Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

March 07, 2018


വളരെ അടിയന്തിരം  ഗൈൻ പി എഫ്

31 -05 -2018  നകം  വിരമിക്കുന്ന എല്ലാ  അദ്ധ്യാപക -അനദ്ധ്യാപക ജീവനക്കാരുടെ പി എഫ്  തീർപ്പാക്കുന്നതിനുള്ള മാന്വൽ  അപേക്ഷ  എത്രയും  പെട്ടന്ന്  ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

KASEPF  അംഗത്വത്തിനായി ഓൺലൈൻ മുഖാന്തിരം അപേക്ഷിച്ച എല്ലാ അദ്ധ്യാപക -അനദ്ധ്യാപക ജീവനക്കാരുടെ അപേക്ഷയും 3 കോപ്പി സഹിതം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
വളരെ അടിയന്തിരം
നിയമനാംഗീകാരം
29-1-2016 വരെയുള്ള ശമ്പളം പി.എഫിൽ ലയിപ്പിക്കൽ-വിവരശേഖരണം

29-1-2016 ലെ സ.ഉ(പി)നം.29/2016/പൊ.വി.വ നമ്പർ സർക്കാർ ഉത്തരവിലെ ഖണ്ഡിക II (2) , II (3)  പ്രകാരം അംഗീകാരം ലഭിച്ചവരുടേയും  ഇനി ലഭിക്കാനുള്ളവരുടേയും വിശദാംശങ്ങൾ ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ 12-3-2018 ന്‌ വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. 29-1-2016 നു ശേഷം നടത്തിയിട്ടുള്ള നിയമനങ്ങളുടെ  വിശദാംശങ്ങൾ ഈ പ്രൊഫോർമയിൽ ഉൾപ്പെടുത്തേണ്ടതില്ല. ഈ ലിസ്റ്റിൽ ഉൾപ്പെടാത്ത ഒരാളുടേയും ബിൽ  ഇനി മുതൽ ധനകാര്യ വകുപ്പിൽ നിന്നും പാസ്സാക്കി നല്കുന്നതല്ലായെന്ന് അറിയിച്ചിട്ടുള്ളതിനാൽ നിയമനാംഗീകാരം ലഭിക്കാനുള്ളവർ ഉൾപ്പെടെ എല്ലാവരുടേയും പേര്‌ വിവരങ്ങൾ  ഉൾപ്പെടുത്തേണ്ടതാണ്‌. വിവരങ്ങൾ നല്കാൻ ഇല്ലാത്ത സ്കൂളുകൾ NIL റിപ്പോർട്ട് നല്കേണ്ടതാണ്‌.
          പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

March 06, 2018

സ്പെഷ്യൽ അരി വിതരണം
വേനൽ അവധിക്കാലം ആരംഭിക്കുന്നതിനു മുമ്പായി ഉച്ച ഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ കുട്ടികൾക്കും 4 കിലോ അരി വീതം നല്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. എല്ലാ കുട്ടികൾക്കും അവരുടെ വാർഷിക പരീക്ഷ തീരുന്ന ദിവസം തന്നെ 4 കിലോ അരി ലഭിച്ചിട്ടുണ്ട് എന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പ് വരുത്തേണ്ടതാണ്‌. അരി വിതരണം ചെയ്തതിന്റെ അക്വിറ്റൻസ് സ്കൂളിൽ സൂക്ഷിക്കേണ്ടതും വാർഷിക പരിശോധനയ്ക്ക് ഹാജരാക്കേണ്ടതുമാണ്‌. വിതരണം ചെയ്തതിനുശേഷം  അരി ബാക്കി വരുന്നുണ്ടെങ്കിൽ ആയത് റഗുലർ സ്റ്റോക്കിൽ ഉൾപ്പെടുത്തേണ്ടതുമാണ്‌.  

March 05, 2018

          

