Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

November 07, 2018

ക്ഷേത്രപ്രവേശന വിളംബര വാർഷികം

യൂ. പി. / ഹൈസ്‌ക്കൂളുകളിൽ  ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നത് സംബന്ധിച്ച്

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികാഘോഷം' ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്' (തമസോമ ജ്യോതിർഗമയ) 2018 നവംബർ 11, 12, 13 തിയ്യതികളിൽ സംഘടിപ്പിക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനും ജില്ലാ കലക്ടർ ജനറൽ കൺവീനറുമായ സംഘാടക സമിതി തീരുമാനിച്ചിട്ടുണ്ട്. വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലയിലെ എല്ലാ സ്കൂളുകളിലും നവംബർ 8 ന് രാവിലെ 10 മണിക്ക് ഉപന്യാസ മത്സരം നടത്താൻ കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. യുപി, ഹൈസ്കൂൾ വിദ്യാർഥികളെയാണ് മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടത്.   വിഷയം: 'കേരളീയനവോത്ഥാനവും ക്ഷേത്ര പ്രവേശന വിളംബരവും  -
സ്കൂളുകളിൽ നിന്ന് രണ്ട് വിഭാഗങ്ങളിലും ഒന്നാം സ്ഥാനം ലഭിക്കുന്ന ഉപന്യാസത്തിന്റെ കോപ്പി ബന്ധപ്പെട്ട ഉപജില്ല വിദ്യാഭ്യാസ ഓഫീസിൽ അന്നേദിവസം തന്നെ എത്തിക്കേണ്ടതാണ്. നവം. 9 ന് ഉപജില്ലാ തലത്തിൽ മൂല്യനിർണയം നടത്തും. ഉപജില്ലയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് സർട്ടിഫിക്കറ്റും ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് ക്യാഷ് പ്രൈസും ലഭിക്കും.
നവം.11 കണ്ണൂരിൽ നടക്കുന്ന ജില്ലാതല ഉദ്ഘാടന പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതായിരിക്കും.