Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

July 29, 2017

വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി
2017-18 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുടെ  നടത്തിപ്പുമായി  ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 30-5-2017 ലെ എൻ.എം(1)/39000/2017/ഡി.പി.ഐ നമ്പർ സർക്കുലറിലെ  നിർദ്ദേശങ്ങളിൽ പലതും പാലിക്കുന്നില്ലായെന്ന്  നൂണ്മീൽ ഓഫീസറുടെ സന്ദർശനത്തിൽ ബോധ്യപ്പെട്ട സാഹചര്യത്തിൽ സർക്കുലറിലെ നിർദ്ദേശങ്ങൾ കർശ്ശനമായി പാലിക്കേണ്ടതാണെന്ന് പ്രധാനാദ്ധ്യാപകരെ ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു.
അറിയിപ്പ്
1) പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 30-5-2017 ലെ സർക്കുലർ പി.ടി.എ /എം.പി.ടി.എ , എസ്.എം.സി അംഗങ്ങൾ , പാചകത്തൊഴിലാളികൾ എന്നിവർക്കിടയിൽ വിതരണം ചെയ്ത് പ്രസ്തുത വിവരം 2017 ജൂലായ് മാസത്തെ എൻ.എം.പി. യോടൊപ്പം ഓഫീസിൽ രേഖാമൂലം സമർപ്പിക്കേണ്ടതാണ്‌. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന സ്കൂളുകളുടെ എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് പാസ്സാക്കി നല്കുന്നതല്ല.
2)നൂൺഫീഡിംഗ് കമ്മിറ്റി-ഡി.പി.ഐ യുടെ സർക്കുലറിലെ വ്യവസ്ഥകൾക്ക് വിധേയമായി  നൂൺഫീഡിംഗ് കമ്മിറ്റി ചേരേണ്ടതും , കമ്മിറ്റി തീരുമാനിച്ചതനുസരിച്ചുള്ള മെനുവും , മെനുവിനനുസരിച്ചുള്ള ബില്ലുകളും വൗച്ചറുകളും വേണം പരിശോധനയ്ക്ക് ഹാജരാക്കേണ്ടത്. അല്ലാതെ ഉച്ചഭക്ഷണ വിതരണം നടത്തിയാൽ കണ്ടിജന്റ് ചാർജ്ജ് വിഹിതം കുറവ് ചെയ്യുന്നതാണ്‌.