                      ഗവൺമെൻറ്  സ്കൂളുകൾക്ക്   2017 - 18  ശ്രെദ്ധ  (പരിഹാരബോധനം) പദ്ധതിക്കായി അനുവദിച്ച തുക പ്രധാനാധ്യാപകരുടെ സ്പെഷ്യൽ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്.  മൂന്നാം ക്ലാസ്  ഒരു യൂണിറ്റായി കണക്കാക്കി 4146 രൂപയും മൂന്ന് , അഞ്ച് ക്ലാസുകൾ രണ്ടു യൂണിറ്റായി കണക്കാക്കി ( 2 * 4146) 8292 രൂപയുമാണ് ട്രാൻസ്ഫർ ചെയ്തിരിക്കുന്നത്. മേൽ തുക ശ്രെദ്ധ പദ്ധതിയിലുൾപ്പെടുന്ന കുട്ടികളുടെ പഠന ശേഷി ഉയർത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും ലഘു ഭക്ഷണം നല്കുന്നതിനുമായി വിനിയോഗിക്കുവാൻ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ അനുമതി നൽകിയിട്ടുണ്ട്. ആയതിനാൽ തുക അനുവദിച്ചിട്ടുള്ള ഗവൺമെൻറ്  എൽ. പി. , യു പി. വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ തുക പൂർണമായും വിനിയോഗിച്ചു ഒരാഴ്ച്ചക്കുള്ളിൽ വിനിയോഗ സാക്ഷ്യപത്രം (KFC 44 ൽ) അനുബന്ധ രേഖകൾ സഹിതം ( ബില്ലുകളും വൗച്ചറുകളും ഉൾപ്പെടെ) ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 

March 02, 2018

                                  06 / 03 / 2018 ( ചൊവ്വ) നു 2 pm നു നടക്കുന്ന എ  ഇ. ഓ. കോൺഫെറെൻസിൽ ഒന്നാം ക്ലാസുകൾ ഒന്നാം തരമാക്കുന്നതിനുള്ള  പ്രോജക്ടിന്റെ ഭാഗമായി ചുവടെ കൊടുത്തിരിക്കുന്ന 3 പേജുള്ള പ്രൊഫോർമ പ്രധാനാധ്യാപകർ കൃത്യമായി പൂരിപ്പിച്ചു സാക്ഷ്യപ്പെടുത്തി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ ഉപഡയറക്ടർ ഉടനടി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നതിനാൽ ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്നു എല്ലാ പ്രധാനാധ്യാപകരെയും ഓർമിപ്പിക്കുന്നു.         

page 1,page 2 ,page 3


എ. ഇ. ഓ. കോൺഫറൻസ് 

                     സ്കൂൾ ഡാറ്റാ ബേങ്ക് സംബന്ധിച്ച പരിശീലനവും എ. ഇ. ഓ കോൺഫറൻസും 06 / 03 / 2018 നു ( ചൊവ്വ) ഉച്ചകഴിഞ്ഞു 2 മണിക്ക് എ. ഇ. ഓ. ആഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് നടക്കുന്നതാണ്. എല്ലാ എൽ. പി. / യു. പി. വിഭാഗം പ്രധാനാധ്യാപകരും കൃത്യസമയത്തു തന്നെ എത്തിച്ചേരേണ്ടതാണ്. 

************************************************************************

റീജിയണൽ ഇൻസ്റ്റിറ്റയൂട്ട് ഓഫ് ഇംഗ്ലീഷി(south India )ൽ അവധിക്കാലത്ത് നടക്കുന്ന 30 ദിവസത്തെ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ യമുള്ളവർ മാർച്ച് 3 ന്  മുൻപായി ഫോൺ നമ്പർ സഹിതം എഇഒ ആഫീസിൽ അറിയിക്കേണ്ടതാണ്

