അറിയിപ്പ്
2017-18 വർഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങളുടെ ഇൻഡന്റിംഗ് ചെയ്യുമ്പോൾ ക്ളാസ്സ് സെലക്ട് ചെയ്ത് , തൊട്ടടുത്ത മെനുവിൽ നിന്ന് മലയാളം മീഡിയം , ഇംഗ്ളീഷ് മീഡിയം എന്നിവ സെലക്ട് ചെയ്ത് എൻട്രി വരുത്തുകയും ,ജനറൽ എന്ന ഒപ്ഷൻ സെലക്ട് ചെയ്ത് ലാംഗ്വേജ് ടൈറ്റിലുകളുടെ എൻട്രി വരുത്തുകയും ചെയ്യേണ്ടതാണ്.
എൻട്രി വരുത്തിയതിനുശേഷം ഓരോ ക്ളാസ്സുകളുടേയും എൻട്രി പ്രത്യേകം പ്രത്യേകം കൺഫേം ചെയ്യേണ്ടതാണ്.അല്ലാത്തപക്ഷം പ്രസ്തുത എൻട്രി സൈറ്റിൽ രജിസ്റ്റർ ആകുന്നതല്ല.ആയതിനാൽ ഇതിനോടകം ഇൻഡന്റിംഗ് പൂർത്തിയാക്കിയ സ്കൂളുകളും ഓരോ ക്ളാസ്സും കൺഫേം ആയി എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.