസ് പദ്ധതി 


                                                     എല്ലാ പ്രധാനാദ്ധ്യാപകരും ആരോഗ്യ ഇൻഷൂറൻസ് പദ്ധതി വിവരങ്ങൾ നിർദിഷ്ട പ്രൊഫോർമയിൽ ( EXCEL ഫോർമാറ്റിൽ തയ്യാറാക്കിയത്)  കൃത്യമായി ചെയ്‌തു 20 - 10 - 2018 (ശനിയാഴ്ച)  ഉച്ചകഴിഞ്ഞു 2 മണിക്ക് മുമ്പായി  aeoiritty2016@gmail.com  എന്ന ഇമെയിൽ അഡ്രസ്സിൽ അയക്കേണ്ടതാണ്. മറ്റു ഇമെയിൽ അഡ്രസ്സുകളിൽ അയക്കുവാൻ പാടുള്ളതല്ല എന്ന് അറിയിക്കുന്നു. നിർദിഷ്ട സമയപരിധിക്കു ശേഷം ആരോഗ്യ ഇൻഷൂറൻസ് പദ്ധതി വിവരങ്ങൾ വിദ്യാലയങ്ങളിൽ നിന്നും ലഭിക്കാത്ത പക്ഷം ലഭ്യമായിട്ടുള്ള വിദ്യാലയങ്ങളുടെ വിവരങ്ങൾ 20 - 10 - 2018 (ശനി) വൈകുന്നേരം 5 മണിക്ക് കണ്ണൂർ വിദ്യാഭ്യാസ ഡയറക്‌ടർക്കു സമർപ്പിക്കുന്നതാന്നെന്നു അറിയിക്കുന്നു. 

                          EXCEL  പ്രൊഫോർമയിലെ എല്ലാ കോളങ്ങളും നിർബന്ധമായും  .പൂരിപ്പിക്കേണ്ടതാണ്.
നുമാറ്റ്സ് 2018-19

2018-19 വർഷത്തെ NuMATS പരീക്ഷയുമായി ബന്ധപ്പെട്ട് വിശദമായ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
       ആറാം ക്ലാസ്സിൽ  പഠിക്കുന്ന കുട്ടികളിൽ നിന്നും ഉന്നത നിലവാരമുള്ള 5 കുട്ടികളെ തെരഞ്ഞെടുത്ത് [ജനറൽ -2 , എസ്.സി-1 , എസ്.ടി-1 , വ്യത്യസ്തമായ കഴിവുള്ളവർ (Differently Abled)-1] അവരുടെ പേര്‌ വിവരം ഹെഡ്മാസ്റ്റർ സാക്ഷ്യപ്പെടുത്തി , ഓരോ കുട്ടിക്കും രജിസ്ട്രേഷൻ ഫീസായി 50 രൂപ സഹിതം 2018 ഒക്ടോബർ 30 നു മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.(ഏതെങ്കിലും കാറ്റഗറിയിൽ കുട്ടികൾ ഇല്ലെങ്കിൽ അത് ഒഴിച്ചിടണം)
         വ്യത്യസ്തമായി കഴിവുള്ളവർ ( Differently abled ) വിഭാഗത്തിൽപ്പെടുന്നവർ 40 % ൽ കൂടുതൽ വൈകല്യമുള്ളവരായിരിക്കണം. അതാത്  സ്ക്കൂൾ പ്രധാനാദ്ധ്യാപകർ ഇക്കാര്യം പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്. ഇതു തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ പകർപ്പ് പേര് കൊടുക്കുമ്പോൾ എ. ഇ. ഓ  ആഫീസിൽ സമർപ്പിക്കേണ്ടതാണ്.  ( ഉപജില്ലാതല പരീക്ഷ തീയ്യതി : 2018 നവംബർ 24 )

ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പ്

2018-19 വർഷത്തെ ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പിനുള്ള  ഫ്രെഷ്/റിന്യൂവൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 31-10-2018 ലേക്ക് നീട്ടിയിട്ടുണ്ട്. എല്ലാ പ്രധാനാദ്ധ്യാപകരും ഇതുവരെ ലഭിച്ച അപേക്ഷകളുടെ  വേരിഫിക്കേഷൻ ഉടൻ പൂർത്തിയാക്കേണ്ടതാണ്‌. അവസാന നിമിഷങ്ങളിലെ തിരക്ക്  കാരണം  സ്കോളർഷിപ്പ്  സൈറ്റിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വേരിഫിക്കേഷൻ നീട്ടികൊണ്ടു പോകരുതെന്ന് ഓർമ്മിപ്പിക്കുന്നു.