*************************************************************


February 27, 2018

ഉച്ചഭക്ഷണ പരിപാടി
2018 മാർച്ച് മാസത്തിൽ  ആവശ്യമുള്ള  അരിയുടെ അളവ്  ഫെബ്രുവരി മാസത്തെ എൻ.എം.പി യോടൊപ്പം 1-3-2018 നു വൈകുന്നേരം 3 മണിക്ക് മുമ്പായി  രേഖാമൂലം എഴുതി നല്കേണ്ടതാണ്‌. എസ്.എസ്.എൽ.സി പരീക്ഷയുമായി  ബന്ധപ്പെട്ട് തിരക്കിലായതിനാൽ മാർച്ച് ഒന്നാം തീയതി തന്നെ എൻ.എം.പി ഓഫീസിൽ ഹാജരാക്കേണ്ടതാണ്‌ എന്നും ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്നും  പ്രധാനാദ്ധ്യാപകരെ ഓർമ്മിപ്പിക്കുന്നു. അരി ആവശ്യമില്ലെങ്കിൽ  പ്രസ്തുത വിവരം പ്രത്യേകം എഴുതി നല്കേണ്ടതാണ്‌ . കൂടാതെ 2018 ജൂൺ മാസത്തിലെ ആദ്യ ആഴ്ചയിൽ വിതരണം ചെയ്യുന്നതിനുള്ള അരി സ്കൂളിൽ സ്റ്റോക്കുണ്ടെന്നും ആയത് കേട് കൂടാതെ സൂക്ഷിക്കുന്നുണ്ടെന്നും പ്രധാനാദ്ധ്യാപകർ നേരിട്ട് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്‌.
                      മൂന്നാം ക്വാർട്ടറിലെ (ഒക്ടോബർ , നവംബർ , ഡിസംബർ) സ്കൂൾ ഹെൽത്ത് ഡാറ്റാ നിർദ്ദിഷ്ട പ്രൊഫോർമയിൽ  എൻ.എം.പി യോടൊപ്പം നല്കേണ്ടതാണ്‌.
ഉച്ചഭക്ഷണ പരിപാടി
2018 മാർച്ച് മാസത്തിൽ  ആവശ്യമുള്ള  അരിയുടെ അളവ്  ഫെബ്രുവരി മാസത്തെ എൻ.എം.പി യോടൊപ്പം 1-3-2018 നു വൈകുന്നേരം 3 മണിക്ക് മുമ്പായി  രേഖാമൂലം എഴുതി നല്കേണ്ടതാണ്‌. എസ്.എസ്.എൽ.സി പരീക്ഷയുമായി  ബന്ധപ്പെട്ട് തിരക്കിലായതിനാൽ മാർച്ച് ഒന്നാം തീയതി തന്നെ എൻ.എം.പി ഓഫീസിൽ ഹാജരാക്കേണ്ടതാണ്‌ എന്നും ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്നും  പ്രധാനാദ്ധ്യാപകരെ ഓർമ്മിപ്പിക്കുന്നു. അരി ആവശ്യമില്ലെങ്കിൽ  പ്രസ്തുത വിവരം പ്രത്യേകം എഴുതി നല്കേണ്ടതാണ്‌ . കൂടാതെ 2018 ജൂൺ മാസത്തിലെ ആദ്യ ആഴ്ചയിൽ വിതരണം ചെയ്യുന്നതിനുള്ള അരി സ്കൂളിൽ സ്റ്റോക്കുണ്ടെന്നും ആയത് കേട് കൂടാതെ സൂക്ഷിക്കുന്നുണ്ടെന്നും പ്രധാനാദ്ധ്യാപകർ നേരിട്ട് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്‌.
                      മൂന്നാം ക്വാർട്ടറിലെ (ഒക്ടോബർ , നവംബർ , ഡിസംബർ) സ്കൂൾ ഹെൽത്ത് ഡാറ്റാ നിർദ്ദിഷ്ട പ്രൊഫോർമയിൽ  എൻ.എം.പി യോടൊപ്പം നല്കേണ്ടതാണ്‌.

February 23, 2018

ജവഹർ നവോദയ വിദ്യാലയ പ്രവേശന പരീക്ഷ 

                  

                 ജവഹർ നവോദയ വിദ്യാലയ പ്രവേശന പരീക്ഷ 10 / 02/  2018 നു നടത്തുവാൻ നിശ്ചയിച്ചിരുന്നതിനു മാറ്റം വരുത്തിയിട്ടുള്ളതായും    21 / 04 / 2018 ന് അതെ പരീക്ഷാകേന്ദ്രത്തിൽ വെച്ചുതന്നെ നടത്തപ്പെടുന്നതാന്നെന്നും ചെണ്ടയാട് നവോദയ വിദ്യാലയ പ്രിൻസിപ്പാൾ അറിയിച്ചിരിക്കുന്നു. 

February 21, 2018

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
യാത്രാബത്ത ഇനത്തിൽ അലോട്ട്മെന്റ് അതാത് സ്കൂളുകളുടെ BIMSൽ ലഭ്യമായിട്ടുണ്ട്. അലോട്ട്മെന്റ് അനുസരിച്ച് 2016 മാർച്ച് മുതലുള്ള ടി.എ ബില്ലുകൾ 25-2-2018 നുള്ളിൽ സമർപ്പിക്കേണ്ടതാണ്‌. ബാക്കി വരുന്ന തുക ഒരു രൂപയാണെങ്കിൽ കൂടിയും ആയത് സറണ്ടർ ചെയ്യേണ്ടതാണ്‌.
               എൽ.ടി.സി ഇനത്തിൽ അർഹരായവർക്ക്  അലോട്ട്മെന്റ് BIMSൽ ലഭ്യമായിട്ടുണ്ട്.
                 ടി.എ നിരക്ക് ചുവടെ കൊടുത്തിരിക്കുന്നു.
                                           
