Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

February 18, 2019


എൽ. എസ്. എസ്  / യു. എസ്. എസ് പരീക്ഷ  2018
 - 19 ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവർക്ക് പരീക്ഷ നടത്തിപ്പുമായി  ബന്ധപ്പെട്ട വിശദമായ പരീക്ഷ ഭവന്റെ  നിർദ്ദേശ്ശങ്ങൾ പരീക്ഷാകേന്ദ്രങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വിദ്യാലയങ്ങൾക്ക് ഇ. മെയിൽ മുഖേന ഈ കാര്യാലയത്തിൽ നിന്നും അയച്ചിട്ടുണ്ട്. പ്രസ്തുത നിർദ്ദേശ്ശങ്ങൾ ബന്ധപ്പെട്ടവർ കൃത്യമായി പാലിക്കേണ്ടതാണെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ കർശ്ശന  നടപടി സ്വീകരിക്കുന്നതാണെന്നും അറിയിക്കുന്നു.
പരീക്ഷാകേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവർ 20 / 02 / 2019 നു ഈ കാര്യാലയത്തിൽ നിന്നും ചോദ്യപേപ്പർ കൈപ്പറ്റേണ്ടതാണെന്നും കൈപ്പറ്റുരസീതി സമർപ്പിക്കേണ്ടതാണെന്നും അറിയിക്കുന്നു.


******************************************************


എൽ. എസ്. എസ്  / യു. എസ്. എസ് പരീക്ഷ ഇൻവിജിലേറ്റർ റിസർവ് ആയി നിയമിതരായിട്ടുള്ള താഴെ പേര് കൊടുത്തിരിക്കുന്ന അധ്യാപകർ 20 - 02 - 2019 (ബുധൻ) ഉച്ചകഴിഞ്ഞു 2 മണിക്ക് എ. ഇ. ഓ ആഫീസ്, കോൺഫറൻസ് ഹാളിൽ വെച്ച് നടത്തപ്പെടുന്ന പരിശീലനപരിപാടിയിൽ കൃത്യസമയത്തു പങ്കെടുക്കേണ്ടതാണെന്നു അറിയിക്കുന്നു. 

എൽ. എസ്. എസ് പരീക്ഷ (ഇൻവിജിലേറ്റർ റിസർവ്) 
1.  ഡെന്നി മാത്യു, സെന്റ്. സെബാസ്ററ്യൻസ് യു. പി. സ്കൂൾ, വീർപ്പാട്.
2.. ജിൻസി ജോസ്, സെന്റ്. ജോൺസ് യു. പി. സ്ക്കൂൾ, തൊണ്ടിയിൽ. 
3. സന്ദീപ് കെ, വെളിയമ്പ്ര എൽ. പി. സ്കൂൾ. 
4. രജീഷ് പി. വി, ഗവ. യു. പി. സ്ക്കൂൾ, ഉളിയിൽ. 

യു. എസ്. എസ് പരീക്ഷ (ഇൻവിജിലേറ്റർ റിസർവ്)
1. ഷാജി  കെ. പി, ഗവ. യു, പി. സ്ക്കൂൾ, വേക്കളം. 
2. ലിസ്സി  പി. എ, ഗവ. യു. പി. സ്ക്കൂൾ, ചുങ്കക്കുന്ന്. 

February 15, 2019

എ  ഇ  ഓ  കോൺഫെറൻസ്‌ (എൽ.പി / യു .പി .വിഭാഗം)
20 .02 .2019 (ബുധൻ ) രാവിലെ  കൃത്യം  10  മണിക്ക്  എൽ.പി / യു.   പി .വിഭാഗം പ്രധാനാദ്ധ്യാപകരുടെ  യോഗം  എ.ഇ.ഒ .ഓഫീസ്  കോൺഫറൻസ് ഹാളിൽ  വെച്ച്  നടത്തപ്പെടുന്നതാണ്. എല്ലാ  എൽ.പി / യു .പി വിഭാഗം പ്രധാനാദ്ധ്യാപകരും  പ്രസ്‌തുത യോഗത്തിൽ കൃത്യസമയത്തു തന്നെ  എത്തിച്ചേരേണ്ടതാണ്  എന്നറിയിക്കുന്നു 