October 11, 2018

വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട പുതിയ സോഫ്റ്റ്.വെയറിലേക്ക്  അടിയന്തിരമായി മാറേണ്ടതിനാൽ എല്ലാ സ്കുളുകളും 1-6-2018 മുതൽ 15-10-2018  വരെയുള്ള അറ്റൻഡൻസ് അടക്കം (അക്കൗണ്ട്സ് ഒഴികെ) സോഫ്റ്റ്.വെയറിൽ  ആവശ്യമായ എല്ലാ വിവരങ്ങളും  രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതും  , 15-10-2018 നു 3 മണിക്ക് മുമ്പായി  ചുവടെ കൊടുത്തിരിക്കുന്ന സാക്ഷ്യപത്രം പൂരിപ്പിച്ച് ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്‌. 

            സാക്ഷ്യപത്രത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സോഫ്റ്റ്.വെയറിൽ രേഖപ്പെടുത്തലുകൾ വരുത്തുമ്പോൾ സാങ്കേതിക തടസ്സം നേരിടുന്നുണ്ടെങ്കിൽ 9495207733 (software technician) എന്ന നമ്പറിൽ വിളിക്കുക
വളരെ അടിയന്തിരം
സ്കൂൾ ലൈബ്രറി പദ്ധതി 2018-19
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ യു.പി സ്കൂളുകളിൽ 5,6,7 ക്ലാസ്സുകളിൽ തയ്യാറാക്കുന്ന ക്ലാസ്സ് റൂം ലൈബ്രറികളിലും സർക്കാർ ഹൈസ്കൂളുകളിൽ പൊതുലൈബ്രറികളിലും പുസ്തകം വാങ്ങി നല്കുന്നതിലേക്കായി 12-10-2018 നുള്ളിൽ ഓൺലൈൻ ഇൻഡന്റ് നല്കേണ്ടതുണ്ട്. വിശദാംശങ്ങൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
വളരെ പ്രധാനപ്പെട്ട അറിയിപ്പ്

ആരോഗ്യ ഇൻഷുറൻസ് പദ്ധതി

                             സർക്കാർ ജീവനക്കാരുടെ (സർക്കാർ / എയിഡഡ്  -   എൽ. പി. / യൂ. പി. വിഭാഗം വിദ്യാലയങ്ങൾ ) ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ വിവരശേഖരണം നടത്തി ഒക്ടോബർ 20 നു നോഡൽ ഓഫീസറായ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് സമർപ്പിക്കുവാൻ നിർദ്ദേശിച്ചിട്ടുണ്ട്. ആയതിനാൽ ഈ ഉപജില്ലയിലെ എല്ലാ എൽ. പി. / യൂ. പി. വിഭാഗം പ്രധാനാധ്യാപകരും താഴെ കൊടുത്തിരിക്കുന്ന എക്സൽ ഫോർമാറ്റിലുള്ള നിശ്ചിത പ്രൊഫോർമയിൽ വിദ്യാലയത്തിലെ എല്ലാ അധ്യാപക / അധ്യാപകേതര ജീവനക്കാരുടെ വിവരങ്ങൾ രേഖപ്പെടുത്തി ആയതിന്റെ പ്രിന്റ് കോപ്പിയും, വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള സി. ഡി. യും തയ്യാറാക്കി 15 - 10 - 2018 നകം ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്നു അറിയിക്കുന്നു. 

വിവരശേഖരണവുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശ്ശങ്ങൾ http://medisep.kerala.gov.in എന്ന വെബ്സൈറ്റിലെ Info , FAQ എന്നീ മെനുകളിൽ ലഭ്യമാണ്. 

വിശദവിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

വിവരശേഖരണത്തിനുള്ള EXCEL ഫോർമാറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക. 







*********************************************************************************
സർക്കുലർ 
മഹാത്മാ ഗാന്ധിയുടെ 150 മത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് സ്കൂളുകളിൽ സ്വീകരിക്കേണ്ട തുടർനടപടികൾ  സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക . പ്രസ്തുത സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.

