വളരെ അടിയന്തിരം
സ്ക്കൂൾ ഡാറ്റ ബേങ്ക് തയ്യാറാക്കുന്നതിനുള്ള ഓൺലൈൻ സോഫ്റ്റ്‌വെയർ പരിശീലനം
പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാർത്ഥികൾ, അധ്യാപക - അനധ്യാപക ജീവനക്കാർ എന്നിവരെ സംബന്ധിക്കുന്ന വിവരങ്ങൾ ഓൺലൈൻ സംവിധാനത്തിലൂടെ ശേഖരിച്ചു സ്കൂൾ ഡാറ്റാ ബേങ്ക് തയ്യാറാക്കുന്നതിന് വേണ്ടിയുള്ള സോഫ്റ്റ്‌വെയർ പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. പ്രസ്തുത സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനം 16 / 02 / 2018 (വെള്ളിയാഴ്ച) നു ഉച്ചയ്ക്ക് 2 മണി മുതൽ കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്.
പ്രസ്തുത പരിശീലന പരിപാടിയിൽ സർക്കാർ/ എയ്‌ഡഡ് / അൺഎയിഡഡ് (അംഗീകൃതം) ഹൈസ്ക്കൂളുകൾ, യൂ. പി. സ്ക്കൂളുകൾ എന്നിവിടങ്ങളിലെ പ്രധാനാധ്യാപകർ ( അല്ലെങ്കിൽ ഈ പ്രവർത്തനവുമായി ബന്ധപ്പെട്ട് ചുമതലപ്പെടുത്തിയിട്ടുള്ള അധ്യാപക/ അനധ്യാപക ജീവനക്കാരിൽ ഒരാളോ ) നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.