20 .02 .2019 -ന്  ഉച്ച കഴിഞ്ഞു രണ്ട്  മണിക്ക്   എ.ഇ.ഒ .ഓഫീസ്   കോൺഫറൻസ് ഹാളിൽ നടക്കുന്ന  എൽ.എസ് .എസ് / യു .എസ്.എസ്  പരിശീലനപരിപാടിയിൽ താഴെക്കൊടുത്തിരിക്കുന്ന  ചീഫ് സൂപ്രണ്ട് / ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്  / ഇൻവിജിലേറ്റർമാർ എന്നിവർ  കൃത്യസമയത്തു തന്നെ  പങ്കെടുക്കേണ്ടതാണ്.


ശാസ്ത്ര ക്വിസ്

                              സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ചു 28 - 02 - 2019 (വ്യാഴാഴ്ച) രാവിലെ 10 മണിക്ക് എൽ. പി. /  യൂ. പി. വിഭാഗം വിദ്യാർഥികൾക്ക്  ഇരിട്ടി ബി. ആർ. സി ഹാളിൽ വെച്ച് ശാസ്ത്ര ക്വിസ് മത്സരം നടത്തുന്നതാണ്.   എൽ. പി.  /  യൂ. പി. വിഭാഗത്തിൽ നിന്നും യോഗ്യരായ ഓരോ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ പ്രധാനാദ്ധ്യാപകർ ശ്രെദ്ധിക്കേണ്ടതാണ്. 

February 14, 2019

 28 / 09 / 2018 ലെ ക്യു. ഐ. പി. മീററിംഗ് തീരുമാനപ്രകാരം തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ 2019 ഫെബ്രുവരി 16 ന് പ്രവർത്തിദിവസമായി തീരുമാനിച്ചിരുന്നു. 13 - 02 - 2019 ലെ ക്യു. ഐ. പി. മീററിംഗ് തീരുമാനപ്രകാരം 2019 ഫെബ്രുവരി 16 ന് തീരുമാനിച്ച പ്രവർത്തിദിവസം 2019 മാർച്ച് 16 ലേക്ക് മാറ്റിയിരിക്കുന്നതായി കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിക്കുന്നു. 

                           വായനയുടെ വസന്തം പരിപാടിയുടെ ഭാഗമായുള്ള പുസ്‌തകമേളയും വിതരണവും 16 - 02 - 2019 (ശനി) ന് കണ്ണൂർ മുൻസിപ്പൽ സ്‌ക്കൂളിൽ വെച്ച് രാവിലെ 10 മണി മുതൽ നടക്കുന്നതാണ്. ഇൻഡന്റ് നൽകിയ ലിസ്റ്റിന്റെ കോപ്പി സഹിതം കൃത്യസമയത്തുതന്നെ താഴെ കൊടുത്തിട്ടുള്ള വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകർ ഹാജരാകേണ്ടതാണ്.

1. ഗവ. യൂ. പി. സ്ക്കൂൾ, അടക്കാത്തോട്.
2. ഗവ. യൂ. പി. സ്ക്കൂൾ, ചെട്ടിയാംപറമ്പ്‌.
3. ഗവ. യൂ. പി. സ്ക്കൂൾ, ചുങ്കക്കുന്ന്.
4. ഗവ. യൂ. പി. സ്ക്കൂൾ, മേനച്ചോടി.
5. ഗവ. യൂ. പി. സ്ക്കൂൾ, മുഴക്കുന്ന്.
6. ഗവ. യൂ. പി. സ്ക്കൂൾ,പായം.
7. ഗവ. യൂ. പി. സ്ക്കൂൾ, തലക്കാണി.
8. ഗവ. യൂ. പി. സ്ക്കൂൾ, തില്ലങ്കേരി.
9. ഗവ. യൂ. പി. സ്ക്കൂൾ, ഉളിയിൽ.
10. ഗവ. യൂ. പി. സ്ക്കൂൾ, വേക്കളം.
11. ഗവ. യൂ. പി. സ്ക്കൂൾ, വിളക്കോട്.
12. ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ, ആറളം.
 