*********************************************************************************************

Nai Talim 
മഹാത്മാ ഗാന്ധിയുടെ 150 മത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് സെപ്തംബർ 26 മുതൽ ഒക്ടോബർ 2 വരെ ദേശീയ നയീ താലിം വാരമായി ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി എം.ജി.എൻ.സി.ആർ.ഇ തയ്യാറാക്കിയ പ്രവർത്തന പദ്ധതിയുടെ രൂപരേഖയ്ക്കായി   ഇവിടെ ക്ലിക്ക് ചെയ്യുക . പ്രസ്തുത നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.

*********************************************************************************************

October 08, 2018


വളരെ പ്രധാനപ്പെട്ട അറിയിപ്പ്

സമ്പൂർണ്ണ

                 2018-19 അധ്യയന വർഷത്തെ ആറാം പ്രവ്യത്തി ദിനം അടിസ്ഥാനമാക്കിയുള്ള വിദ്യാർത്ഥികളുടെ കണക്കെടുപ്പിനുശേഷം ഓരോ സ്കൂളിലും പുതുതായി വന്നു ചേർന്ന കുട്ടികളെ ഉൾപ്പെടുത്തിയും , വിടുതൽ ചെയ്ത കുട്ടികളെ ഒഴിവാക്കിയും 2018 സെപ്തംബർ 30 അടിസ്ഥാനമാക്കി കുട്ടികളുടെ അന്തിമ കണക്ക് നിശ്ചയിക്കേണ്ടതുണ്ട്. ആയതിനാൽ കുട്ടികളെ സംബന്ധിച്ച വിവരങ്ങൾ  ക്യത്യമായും പൂർണ്ണമായും സമ്പൂർണ്ണയിൽ 12-10-2018 നുള്ളിൽ ഉൾപ്പെടുത്തേണ്ടതാണ്‌. 
   കൂടാതെ  വിദ്യാലയങ്ങളെ സംബന്ധിച്ച് നല്കിയിട്ടുള്ള അടിസ്ഥാന വിവരങ്ങളിലെ പിഴവുകളും , മീഡിയം , അഡീഷണൽ ലാംഗ്വേജ് മുതലായ രേഖപ്പെടുത്തലുകളിലെ  പിഴവുകളും ഇപ്പോൾ തിരുത്താവുന്നതാണ്‌. എല്ലാ പ്രധാനാദ്ധ്യാപകരും പ്രസ്തുത അവസരം പൂർണ്ണമായും വിനിയോഗിക്കേണ്ടതാണെന്നു അറിയിക്കുന്നു. 
ശാസ്ത്രമേള
2018-19 വർഷത്തെ ശാസ്ത്ര, ഗണിത ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര മേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
വിദ്യാസാഹിതി
വിദ്യാരംഗം കലാസാഹിത്യ വേദി സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ “വിദ്യാസാഹിതി” എന്ന പേരിൽ നടത്തപ്പെടുന്ന അധ്യാപക സാഹിത്യ ശില്പശാല സംബന്ധിച്ച സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക
         അപേക്ഷാഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
    സീമാറ്റ്‌ - കേരള - എൽ. പി. / യൂ. പി. പ്രഥമാധ്യാപകർക്കുള്ള ലീഡർഷിപ് എൻഹാൻസ്‌മെൻറ് പ്രോഗ്രാം.

                എൽ. പി. / യൂ. പി. വിഭാഗം ( സർക്കാർ / എയിഡഡ് ) പ്രഥമാധ്യാപകർക്ക് സീമാറ്റ്‌ - കേരള സംഘടിപ്പിക്കുന്ന ലീഡർഷിപ് എൻഹാൻസ്‌മെൻറ് പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനായി സർവീസിൽ നിന്നും വിരമിക്കുന്നതിന് 5 ( അഞ്ചു വർഷം) വർഷത്തിൽ കുറയാത്ത സർവീസ് കാലയളവുള്ള പ്രഥമാധ്യാപകർ താഴെ കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ കൃത്യമായ വിവരങ്ങൾ 10 - 10 - 2018 (ബുധൻ) വൈകിട്ട് 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.  ഈ വിഷയത്തിൽ കൃത്യസമയത്തിനകം വിവരങ്ങൾ സമർപ്പിക്കേണ്ടതാണെന്നു പ്രത്യേകം അറിയിക്കുന്നു. 

