വളരെ വളരെ അടിയന്തിരം
ഗൂഗിൾ മാപ്പിംഗ്
ഗൂഗിൾ മാപ്പിംഗുമായി ബന്ധപ്പെട്ട് 5-7-2017 ന് ബഹുമാനപ്പെട്ട കണ്ണൂർ ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന റിവ്യൂ മിറ്റിംഗിൽ ഓരോ സ്കൂളിന്റേയും ഗൂഗിൾ മാപ്പിംഗ് കളക്ടർ പ്രത്യേകം പരിശോധിക്കുകയും അപാകതകൾ പരിഹരിച്ച് തിങ്കളാഴ്ച 10 മണിക്ക് റിപ്പോർട്ട് സമർപ്പിക്കുവാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഉപജില്ലയിലെ ഇതോടൊപ്പമുള്ള പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്കൂളുകൾ അവരുടെ പേരിനു നേരെ correction required എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഫീൽഡുകളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി 6-7-2017 ന് വൈകുന്നേരം ഓഫീസിൽ വിവരം അറിയിക്കേണ്ടതാണ്.വരുത്തുന്ന തിരുത്തലുകൾ ഗൂഗിളിൽ പ്രസിദ്ധീകരിക്കുന്നതിന് കാലതാമസം വരുമെന്നതിനാലും തിരുത്തലുകൾ ഈ ഓഫീസിന് പ്രത്യേകം പരിശോധിക്കേണ്ടതിനാലും ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. വീഴ്ച വരുത്തുന്ന സ്കൂളുകളുടെ പേര് വിവരങ്ങൾ 10-7-2017 ന് അയച്ചുകൊടുക്കുന്നതാണെന്നും പ്രസ്തുത സ്കൂളുകൾ 12-7-2017 നു ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേരുന്ന റിവ്യൂ മിറ്റിംഗിൽ നേരിട്ട് ഹാജരായി വിശദീകരണം നല്കേണ്ടി വരുമെന്നും ഓർമ്മിപ്പിക്കുന്നു. സ്കൂളുകളുടെ പട്ടികയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.
തിരുത്തലുകൾ വരുത്തേണ്ട വിധം
സ്കൂളിന്റെ ജി-മെയിൽ ഐ.ഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക.തുടർന്ന് ഗൂഗിൾ മാപ്സ് സെലക്ട് ചെയ്യുക. ഇതോടൊപ്പമുള്ള പട്ടികയിൽ സ്കൂളിന്റെ പേരിനു നേരേയുള്ള url കോപ്പി ചെയ്ത് അഡ്ഡ്രസ്സ് ബാറിൽ പേസ്റ്റ് ചെയ്യുക.സ്കൂൾ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാകും.തുടർന്ന് ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ഫോട്ടോ ഉൾപ്പെടുത്തുവാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ ആയത് ഉൾപ്പെടുത്തേണ്ടതുമാണ്. ലൊക്കേഷനിൽ തിരുത്തൽ ആവശ്യമുള്ള സ്കൂളുകൾ സ്കൂൾ കെട്ടിടത്തിന് മുകളിലോ ഗ്രൗണ്ടിലോ ആണ് ചുവന്ന മാർക്കർ അടയാളപ്പെടുത്തിയിട്ടുള്ളത് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
സംശയനിവാരണത്തിനായി 9946114125 എന്ന നമ്പറിൽ വിളിക്കുക.