February 13, 2019

സാമൂഹ്യശാസ്ത്ര പ്രതിഭ പരിപോഷണ പരിപാടി ( STEPS ) ഉപജില്ലാതല പരീക്ഷയിൽ നിന്നും ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ പേരുവിവരങ്ങൾ ചുവടെ കൊടുക്കുന്നു. 

ക്രമ നം /   രജിസ്റ്റർ നം /  വിദ്യാർത്ഥിയുടെ പേര്  / വിഭാഗം/                                                                                                                                                                                                                                                                                                       വിദ്യാലയത്തിന്റെ പേര്  

1.  196   ജോയ്‌സ്  ജോസ്   ജനറൽ (ആൺ)       ഗവ. യൂ. പി. സ്ക്കൂൾ,                                                                                                                                                 തലക്കാണി 
2.  193   മരിയ ജോമോൻ   ജനറൽ (പെൺ)      മഞ്ഞളാം പുറം യൂ. പി.                                                                                                                                                     സ്ക്കൂൾ. 
3.  158  അനന്തു  പി.;          എസ്. സി.                      ഗവ. യൂ. പി. സ്ക്കൂൾ,                                                                                                                                                  ഉളിയിൽ.
4.  141  അർച്ചന ചന്ദ്രൻ      എസ്. ടി.                ഗവ. ഹയർ സെക്കണ്ടറി                                                                                                                                         സ്ക്കൂൾ, പാലാ 



********************* വിജയികൾക്ക് അഭിനന്ദനങ്ങൾ **************************
                                                        വളരെ അടിയന്തിരം
പ്രോപ്പർട്ടി സ്റ്റേറ്റ് മെൻറ്


                          പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ 28 - 01 - 2019 ലെ വി എ 3 / 68100  / 2018 / ഡി. പി. ഐ.  നമ്പർ സർക്കുലർ പ്രകാരം ഡിസംബർ 2018 ( 2018 കലണ്ടർ വർഷം) ലെ പ്രോപ്പർട്ടി സ്റ്റേറ്റ് മെൻറ് ഉടൻ തന്നെ സമർപ്പിക്കുവാൻ നിർദ്ദേശിച്ചിട്ടുണ്ട്. ആയതിനാൽ ഈ ഉപജില്ലയിലെ എല്ലാ സർക്കാർ എൽ. പി , യൂ. പി. സ്ക്കൂൾ പ്രധാനാദ്ധ്യാപകരും തങ്ങളുടെ വിദ്യാലയങ്ങളിലെ ലാസ്റ്റ് ഗ്രേഡ് ഒഴികെയുള്ള ജീവനക്കാരിൽ നിന്നും പ്രോപ്പർട്ടി സ്റ്റേറ്റ് മെൻറ് വാങ്ങി ഓഫീസിൽ സൂക്ഷിക്കേണ്ടതും ഇങ്ങനെ സൂക്ഷിച്ചിട്ടുണ്ട് എന്നുള്ള സാക്ഷ്യപത്രവും, സർക്കാർ എൽ. പി , യൂ. പി. സ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെ പ്രോപ്പർട്ടി സ്‌റ്റേറ്റ് മെന്റും പ്രത്യേകം കവറുകളിലാക്കി സീൽ ചെയ്‌ത്‌ 15  - 02 - 2019 (വെള്ളിയാഴ്ച) നു വൈകുന്നേരം 4 മണിക്ക് മുമ്പായി ഈ കാര്യാലയത്തിലെ ' എ ' സെക്ഷനിൽ നേരിട്ട് സമർപ്പിക്കേണ്ടതുമാണ്. 2018 കലണ്ടർ വർഷത്തിൽ സ്വന്തമാക്കിയതോ, കൈമാറ്റം ചെയ്‌തതോ ആയ എല്ലാ സ്ഥാവര ജംഗമ വസ്‌തുവകകളുടെയും വിവരങ്ങൾ അനുബന്ധം - സി ഫോറത്തിൽ സമർപ്പിക്കേണ്ടതാണ്. വസ്‌തുക്കൾ ഒന്നും സ്വന്തമാക്കുകയോ, കൈമാറ്റം ചെയ്യാത്തതോ ആയ ജീവനക്കാർ സാക്ഷ്യപത്രം സമർപ്പിക്കേണ്ടതാണ്. രണ്ടു ഫോറങ്ങളുടെയും മാതൃക ചുവടെ ലിങ്കിൽ കൊടുത്തിരിക്കുന്നു.