അറിയിപ്പ്

          2018 -19  വർഷത്തെ ഇരിട്ടി ഉപജില്ലാ തല കായികമേളയുമായി  (അത്‌ലറ്റിക്‌സ് വിഭാഗം മത്സരങ്ങൾ)  ബന്ധപ്പെട്ട ഒരു യോഗം  10   / 10 / 2018  ബുധനാഴ്ച  ഉച്ചകഴിഞ്ഞു 3   മണിക്ക് പേരാവൂർ സെന്റ്. ജോസഫ്‌സ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ വെച്ച് ചേരുന്നതാണ്. പ്രസ്തുത യോഗത്തിൽ ഉപജില്ലയിലെ മുഴുവൻ ഹയർ സെക്കന്ററി വിഭാഗം പ്രിൻസിപ്പൽമാരും ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകരും  സംഘടനാ പ്രതിനിധികളും എല്ലാ  കായികാദ്ധ്യാപകരും  കൃത്യ സമയത്തു  തന്നെ പങ്കെടുക്കേണ്ടതാണെന്നു  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു

October 05, 2018

വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ 2018-19 വർഷത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 4-10-2018 ലെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക. സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.
NMMS സ്കോളർഷിപ്പ്
2018-19 അധ്യയന വർഷത്തിൽ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്നതും , NMMS സ്കോളർഷിപ്പിന്‌ അർഹത നേടിയിട്ടുള്ളതുമായ മുഴുവൻ കുട്ടികളുടേയും നോമിനേഷനുകൾ അടിയന്തിരമായി നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും, ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നത് ഗൗരവമായി കണക്കിലെടുക്കുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിക്കുന്നു.
അറിയിപ്പ്
ഉപജില്ലാ കലോൽസവ സംഘാടക സമിതി യോഗം

          2018 -19  വർഷത്തെ ഉപജില്ലാ കലോൽസവ നടത്തിപ്പുമായി ബന്ധപെട്ടുള്ള  സംഘാടക സമിതിയുടെ യോഗം 09  / 10 / 2018  ചൊവ്വാഴ്ച ഉച്ചയ്ക്ക് 2  മണിക്ക് കൊട്ടിയൂർ ഐ. ജെ. എം. ഹയർ സെക്കണ്ടറി സ്ക്കൂളിൽ  വച്ച് ചേരുന്നതാണ്. പ്രസ്തുത യോഗത്തിൽ ഉപജില്ലയിലെ മുഴുവൻ ഹയർ സെക്കന്ററി വിഭാഗം പ്രിൻസിപ്പൽമാരും പ്രധാനാദ്ധ്യാപകരും  സംഘടനാ പ്രതിനിധികളും കൃത്യ സമയത്തു  തന്നെ പങ്കെടുക്കേണ്ടതാണെന്നു  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു .
            2018 - 19 വർഷത്തെ ഇരിട്ടി ഉപജില്ലാതല കായികമത്സരങ്ങളിൽ സെലക്ഷൻ ലഭിച്ച വിദ്യാർത്ഥികളുടെ പട്ടിക ചുവടെ ചേർത്ത ലിങ്കിൽ കൊടുത്തിരിക്കുന്നു. ഉപജില്ലാതല മത്സരങ്ങളിൽ സെലക്ഷൻ ലഭിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഓൺലൈൻ ചെയ്‌ത പ്രധാനാദ്ധ്യാപകർ സാക്ഷ്യപ്പെടുത്തിയ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് സഹിതം കൃത്യസമയത്തു എത്തിച്ചേരേണ്ടതാണെന്നു അറിയിക്കുന്നു. 

ഉപജില്ലാതലത്തിൽ സെലക്ഷൻ ലഭിച്ച വിദ്യാർത്ഥികളുടെ പട്ടികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. 

കണ്ണൂർ റവന്യൂ ജില്ലാ സ്ക്കൂൾ കായികമേളയുടെ പുതുക്കിയ സമയവിവര പട്ടികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
വളരെ പ്രധാനപ്പെട്ട അറിയിപ്പ്

             2018 സെപ്റ്റംബർ മാസം വിദ്യാലയങ്ങളിൽ അയൺ ഫോളിക് ഗുളിക വിതരണം നടത്തിയതിന്റെ വിവരങ്ങൾ സമർപ്പിച്ചിട്ടില്ലാത്തവർ നിർദിഷ്ട പ്രൊഫോർമയിൽ ഇന്ന് (05 - 10 - 2018, വെള്ളിയാഴ്ച) വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്ന് അറിയിക്കുന്നു. 
സർ സി. വി. രാമൻ ഉപന്യാസ മത്സരം 

