March 31, 2017
March 30, 2017
ഉച്ചഭക്ഷണ പരിപാടി
2016-17 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുടെ വാർഷിക പരിശോധനയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.[മാർഗ്ഗനിർദ്ദേശങ്ങൾ ഡൗൺലോഡ് ചെയ്ത് കമ്പ്യൂട്ടറിൽ സേവ് ചെയ്തതിനുശേഷം പ്രിന്റെടുക്കുക.]
കൂടാതെ എല്ലാ സ്കൂളുകൾക്കും ഓഡിറ്റുമായി ബന്ധപ്പെട്ട് വിദ്യാഭ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും തയ്യാറാക്കിയ ഒരു പ്രൊഫോർമ ഈ ഓഫീസിൽ നിന്നും നല്കുന്നതാണ്. ആയത് ഉടൻ കൈപ്പറ്റേണ്ടതും ഓഡിറ്റിന് ഹാജരാക്കുന്ന രേഖകളോടൊപ്പം പ്രസ്തുത പ്രൊഫോർമ പൂരിപ്പിച്ച് നല്കേണ്ടതാണ്. പ്രസ്തുത പ്രൊഫോർമയിൽ ബാങ്കിൽ നിന്നും തുക പിൻവലിച്ച തിയതി പ്രകാരം കണ്ടിജൻസി ചാർജ്ജുമായി ബന്ധപ്പെട്ട രേഖപ്പെടുത്തലുകളും , അരിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കെ2 രജിസ്റ്റർ പ്രകാരമുള്ള വിവരങ്ങളും രേഖപ്പെടുത്തേണ്ടതുമാണ്.
ഉച്ചഭക്ഷണ പരിപാടി
വാർഷിക പരിശോധന 2016-17
വാർഷിക പരിശോധന 2016-17
2016-17 വർഷത്തെ ഉച്ചഭക്ഷണ
പരിപാടിയുമായി ബന്ധപ്പെട്ട വാർഷിക പരിശോധനയ്ക്കായി രേഖകൾ 15-4-2017 നുള്ളിൽ
ഹാജരാക്കേണ്ടതാണ്.
ആയതിനാൽ മാർച്ച് മാസത്തെ
എൻ.എം.പി , എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് എന്നിവ 1-4-2017 നു തന്നെ നിർബന്ധമായും
നല്കേണ്ടതാണ്. മാർച്ച് മാസത്തെ തുക ഓഫീസിൽ നിന്നും പാസ്സാക്കി നല്കിയതിനു ശേഷം
അക്കൗണ്ടിൽ നിന്നും തുക പിൻവലിച്ച് ബാങ്ക് പാസ്സ്ബുക്കിലും അക്കൗണ്ട് ബുക്കിലും
അക്വിറ്റൻസിലും രേഖപ്പെടുത്തിയതിനു ശേഷമേ ഓഡിറ്റിനു ഹാജരാക്കാൻ കഴിയുകയുള്ളൂ
എന്നതിനാൽ സമയപരിധി കർശനമായി പാലിക്കേണ്ടതാണ്.
March 29, 2017
വളരെ അടിയന്തിരം
2016 -17 വർഷത്തെ ഐ ഇ ഡി (ഫ്രഷ് &റിന്യൂവൽ ) കുട്ടികളുടെ സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട് . എന്നാൽ ചില സ്‌കൂളുകളിൽ നിന്ന് ഇനിയും ഫ്രഷ് കുട്ടികളുടെ ബാങ്ക് അക്കൗണ്ട് നമ്പർ സമർപ്പിക്കാത്തതായി കാണുന്നു ആയതിനാൽ ധനസഹായം കുട്ടികൾക്ക് ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ല ഇതോടൊപ്പം കൊടുത്തിട്ടുള്ള പ്രൊഫോർമയിൽ വിവരങ്ങൾ രേഖപ്പെടുത്തി കുട്ടികളുടെ ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ പകർപ്പ് 30 -3 -2017 നു ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
ബാങ്ക് അക്കൗണ്ട് നമ്പർ ലഭിക്കാത്തതു കൊണ്ട് ഏ തെങ്കിലും കുട്ടികൾക്ക് തുക
ലഭിക്കാതെ വന്നാൽ അതിനുത്തരവാദി പ്രധാനാദ്ധ്യാപകർ മാത്രമായിരിക്കും .LIST CLICK BY HERE.
March 28, 2017
March 27, 2017
March 24, 2017
Cluster (24/03/2017)
സർ ,
2017 മാർച്ച് 24 ൻറെ ക്ലസ്റ്റർ സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പമുള്ള പട്ടികയിൽ പൂർത്തിയാക്കുമല്ലോ ? ഒടുവിലത്തെ കോളത്തിൽ വരാതിരുന്നവരുടെ പേര് ചേർക്കണം .പട്ടിക ഇവിടെ
March 22, 2017
അറിയിപ്പ്
മാർച്ച് 24 വെള്ളിയാഴ്ച നടക്കുന്ന അദ്ധ്യാപക സംഗമത്തിൽ ഇരിട്ടി ഉപജില്ലയിലെ പ്രൈമറി പ്രധാനാദ്ധ്യാപകരടക്കം എല്ലാവരും അതാതു കേന്ദ്രങ്ങളിൽ എത്തുമല്ലോ ? ഒരു വിദ്യാലയത്തിലെ എല്ലാ അദ്ധ്യാപകരും ഒരേ കേന്ദ്രത്തിൽ ഒരേ ബാച്ചിൽ ഉണ്ടാവുന്നതല്ലേ സ്ഥാപനത്തിനു നല്ലത്.
