ഗവൺമെൻറ് സ്കൂളുകൾക്ക് 2017 - 18 ശ്രെദ്ധ (പരിഹാരബോധനം) പദ്ധതിക്കായി അനുവദിച്ച തുക പ്രധാനാധ്യാപകരുടെ സ്പെഷ്യൽ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. മൂന്നാം ക്ലാസ് ഒരു യൂണിറ്റായി കണക്കാക്കി 4146 രൂപയും മൂന്ന് , അഞ്ച് ക്ലാസുകൾ രണ്ടു യൂണിറ്റായി കണക്കാക്കി ( 2 * 4146) 8292 രൂപയുമാണ് ട്രാൻസ്ഫർ ചെയ്തിരിക്കുന്നത്. മേൽ തുക ശ്രെദ്ധ പദ്ധതിയിലുൾപ്പെടുന്ന കുട്ടികളുടെ പഠന ശേഷി ഉയർത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും ലഘു ഭക്ഷണം നല്കുന്നതിനുമായി വിനിയോഗിക്കുവാൻ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ അനുമതി നൽകിയിട്ടുണ്ട്. ആയതിനാൽ തുക അനുവദിച്ചിട്ടുള്ള ഗവൺമെൻറ് എൽ. പി. , യു പി. വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ തുക പൂർണമായും വിനിയോഗിച്ചു ഒരാഴ്ച്ചക്കുള്ളിൽ വിനിയോഗ സാക്ഷ്യപത്രം (KFC 44 ൽ) അനുബന്ധ രേഖകൾ സഹിതം ( ബില്ലുകളും വൗച്ചറുകളും ഉൾപ്പെടെ) ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.