(ഹൈസ്ക്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് മാത്രം) 

                    സർ. സി. വി. രാമൻ ദിനത്തോടനുബന്ധിച്ചു ഈ ഉപജില്ലയിലെ ഹൈസ്ക്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി സർ. സി. വി. രാമൻ ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ഉപന്യാസ മത്സരം 10 - 10 - 2018 ബുധനാഴ്ച രാവിലെ 10 മണിക്ക് ഇരിട്ടി ബി. ആർ. സി. യിൽ വെച്ച് നടത്തപ്പെടുന്നതാണ്. സർക്കാർ/ എയിഡഡ് / അൺഎയിഡഡ് ഹൈസ്ക്കൂൾ വിഭാഗം പ്രധാനാദ്ധ്യാപകർ സ്ക്കൂൾതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിയെ പ്രസ്‌തുത ഉപന്യാസ മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടതാണെന്നു അറിയിക്കുന്നു. 

ഉപന്യാസ വിഷയങ്ങൾ 

(1)  Science and Technology for sustainable future .
          ശാസ്ത്രവും സാങ്കേതിക വിദ്യയും സുസ്ഥിര ഭാവിക്ക് 

(2)  Space research in India, Prospects and challenges.
          ഇന്ത്യയിലെ ബഹിരാകാശ ഗവേഷണം, സാധ്യതകളും        
          വെല്ലുവിളികളും.

(3)  Emerging trends in organic farming for sustainable Agriculture.
          ജൈവകൃഷിയിലെ നൂതന പ്രവണതകളും സുസ്ഥിര കാർഷിക             വികസനവും. 

      മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ മേൽ കൊടുത്തിരിക്കുന്ന മൂന്ന് വിഷയത്തിലും ഉപന്യാസ രചനയ്ക്ക് തയ്യാറെടുക്കേണ്ടതാണെന്നു അറിയിക്കുന്നു. 

October 04, 2018

വളരെ പ്രധാനപ്പെട്ട അറിയിപ്പ്

ഉച്ചഭക്ഷണ പരിപാടി പോഷൺ  മാ അവാർഡ്.


                      ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായുള്ള പോഷൺ മാ പദ്ധതി അവാർഡിനു പരിഗണിക്കുന്നതിനു വേണ്ടി (FIELD FUNCTIONARY  AWARDS) അപേക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു. പ്രസ്‌തുത അവാർഡിനു പരിഗണിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്ന പ്രധാനാധ്യാപകർ ആയത് കൃത്യമായി പൂരിപ്പിച്ചു ബന്ധപ്പെട്ട രേഖകൾ സഹിതം 05 - 10 - 2018 (വെള്ളി) ഉച്ചകഴിഞ്ഞു 2 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്നു അറിയിക്കുന്നു. വളരെ പ്രാധാന്യമുള്ള വിഷയമായതിനാൽ നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കുന്നതിന് പ്രധാനാധ്യാപകർ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്. 

വിശദവിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

October 03, 2018



                            ജില്ലാതല ക്യു. ഐ. പി. തീരുമാനപ്രകാരം തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള ദിവസങ്ങൾ പ്രവൃത്തി ദിനങ്ങൾ ആയിരിക്കുമെന്ന് തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു

ഒക്ടോബർ 27,  നവംബർ 03,  നവംബർ 17, ഡിസംബർ 01,  ഡിസംബർ 15,  ജനുവരി 19, ഫെബ്രുവരി 02,  ഫെബ്രുവരി 16,  ഫെബ്രുവരി 23.
           സ്ക്കൂൾ കലോത്സവം 2018 - 19 

                               2018 - 19 അധ്യയന വർഷത്തെ സ്ക്കൂൾ കലോത്സവുമായി ബന്ധപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ താഴെ കൊടുത്തിരിക്കുന്ന സർക്കുലറിലെ മാർഗ്ഗ നിർദ്ദേശ്ശങ്ങൾ എല്ലാ പ്രധാനാധ്യാപകരും കൃത്യമായി പാലിക്കേണ്ടതാണെന്ന് അറിയിക്കുന്നു.