മാതൃകാഫോറത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

എക്സ് പെൻഡിച്ചർ  സ്റ്റേറ്റ്മെന്റ്  

ഡിസംബർ ,ജനുവരി  മാസങ്ങളിലെ എക്സ് പെൻഡിച്ചർ  സ്റ്റേറ്റ്മെന്റ്   ഇതുവരെയായും ഓൺലൈൻ ചെയ്യാത്ത സ്കൂൾ പ്രധാനാദ്ധ്യാപകർ  ഇന്ന് തന്നെ  ഓൺലൈൻ ചെയ്യേണ്ടതാണ്. ഡിസംബർ മാസത്തിലെ സ്റ്റേറ്റ്മെന്റ്   ഇന്ന് 2  മണിക്ക് മുമ്പായും  ഓൺലൈൻ ചെയ്യേണ്ടതാണ്. ഡി സംബർ മാസത്തിൽ  ഓൺലൈൻ ചെയ്യാത്ത സ്കൂൾ ലിസ്റ്റ് താഴെ കൊടുക്കുന്നു. 
Govt.U.P.S, Chettiyamparamba
Govt.U.P.S,Payam
Govt.U.P.S,Thillenkery
Govt.U.P.S,Uliyil
Govt.U.P.S, Vekkalam
Govt.L.P.S, Edavely
Govt.L.P.S,Kavumpadi
Govt.L.P.S,Padikkachal
Manhalampuram U.P.School
Meethale Punnad U.P.School
Perumparamba U.P.School
St.George UPS, Kacherikadavu
St.Sebastian's UPS, Kappad
Thillenkery U.P.School
Vazhunnavars UPS, Keezhur
Vekkalam UPS
Edakkanam LPS
IIMALPS, Iritty
Madathil LPS
Manoharavilasam LPS, Thillenkeri
MIMLPS, Aralam
Mundayamparamba Devaswam LPS
Payanchery LPS
Poolikuty ALPS
Sree Janardhana LPS, Muringodi

February 08, 2019

' ശ്രെദ്ധ '  പദ്ധതി 2018 - 19 
സർക്കാർ വിദ്യാലയങ്ങളിലെ (എൽ. പി. / യൂ. പി. വിഭാഗം) പ്രധാനാദ്ധ്യാപകരുടെ യോഗം 

                                     ഈ അധ്യയന വർഷത്തെ ' ശ്രെദ്ധ ' പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ വിദ്യാലയങ്ങളിലെ (എൽ. പി. / യൂ. പി. വിഭാഗം) പ്രധാനാദ്ധ്യാപകരുടെ യോഗം 11 - 02 - 2019 (തിങ്കൾ) ഉച്ചകഴിഞ്ഞു 3 മണിക്ക് എ. ഇ. ഓ. ആഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നതാണ്. സർക്കാർ വിദ്യാലയങ്ങളിലെ (എൽ. പി. / യൂ. പി. വിഭാഗം) പ്രധാനാദ്ധ്യാപകർ കൃത്യസമയത്തു തന്നെ യോഗത്തിൽ പങ്കെടുക്കേണ്ടതാണെന്നു അറിയിക്കുന്നു. 