എസ് .ആർ . ജി . യിലോ അനൗപചാരിക സംഭാഷണ വേളയിലോ നാമെത്തേണ്ട കേന്ദ്രത്തെ പ്പറ്റി ധാരണയുണ്ടാക്കുമല്ലോ ? ഈ വർഷം വിട പറയുന്നവർക്ക് ഇതൊരു അസുലഭ സന്ദർഭമാണെന്ന കാര്യം ശ്രദ്ധിക്കുമല്ലോ ? താമസം വാടകവീട്ടിലായാലും അന്നിറക്കമായാലും മുറ്റമടിച്ചുവാരി വൃ ത്തിയാക്കി വാടക തീർത്തു കൊടുത്തിറങ്ങലാണല്ലോ മലയാളി വഴക്കം .
വളരെ അടിയന്തിരം
എല്ലാ പ്രധാനാദ്ധ്യാപകരും അവരുടെ സ്കൂളിനടുത്തുള്ള മദ്രസ്സകളുടെ വിവരം നിർദ്ദിഷ്ട പ്രൊഫോർമയിൽ പൂരിപ്പിച്ചു 25 -02 -2017 നു 5 മണിക്ക് മുൻപായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . കാലതാമസം ഒഴിവാക്കേണ്ടതാണ് .പ്രഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക .
March 21, 2017
പ്രതിദിന ഡാറ്റാ എൻട്രി
താഴെക്കൊടുത്തിരിക്കുന്ന സ്കൂളുകൾ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട പ്രതിദിന ഡാറ്റാ എൻട്രി മാർച്ച് മാസത്തിൽ ഒരു തവണ പോലും ചെയ്തതായി കാണുന്നില്ല.പ്രസ്തുത സ്കൂളുകൾ ഇന്നു തന്നെ ഡാറ്റാ എൻട്രി നടത്തേണ്ടതാണ്. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ കണ്ടിജൻസി ചാർജ്ജ് തടഞ്ഞ് വെയ്ക്കുന്നതാണെന്ന് അറിയിക്കുന്നു.
1)14804-ജി.എൽ.പി.എസ്.കൊളക്കാട്2)14837-ജി.എൽ.പി.എസ് പെരുമ്പുന്ന
3)14849-ജി.എച്ച്.എസ് ആറളം ഫാം
4)14851-ജി.യു.പി.എസ് ചുങ്കക്കുന്ന്
5)14861-മീത്തലെ പുന്നാട് യു.പി.എസ്
March 20, 2017
വളരെ അടിയന്തിരം
എയിഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
2020 വരെ വിരമിക്കുന്ന അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ സേവനപുസ്തകം 21-3-2017 ചൊവ്വാഴ്ച 10 മണിക്കുള്ളിൽ ഓഫീസിൽ ഹാജരാക്കേണ്ടതാണ്. ശമ്പള നിർണ്ണയ പരിശോധനയ്ക്കായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നുമുള്ള ഓഡിറ്റ് ടീം 10 മണിക്ക് എത്തിച്ചേരുമെന്നതിനാൽ സമയക്രമം കർശ്ശനമായി പാലിക്കേണ്ടതാണ്.
March 18, 2017
വളരെ അടിയന്തിരം
ഉച്ചഭക്ഷണപരിപാടി
2017 ഫെബ്രുവരി മാസം വരെയുള്ള കണ്ടിജൻസി ചാർജ്ജടക്കം ഈ ഓഫീസിൽ നിന്നും ഇതുവരെ പാസ്സാക്കി നല്കിയ തുകയിൽ പിൻവലിക്കാൻ ബാക്കിയുള്ള തുക 25-3-2017 നുള്ളിൽ പിൻവലിക്കേണ്ടതാണ്. അനുവദിച്ച തുക പിൻവലിച്ചതിനു ശേഷം നൂണ്മീൽ അക്കൗണ്ടിൽ നീക്കിയിരിപ്പുള്ള തുക സംബന്ധിച്ച വിശദാംശങ്ങൾ 26-3-2017 ന് ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ ഈ ഓഫീസിന്റെ aeoiritty2016@gmail.com എന്ന ഇ-മെയിൽ അഡ്ഡ്രസ്സിലേക്ക് മെയിൽ ചെയ്യേണ്ടതും ഒരു കോപ്പി ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്.
പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.
പ്രൊഫോർമയുടെ പി.ഡി.എഫ് ഫോർമാറ്റിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
പ്രൊഫോർമയുടെ പി.ഡി.എഫ് ഫോർമാറ്റിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
Subscribe to:
Posts (Atom)