                                               PAY REVISION 2014
GRADE SCALE OF PAY                  RATE
    
GRADE I ABOVE  50400               400
GRADE II a 42500 &  ABOVE BUT BELOW 50400              320
GRADE II b 27800 & ABOVE BUT BELOW 42500              320
GRADE III 18000 & ABOVE BUT BELOW 27800               250
GRADE IV BELOW 18000              250

February 20, 2018

വളരെ അടിയന്തിരം 


ഫെബ്രുവരി 21 - ലോക മാതൃ ഭാഷാദിനം  - പ്രതിജ്ഞ 


           ലോക മാതൃ ഭാഷാദിനമായ ഫെബ്രുവരി 21 ന് (ബുധൻ) ശ്രീ. എം. ടി. വാസുദേവൻ നായർ തയ്യാറാക്കിയ താഴെ കൊടുത്തിരിക്കുന്ന പ്രതിജ്ഞ എല്ലാ വിദ്യാലയങ്ങളിലും വിദ്യാർഥികളുടെ അസംബ്ലി യിൽ ചൊല്ലി കൊടുക്കുന്നതിനുള്ള അടിയന്തിര നടപടികൾ പ്രധാനാദ്ധ്യാപകർ സ്വീകരിക്കേണ്ടതാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിരിക്കുന്നു. 


                പ്രതിജ്ഞ 

" മലയാളമാണ് എൻ്റെ  ഭാഷ.
എൻ്റെ  ഭാഷ എൻ്റെ  വീടാണ്.
എൻ്റെ ആകാശമാണ്.
ഞാൻ കാണുന്ന നക്ഷത്രമാണ്.
എന്നെ തഴുകുന്ന കാറ്റാണ്.
എൻ്റെ ദാഹം ശമിപ്പിക്കുന്ന കുളിർവെള്ളമാണ്.
എൻ്റെ അമ്മയുടെ തലോടലും ശാസനയുമാണ്.
ഏതു നാട്ടിലെത്തിയാലും ഞാൻ സ്വപ്‌നം കാണുന്നത്
എൻ്റെ ഭാഷയിലാണ്.
എൻ്റെ ഭാഷ ഞാൻ തന്നെയാണ്."

February 14, 2018

വളരെ അടിയന്തിരം 


സ്ക്കൂൾ ഡാറ്റ ബേങ്ക് തയ്യാറാക്കുന്നതിനുള്ള ഓൺലൈൻ സോഫ്റ്റ്‌വെയർ പരിശീലനം 


                 പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാർത്ഥികൾ, അധ്യാപക - അനധ്യാപക ജീവനക്കാർ എന്നിവരെ സംബന്ധിക്കുന്ന വിവരങ്ങൾ ഓൺലൈൻ സംവിധാനത്തിലൂടെ ശേഖരിച്ചു സ്കൂൾ ഡാറ്റാ ബേങ്ക് തയ്യാറാക്കുന്നതിന് വേണ്ടിയുള്ള സോഫ്റ്റ്‌വെയർ പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. പ്രസ്തുത സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനം 16 / 02 / 2018 (വെള്ളിയാഴ്ച) നു ഉച്ചയ്ക്ക് 2 മണി മുതൽ കണ്ണൂർ കലക്ടറേറ്റ്  ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്. 
                              പ്രസ്തുത പരിശീലന പരിപാടിയിൽ സർക്കാർ/ എയ്‌ഡഡ്‌ / അൺഎയിഡഡ് (അംഗീകൃതം) ഹൈസ്ക്കൂളുകൾ, യൂ. പി. സ്ക്കൂളുകൾ എന്നിവിടങ്ങളിലെ പ്രധാനാധ്യാപകർ ( അല്ലെങ്കിൽ ഈ പ്രവർത്തനവുമായി ബന്ധപ്പെട്ട് ചുമതലപ്പെടുത്തിയിട്ടുള്ള അധ്യാപക/ അനധ്യാപക  ജീവനക്കാരിൽ ഒരാളോ ) നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. 


February 05, 2018

ദേശീയ വിരവിമുക്ത ദിനം -ഫെബ്രുവരി 2018
ദേശീയ വിരവിമുക്ത ദിനവുമായി ബന്ധപ്പെട്ട് റിപ്പോർട്ടിംഗ് ഫോർമാറ്റ് , പവർപോയിന്റ് പ്രസന്റേഷൻ എന്നിവ ചുവടെ കൊടുത്തിരിക്കുന്നു. നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.
National Deworming Day : 08-02-2018
Mop-up Day  : 15-02-2018