അറിയിപ്പ്
എല്ലാ യു.പി.സ്കൂളുകളിലേയും ഗണിത / ശാസ്ത്ര / സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ 2018-19 അധ്യയന വർഷത്തിൽ  സ്കൂൾ തലത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ  വിശദമായ റിപ്പോർട്ട് 15-2-2019 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.ഓരോ ക്ലബ്ബിനും പ്രത്യേകം റിപ്പോർട്ടുകൾ സമർപ്പിക്കേണ്ടതാണ്‌.
ജൈവ വൈവിധ്യ പാർക്ക് 2018-19
        ചുവടെ കൊടുത്തിരിക്കുന്ന വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകർ 11 - 02 - 2019 (തിങ്കൾ) ഉച്ചകഴിഞ്ഞു 2 : 30 മണിക്ക് എ. ഇ. ഓ ആഫീസ് കോൺഫറൻസ് ഹാളിൽ ചേരുന്ന യോഗത്തിൽ കൃത്യസമയത്തുതന്നെ പങ്കെടുക്കേണ്ടതാണെന്നു അറിയിക്കുന്നു. 
ചുവടെ കൊടുത്തിരിക്കുന്ന സ്കൂളുകൾക്ക് ജൈവ വൈവിധ്യ പാർക്കുകൾ നിർമ്മിക്കുന്നതിന്‌ 10000/- (പതിനായിരം)  രൂപാ വീതം അനുവദിച്ചിട്ടുണ്ട്. നിർമ്മാണപ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തിയാക്കി ബില്ലുകളും വൗച്ചറുകളും 15-2-2019 നുള്ളിൽ ഓഫീസിൽ ഹാജരാക്കേണ്ടതാണ്‌.
ക്രമ നം
സ്കൂൾ കോഡ്
സ്കൂളിന്റെ പേര്‌
1
14848 
ഗവ. യൂ. പി. സ്ക്കൂൾ, അടക്കാത്തോട് 
2
14871 
ഗവ. യൂ. പി. സ്ക്കൂൾ, മുഴക്കുന്ന്.
3
14854 
ഗവ. യൂ. പി. സ്ക്കൂൾ, പായം.
4
14858 
ഗവ. യൂ. പി. സ്ക്കൂൾ, ഉളിയിൽ.
5
14859 
ഗവ. യൂ. പി. സ്ക്കൂൾ, വേക്കളം. 
6
14808 
ഗവ. എൽ. പി. സ്ക്കൂൾ, പെരിങ്ങാനം. 
7
14809 
ഗവ. എൽ. പി. സ്ക്കൂൾ, വായന്നൂർ. 
8
14872 
സെന്റ് ആന്റണിസ്  യു.പി സ്കൂൾ പേരട്ട. 
9
14868 
സെന്റ്. ജോസഫ്‌സ് യൂ. പി. സ്ക്കൂൾ, കുന്നോത്ത്.
10
14865 
സെന്റ്. സെബാസ്ററ്യൻസ് യൂ. പി. സ്ക്കൂൾ, കാപ്പാട്. 

