Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

November 03, 2018

ഉച്ചഭക്ഷണ പരിപാടി
ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ  പുതിയ സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തുന്നതിലേക്കായി എല്ലാ സ്കൂളുകളുടേയും 31-3-2018 ലെ ബാലൻസ് തുക ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ വളരെ കൃത്യതയോടെ   രേഖപ്പെടുത്തി ആയതിന്റെ രണ്ട് കോപ്പിയും  , ബാങ്ക് പാസ്സ് ബുക്ക് / ബാങ്ക് സ്റ്റേറ്റ്മെന്റ്  -ന്റെ  പകർപ്പും സഹിതം 03-11-2018 (ശനിയാഴ്ച) നുള്ളിൽ നൂണ്മീൽ ഓഫീസർ/സെക്ഷൻ ക്ലാർക്ക് മുമ്പാകെ നേരിട്ട് ഹാജരാകേണ്ടതാണ്‌. പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. പ്രസ്തുത പ്രൊഫോർമകൾ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ നൂണ്മീൽ വിഭാഗത്തിലെ ജീവനക്കാർ ഈ ഓഫീസിൽ നിന്നും നേരിട്ട് ശേഖരിക്കുന്നതിനാൽ ഇക്കാര്യത്തിൽ കാലതാമസ്സം വരുത്തരുതെന്ന് ഓർമ്മിപ്പിക്കുന്നു. 2018 മാർച്ച് വരെ യുള്ള തുക ഏപ്രിൽ മാസത്തിൽ പിൻവലിച്ചിട്ടുണ്ടെങ്കിൽ അത് arrear  കോളത്തിൽ (കോലം രണ്ട് )കാണിക്കേണ്ടതാണ് .അത് ഉൾപ്പെടുത്താതെ നേരത്തെ പ്രൊഫോർമ സമർപ്പിച്ചിട്ടുള്ളവർ അത് മാറ്റി നൽകേണ്ടതാണ് .സ്റ്റോറേജ് ബിന്നിന്റെ തുക ഇതുവരെ പിൻവലിക്കാത്തവർ അത് ബാലൻസ് ആയി കാണിക്കേണ്ടതാണ്