ഉച്ചഭക്ഷണ പരിപാടി
2017 ജൂൺ മാസത്തെ എൻ.എം.പി 1 -7 -2017 ശനിയാഴ്ച 12 മണിക്കുള്ളിൽ ഓഫിസിൽ സമർപ്പിക്കേണ്ടതാണ് .മുൻവർഷത്തെ കുട്ടികളുടെ എണ്ണം അനുസരിച്ചാണ് ജൂൺ മാസത്തെ ഇൻഡന്റ് പാസ്സാക്കിയിരിക്കുന്നത് എന്നതിനാലും , ഈ വർഷത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനാലും പല സ്‌കൂളുകളിലും അരിയുടെ സ്റ്റോക്ക് തീർന്നിരിക്കുകയാണ് .കൂടാതെ സെന്റ് തോമസ് ദിനം പ്രമാണിച്ച് പല സ്‌കൂളുകളിലും തിങ്കളാഴ്ച പ്രാദേശിക അവധി നൽകിയിട്ടുണ്ട് .ഈ സാഹചര്യത്തിൽ എൻ.എം.പി വൈകുന്നതുമൂലം ഉച്ചഭക്ഷണ വിതരണം തടസ്സപ്പെടുന്ന സ്ഥിതിയുണ്ടാകും .ആയതിനാൽ ഒന്നാം തിയതി തന്നെ എൻ.എം.പി സമർപ്പിക്കാത്തതു മൂലം ഏതെങ്കിലും സ്‌കൂളിൽ അരി ലഭിക്കാതെ വന്നാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉത്തരവാദിയല്ലായെന്ന് എല്ലാ പ്രധാനാദ്ധ്യാപകരെയും അറിയിക്കുന്നു