Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

June 21, 2017

തസ്‌തിക നിർണ്ണയ പ്രൊപ്പോസൽ 
2017-18 വർഷത്തെ തസ്‌തിക നിർണ്ണയ പ്രൊപ്പോസലിനോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകൾ സമർപ്പിക്കേണ്ടതാണ് .
1)തസ്‌തിക നിർണ്ണയ പ്രൊപ്പോസൽ -1 കോപ്പി 
2)സ്‌കൂൾ കെട്ടിടത്തിന്റെ സ്‌കെച്ച് പ്ലാൻ -1 കോപ്പി - Pre KER , Post KER കെട്ടിടങ്ങൾ തരം  തിരിച്ച് അവയുടെ ക്യത്യമായ അളവും ക്‌ളാസ്സ്‌ മുറികളുടെ എണ്ണവും രേഖപ്പെടുത്തിയിരിക്കണം .റൂമുകൾ ഏതൊക്കെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും രേഖപ്പെടുത്തിയിരിക്കണം.
3)2017-18 വർഷത്തെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് -കെട്ടിടങ്ങളുടെ എണ്ണവും ക്യത്യമായ അളവും രേഖപ്പെടുത്തിയിരിക്കണം. അല്ലാത്തവ തിരിച്ചു നൽകുന്നതായിരിക്കും .
4)സ്റ്റാഫ്‌ ലിസ്റ്റ് -എച്ച്.എം , യു.പി.എസ് .എ  ,എൽ.പി.എസ് .എ ,ഭാഷാദ്ധ്യാപകർ ,ഓഫീസ് അറ്റൻഡന്റ് ,പി.ടി .സി.എം  എന്നിങ്ങനെ തസ്‌തിക തിരിച്ചുള്ള സീനിയോറിറ്റി ലിസ്റ്റാണ് സമർപ്പിക്കേണ്ടത് .
5)ആറാം പ്രവർത്തി ദിവസത്തെ അംഗസംഖ്യ - പ്രിൻറൗട്ട് 
6)കുട്ടികളുടെ ഡിവിഷൻ തിരിച്ചുള്ള പട്ടിക (സംമ്പുർണ്ണയിൽ നിന്നും എടുത്തത്) -ഗവ: സ്‌കൂളുകളിൽ പ്രധാനാദ്ധ്യാപകനും ക്‌ളാസ് ടീച്ചറും ഒപ്പിടേണ്ടതാണ് .എയിഡഡ് സ്‌കൂളുകളിൽ പ്രധാനാദ്ധ്യാപകനും ക്‌ളാസ് ടീച്ചറും മാനേജരും ഒപ്പിടേണ്ടതാണ് .ഏതെങ്കിലും ക്‌ളാസിൽ യു.ഐ.ഡി ഇല്ലാത്ത കുട്ടികൾ ഉണ്ടെങ്കിൽ പ്രസ്തുത കുട്ടികളുടെ പേര്, അഡ്‌മിഷൻ  നമ്പർ, ക്‌ളാസ്,ഡിവിഷൻ,ജനനത്തിയതി ,രക്ഷിതാവിന്റെ പേര്, മേൽവിലാസം തുടങ്ങിയ വിവരങ്ങൾ എ 4  ഷീറ്റിൽ രേഖപ്പെടുത്തി , "മേൽ സൂചിപ്പിച്ച കുട്ടികൾ യഥാർത്ഥത്തിൽ   പ്രസ്തുത ക്‌ളാസിൽ പഠിക്കുന്ന കുട്ടികളാണെന്നും ,ടി കുട്ടികളെ  തസ്‌തിക നിര്ണ്ണയത്തിൽ ഉൾപ്പെടുത്തുന്നതു  വഴി എന്തെങ്കിലും സാമ്പത്തിക ബാധ്യത ഉണ്ടാവുകയാണെങ്കിൽ ആയതിന്റെ പൂർണ്ണ ഉത്തരവാദിത്വം ക്‌ളാസ് ടീച്ചർക്കായിരിക്കുമെന്നും ബോധ്യപ്പെടുത്തിക്കൊള്ളുന്നു " എന്ന സത്യപ്രസ്താവന എഴുതി ക്‌ളാസ് ടീച്ചർ , എച്ച്.എം  , മാനേജർ എന്നിവർ ഒപ്പിടേണ്ടതുമാണ്.
കൂടാതെ ആറാം പ്രവർത്തി ദിവസത്തിനുശേഷം ചേർന്നതും റീ അഡ്മിറ്റ് ചെയ്തതുമായ കുട്ടികളുടെ വിശദാംശങ്ങൾ  പ്രത്യേകം നൽകേണ്ടതും , ടി.സി വാങ്ങിച്ച കുട്ടികളെ ക്‌ളാസ് ലിസ്റ്റിൽ ചുവന്ന മഷി കൊണ്ട് അടയാളപ്പെടുത്തേണ്ടതുമാണ് .
7)അധിക തസ്‌തിക ഉണ്ടെങ്കിൽ മാനേജരുടെ അപേക്ഷ 
8)ഓരോ ക്‌ളാസ് ഡിവിഷന്റേയും പട്ടികയിൽ ഭാഷ പഠിക്കുന്ന കുട്ടികളുടെ  എണ്ണം ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതാണ് .
9)2017-18 വർഷത്തെ തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട്  പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 20-6-2017 ലെ  എച്ച്(2 )/ 34017/2017/ഡി.പി.  നമ്പർ സർക്കുലറിന്റെ  കൈപ്പറ്റു രശീതി
       കുട്ടികളുടെ വിശദാംശങ്ങൾ സംമ്പുർണ്ണയിൽ ഉൾപ്പെടുത്തുന്നതിന്  27-6-2017  വരെ സമയം അനുവദിച്ചിട്ടുള്ളതിനാൽ തസ്തിക നിർണ്ണയ പ്രൊപ്പോസലുകൾ 28-6-2017 നു വൈകുന്നേരം 4 മണിക്കുള്ളിൽ  ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .സമ്പുർണ്ണയിൽ  ഇ.ഐ.ഡി നമ്പർ ഉൾപ്പെടുത്തുന്നതിനുള്ള  സൗകര്യം ഉടൻ ലഭ്യമാകുന്നതാണ് . ആയത് കൂടി ഉൾപ്പെടുത്തിയതിനുശേഷം  സമ്പുർണ്ണയിൽ  നിന്നും പ്രിന്റെടുക്കാൻ ശ്രദ്ധിക്കേണ്ടതാണ് .