സർക്കുലർ പേജ് 1 ,    സർക്കുലർ പേജ് 2
വന്യജീവി വാരാഘോഷം
2018 ഒക്ടോബർ 2 മുതൽ 8 വരെ വന്യജീവി വാരാഘോഷമായി ആചരിക്കുന്നതിന്റെ  ഭാഗമായി 5-10-2018 ന്‌ സ്കൂളുകളിൽ  എടുക്കേണ്ട പ്രതിജ്ഞയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

CWSN 2018-19

2018-19 വർഷത്തിൽ സർക്കാർ / എയിഡഡ്/ അൺ എയിഡഡ്(അംഗീക്യതം) സ്കൂളുകളിൽ പഠിക്കുന്ന സവിശേഷ സഹായം ആവശ്യമുള്ള കുട്ടികളുടെ എണ്ണം , അവർക്ക് ലഭ്യമാക്കിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച് ഇതോടൊപ്പം നല്കിയിട്ടുള്ള പ്രൊഫോർമ പൂരിപ്പിച്ച് 05-10-2018 (വെള്ളിയാഴ്ച)  ന്‌ വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.
           പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
സവിശേഷ സഹായം ആവശ്യമുള്ള കുട്ടികളായി പരിഗണിക്കുന്നതിനുള്ള മാനദണ്ഡത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
അറിയിപ്പ് 

2018 -19  വർഷത്തെ ഉപജില്ലാ ശാസ്ത്രമേളയുടെ നടത്തിപ്പുമായി ബന്ധപെട്ടു ള്ള  സംഘാടക സമിതിയുടെ യോഗം 06 / 10 / 2018  ശനിയാഴ്ച ഉച്ചയ്ക്ക് 2  മണിക്ക് ജി എച് എസ്  പാലായിൽ വച്ച് ചേരുന്നതാണ് .പ്രസ്തുത യോഗത്തിൽ ഉപജില്ലയിലെ മുഴുവൻ ഹയർ സെക്കന്ററി വിഭാഗം പ്രിൻസിപ്പൽമാരും പ്രധാനാദ്ധ്യാപകരും  സംഘടനാ പ്രതിനിധികളും ക്ലബ് സെക്രട്ടറിമാരും കൃത്യ സമയത്തു പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു .

October 01, 2018

പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട്  തകർന്ന സ്‌കൂളുകളുടെ മതിലുകൾ,കളിക്കളം ,ഭക്ഷണ ശാല ടോയ്‌ലറ്റ് എന്നിവ അടിയന്തരമായി പുനർ നിർമിക്കുന്നതിനു വേണ്ടി ,ഒക്ടോബർ 2 ന്  നടക്കുന്ന ഗ്രാമ സഭയിൽ സ്‌കൂളുകളിലുണ്ടായ നഷ്ടത്തെ കുറിചുള്ള വിവരങ്ങൾ അറിയിക്കുന്നതിന് ബന്ധപ്പെട്ട സ്‌കൂൾ പ്രധാനാദ്ധ്യാപകരെ ചുമതലപെടുത്തുന്നു
2018 -19  വർഷത്തെ ശാസ്ത്ര, ഗണിത ശാസ്ത്ര സാമൂഹിക, ശാസ്ത്ര മത്സരങ്ങൾ സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക ശാസ്ത്രോത്സവം സ്‌കൂൾ തല മത്സരങ്ങൾ ഒക്ടോബർ 15 നകം നടത്തേണ്ടതാണ് 
ഗൈൻ പി എഫ്  അദാലത് - സ്കൂൾ രേഖകൾ പരിശോധിക്കുന്നത് 

ഗൈൻ പി എഫ് സംവിധാനം വിജയകരമായി  നടപ്പിലാക്കുന്നതിനായി  സ്കൂൾ രേഖകൾ പരിശോധിക്കുന്നത്  സംബന്ധിച്ച  അദാലത് 06 -10 -2018   ശനിയാഴ്ച രാവിലെ മുതൽ ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച് നടക്കുന്നതാണ്  എല്ലാ രേഖകളുമായി പ്രധാനാദ്ധ്യാപകർ അന്നേ  ദിവസം  ഓഫീസിൽ ഹാജരാക്കേണ്ടതാണ് .ഇതോടൊപ്പം സർക്കുലറിന്റെ  പകർപ്പുകൂടി കൊണ്ടുവരേണ്ടതാണ് . സർക്കുലറിനായി  ഇവിടെ  ക്ലിക്ക് ചെയ്യുക .പേജ് 1 , പേജ്  2