ടി തുക ചുവടെ കൊടുത്തിരിക്കും പ്രകാരം വിനിയോഗം ചെയ്യാവുന്നതാണ്‌.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ  21-06-2017 ക്യു.ഐ.പി (2) / 39562/17/ഡി.പി.ഐ നമ്പർ ഉത്തരവ് പ്രകാരമുള്ള ധനവിനിയോഗം സംബന്ധിച്ച വിശദാംശങ്ങൾ
ക്രമ നമ്പർ
ഇനം
അനുവദിച്ച തുക
1
നിലമൊരുക്കൽ
3000/-രൂപ
2
വിത്തുകളും സസ്യ ഇനങ്ങളും ശേഖരിക്കൽ, സസ്യങ്ങൾ നട്ടു പിടിപ്പിക്കുകയും പരിപാലിക്കുകയും , ഭൗതിക സൗകര്യങ്ങൾ അനുകൂലമാക്കൽ
15000/-രൂപ
3
ഹരിത സമിതി രൂപീകരണം , വിദ്യാലയ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കൽ , ജൈവ വൈവിധ്യ ഉദ്യാനം പ്രസക്തിയും പ്രയോഗവും-വിദഗ്ധരുടെ ക്ലാസ്സ്
5000/-രൂപ
4
പ്ലാസ്റ്റിക് വിമുക്ത വിദ്യാലയ പ്രവർത്തനങ്ങൾ ആരംഭിക്കൽ , പ്രതിമാസ അവലോകന യോഗങ്ങൾ
2000/-രൂപ

February 06, 2019

 വളരെ അടിയന്തിരം 
    ഉച്ചഭക്ഷണ അക്കൗണ്ടുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടിന്റെ 1 -04 -18 മുതൽ 30 -06 -2018  വരെ ഉള്ള സ്റ്റെമെന്റ്റ് ഇതുവരെ സമർപ്പിക്കാതെ സ്‌കൂളുകൾ ഇന്ന് തന്നെ എ ഇ ഓ (6 -02 -2018 ) ആഫീസിൽ അറിയിക്കേണ്ടതാണ്

February 01, 2019

2019-20   അധ്യയന വർഷം ഗവ പ്രൈമറി സ്‌കൂളുകളിൽ പ്രധാനാധ്യാപകരായി ഉദ്യാഗകയറ്റം വഴി നിയമനം നൽകുന്നതിന് യോഗ്യരായവരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിന് നിർദിഷ്ട പ്രൊഫോർമ 10 -02 -2018 നു മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ് പ്രൊഫർമ 2 കോപ്പി വീതം സേവന പുസ്തകം സഹിതം നൽകേണ്ടതാണ് click here to download proforma

January 30, 2019

വളരെ അടിയന്തിരം
അറിയിപ്പ് 

                           സ്ക്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ സോഫ്റ്റ്‌വെയറിൽ സ്‌റ്റോക്ക് എൻട്രി, നൂൺ ഫീഡിങ്ങ് സ്ട്രെങ്ത്, ഹാജർ, ഭക്ഷ്യധാന്യത്തിന്റെ ഫിസിക്കൽ ബാലൻസ് എന്നിവ ഇനിയും രേഖപ്പെടുത്താത്ത വിദ്യാലയങ്ങൾ ഉണ്ടെങ്കിൽ ആയത് ഇന്ന്  (30 / 01 / 2019, ബുധൻ) തന്നെ പൂർത്തീകരിക്കേണ്ടതാണ്. 2019 ഫെബ്രുവരി മാസം മുതൽ അരിയുടെ ഇൻഡന്റ് പുതിയ സോഫ്റ്റ്‌വെയർ മുഖാന്തിരം പാസ്സാക്കേണ്ടതാണെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്. ആയതിനാൽ ഈ വിഷയത്തിൽ എല്ലാ പ്രധാനാദ്ധ്യാപകരും അടിയന്തിര നടപടികൾ കൈക്കൊള്ളേണ്ടതാണെന്നും ഇതു സംബന്ധിച്ചു ഇനി ഒരു അറിയിപ്പ് ഉണ്ടായിരിക്കുന്നതല്ല എന്നും അറിയിക്കുന്നു. 

January 28, 2019



2019 ഫെബ്രുവരി മാസത്തെ സ്കൂൾ വാർഷിക പരിശോധന സംബന്ധിച്ച വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.