സ്പെഷ്യൽ അരി വിതരണം
എല്ലാ സ്കൂളുകളും സ്പെഷ്യൽ അരി വിതരണം പൂർത്തിയാക്കി പ്രസ്തുത വിവരം ഇന്ന്(28-9-2016) 11.30 നുള്ളിൽ ഓഫീസിൽ അറിയിക്കേണ്ടതാണ്.
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് സെപ്തംബർ മാസത്തെ എൻ.എം.പി ,എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് എന്നിവയിൽ സ്പെഷ്യൽ അരിയുമായി ബന്ധപ്പെട്ട ചിലവുകൾ ഒന്നും തന്നെ ഉൾപ്പെടുത്തേണ്ടതില്ല.
സ്പെഷ്യൽ അരി വിതരണവുമായി ബന്ധപ്പെട്ട് പ്രത്യേകം എൻ.എം.പി , എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് എന്നിവ കവറിംഗ് ലെറ്റർ സഹിതം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. വൗച്ചറുകൾ സ്കൂളിൽ തന്നെ സൂക്ഷിച്ചാൽ മതിയാകും.സ്പെഷ്യൽ അരി വിതരണ രജിസ്റ്ററിൽ അബ്സ്ട്രാക്റ്റ് എഴുതി സൂക്ഷിക്കേണ്ടതും അരി ബാലൻസുണ്ടെങ്കിൽ ആയത് റഗുലർ സ്റ്റോക്കിൽ ഉൾപ്പെടുത്തിയതായി വിതരണ രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതും , സെപ്തംബർ മാസത്തെ കെ2 രജിസ്റ്ററിൽ സ്പെഷ്യൽ അരി ബാലൻസ് എന്നെഴുതി പ്രസ്തുത അരി സ്റ്റോക്കിൽ ഉൾപ്പെടുത്തേണ്ടതുമാണ്.